Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കയറിപ്പോ!! വിക്കറ്റെടുത്തതിന് പിറകെ പൊട്ടിത്തെറിച്ച് ടീമംഗം, ഇഷാന്റെ പ്രതികരണമിങ്ങനെ; വീഡിയോ

പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായി മുന്‍ ചാംപ്യന്‍മാരാ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ ദിവസം ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരം കളിച്ചിരുന്നു. റണ്‍മഴ കണ്ട പോരാട്ടത്തില്‍ എസ്ആര്‍എച്ച് എ, എസ്ആര്‍എച്ച് ബി എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞാണ് അവര്‍ പോരടിച്ചത്.

300ലേറെ റണ്‍സ് പിറന്ന ത്രില്ലറില്‍ ഇഷാന്‍ കിഷന്‍ നയിച്ച എസ്ആര്‍എച്ച് ബി ടീമിനെ ഹര്‍ഷല്‍ പട്ടേലിന്റെ എസ്ആര്‍എച്ച് എ ടീം വീഴ്ത്തുകയും ചെയ്തിരുന്നു. ബാറ്റിങില്‍ ഇഷാനോടൊപ്പം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും കസറിയ പോരാട്ടം കൂടിയാണിത്.

ishan zeeshan

photocredit/SRH

ഈ മല്‍സരത്തിനിടെയുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈലായിരിക്കുന്നത്. ഇഷാന്റെ വിക്കറ്റെടുത്ത ശേഷം ബൗളര്‍ സീഷാന്‍ അന്‍സാരി വളരെ അഗ്രസീവായി അദ്ദേഹത്തിനു യാത്രയയപ്പ് നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നോക്കാം.

ചൂടായി ബൗളര്‍

കഴിഞ്ഞ ഐസിസി ടി20 ലോകകകപ്പില്‍ ഇന്ത്യക്കു വേണ്ടി സ്‌ഫോടനാത്മക ബാറ്റിങുമായ കസറിയ ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള പരിശീലന മല്‍സരത്തിലും മിന്നിച്ചു. വെറും 25 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 72 റണ്‍സാണ്. എസ്ആര്‍എച്ച് എ ടീമിലെ ബൗളര്‍മാരെല്ലാം ഇഷാന്റെ ബാറ്റിന്റെ ചൂടറിയുകയും ചെയ്തു.

അതിവേഗം സെഞ്ച്വറിയിലേക്കു കുതിച്ച അദ്ദേഹത്തെ മടക്കിയത് ഇന്ത്യന്‍ അണ്‍ക്യാപ്ഡ് സ്പിന്നറായ സീഷാന്‍ അന്‍സാരിയാണ്. എട്ടാം ഓവഫിലായിരുന്നു ഇത്. കളിയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ സീഷാനെ ഇഷാന്‍ തുടക്കത്തില്‍ തന്നെ നിലംതൊടീട്ടില്ല. ആദ്യത്തെ നാലു ബോളില്‍ അദ്ദേഹം രണ്ടു വീതം ഫോറുകളും സിക്‌സറും പറത്തി.

വിക്കറ്റെടുത്ത ശേഷം ഇഷാന്‍ കിഷന് അഗ്രസീവായ യാത്രയയപ്പ് നല്‍കുന്ന സീഷാന്‍ അന്‍സാരി. വീഡിയോ കാണാം

അടുത്തതായി സീഷാന്‍ പരീക്ഷിച്ചത് ഒരു ഫുള്‍ ലെങ്ത്ത് ബോളായിരുന്നു. ഇഷാന്‍ ഈ ബോളിലും ആഞ്ഞുവീശിയെങ്കിലും ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. വിക്കറ്റെടുത്ത ശേഷം വളരെയധികം ക്ഷുഭിതനായാണ് സീഷാന്‍ കാണപ്പെട്ടത്.

തുടര്‍ന്ന് ഇഷാന്റെ അടുത്ത് ദേഷ്യത്തോടെ നടന്നടുത്ത ബൗളര്‍ പവലിയനിലേക്കു കയറിപ്പോയെന്ന തരത്തില്‍ ദേഷ്യത്തോടെ പല തവണ ആംഗ്യവും കാണിക്കുകയായിരുന്നു. ടീമംഗമായ വിക്കറ്റ് സീപ്പര്‍ ഇതിനിടെ സീഷാന്റെ അരികിലേക്കു വരുന്നതും കാണാം.

പക്ഷെ ഇതു ശ്രദ്ധിക്കാതെ ഇഷാന്റെ അടുത്തേക്കു വന്ന സ്പിന്നര്‍ വീണ്ടും വീണ്ടും കൈകൊണ്ട് പുറത്തേക്കു പോവാന്‍ ആംഗ്യം കാണിക്കുന്നതിനൊപ്പം ദേഷ്യത്തോടെ എന്തോ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.

ISHAN KISHAN

പക്ഷെ ഇഷാന്‍ ഇതെല്ലാം തമാശയായാണ് എടുത്തത്. സീഷാന്റെ ഈ പെരുമാറ്റം കണ്ട അദ്ദേഹം നിറഞ്ഞ ചിരിയോടെ ക്രീസില്‍ നിന്നും തിരികെ മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേമയം, അടുത്തിടെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിന്റെ പുതിയ ക്യാപ്റ്റനായി ഇഷാനെ നിയമിച്ചിരുന്നു. സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹമാണ് ടീമിനെ നയിക്കുക.

പരിക്കു കാരണം സ്ഥിരം ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനു തുടക്കത്തിലെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായതോടെയാണ് ഇഷാനെ പകരം ചുമതലയേല്‍പ്പിച്ചത്.

കഴിഞ്ഞ സീസണിനു മുന്നോടിയായാണ് മെഗാ ലേലത്തില്‍ അദ്ദേഹം എസ്ആര്‍എച്ചിനൊപ്പം ചേര്‍ന്നത്. പക്ഷെ ബാറ്റിങില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതുമില്ല. ആദ്യ മല്‍സരത്തില്‍ സെഞ്ച്വറിയുമായി തുടങ്ങിയെങ്കിലും പിന്നീട് ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇഷാന്‍ നേടിയുള്ളൂ.

Story first published: Sunday, March 22, 2026, 11:18 [IST]
Other articles published on Mar 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+