Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പരാഗേ നീ സൂക്ഷിച്ചോ!! ക്യാപ്റ്റനാവാന്‍ അവനല്ല ബെസ്റ്റ്, അശ്വിന്റെ മുന്നറിയിപ്പ്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍. സഞ്ജു സാംസണ്‍ ടീം വിട്ടതിനു ശേഷം പകരം നായകസ്ഥാനത്തേക്കു ഏറ്റവു നല്ല ഓപ്ഷന്‍ പരാഗായിരുന്നില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു കൂപ്പുകുത്തിയ റോയല്‍സ് ഇത്തവണ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ശക്തമായൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പക്ഷെ നായകനായി വേണ്ടത്ര അനുഭവ സമ്പത്തില്ലാത്ത പരാഗിന് അതു കഴിയുമോയെന്നതാണ് സംശയം.

RAVINDRA JADEJA

ജഡ്ഡുവായിരുന്നു ബെസ്റ്റ്

രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് റിയാന്‍ പരാഗിനെ നായകനാക്കിയ നീക്കത്തില്‍ ആര്‍ അശ്വിന്‍ ആശ്ചര്യവും സംശയവും പ്രകടിപ്പിച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ അസ്സമിനെ നയിച്ചിട്ടുള്ളയാളാണ് റിയാന്‍ പരാഗ്. പക്ഷെ രാജസ്ഥാന്‍ റോയല്‍സ് വളരെ സിസ്റ്റമാറ്റിക്കായിട്ടുള്ള ടീമാണ്. പുതിയ ക്യാപ്റ്റനാക്കും മുമ്പ് അവര്‍ പരാഗിന്റെ അഭിനയം നടത്തിയിട്ടുണ്ടായിരിക്കും. യശസ്വി ജയ്‌സ്വാൡനെയും ഇതേ ഗണത്തില്‍ ഉള്‍പ്പെടുത്തുകയും ഭാവിയില്‍ നായകസ്ഥാനത്തേക്കു വിശ്വസിക്കുകയും ചെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

രവീന്ദ്ര ജഡേജയാവും പുതിയ ക്യാപ്റ്റനായി വന്നേക്കുകയെന്നാണ് ഞാന്‍ നേരത്തേ കരുതിയത്. അവനെ റോയല്‍സിനു നായകസ്ഥാനം ഏല്‍പ്പിക്കാമായിരുന്നു. റിയാന്‍ പരാഗിനെ വൈസ് ക്യാപ്റ്റനും ആക്കാമായിരുന്നെന്നും അശ്വിന്‍ വ്യക്തമാക്കി.

റിയാന്‍ വളരെ ചെറുപ്പമാണ്. പക്ഷെ ഐപിഎല്ലില്‍ 10 വര്‍ഷത്തോളായി കളിക്കുന്നുണ്ട്. അതു വലിയ കാര്യമാണ്. ക്യാപ്റ്റന്‍ റിയാന്‍ തന്റെ ടാസ്‌ക്ക് വെട്ടിക്കുറച്ചിരിക്കാം. അതു അത്ര എളുപ്പമല്ല. ഒരുപാട് യുവതാരങ്ങള്‍ ഐപിഎല്ലിലെ ക്യാപ്റ്റന്‍സി ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനു വേണ്ടി മല്‍സരിക്കുകയും കഠിനമായി ശ്രമിക്കുകയും ചെയ്യുന്നതായും അശ്വിന്‍ നിരീക്ഷിച്ചു.

പരാഗ് ബുദ്ധിമുട്ടും

ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കവെ റിയാന്‍ പരാഗ് ബുദ്ധിമുട്ടിയേക്കുമെന്നും ക്യാപ്റ്റന്‍സിയും ബാറ്റിങും ബാലന്‍സായി കൊണ്ടു പോവുക വെല്ലുവിളിയായിരിക്കുമെന്നും ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി. ജോഫ്ര ആര്‍ച്ചറില്‍ നിന്നും മറ്റു ബൗളര്‍മാരില്‍ നിന്നും മികച്ച പ്രകടനമുണ്ടായാല്‍ അതു പരാഗിന്റെ സമ്മര്‍ദ്ദം അല്‍പ്പം കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

RIYAN PARAG

ഒരു ഐപിഎല്‍ സീസണ്‍ മുഴുവന്‍ രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. വിജയങ്ങളും തോല്‍വികളും മാറി മാറി വന്നുകൊണ്ടിരിക്കുമ്പോള്‍ അതു എളുപ്പമായിരിക്കില്ല. നിങ്ങള്‍ കോച്ചുമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒരുപാട് മീറ്റിങുകള്‍ നടത്തി കൃത്യമായി ഒരു സിസ്റ്റത്തിലൂടെ കടന്നു പോവുന്ന ടീമാണ് റോയല്‍സ്. റിയാന് അവന്റെ ബാറ്റിങിലും ശ്രദ്ധ നല്‍കേണ്ടതുമുണ്ട്. ഇതു വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന വര്‍ഷമായിരിക്കും ഇത്. ബൗളര്‍മാരില്‍ നിന്നും നല്ല പ്രകടനമുണ്ടായാല്‍ ജോലി എളുപ്പമാവും.

ക്യാപ്റ്റന്‍സിയില്‍ യശസ്വി ജയ്‌സ്വാളിലേക്കും ധ്രുവ് ജുറേലിലേക്കുമൊന്നും സഹായങ്ങള്‍ക്കായി റിയാന്‍ സമീപിക്കേണ്ടതില്ല. പകരം രവീന്ദ്ര ജഡേജയില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടാം. കുമാര്‍ സങ്കക്കാരയും റോയല്‍സിന്റെ കോച്ചിങ് സംഘത്തിലെ മറ്റുള്ളവരും റിയാന്റെ ജോലി എളുപ്പമാക്കുമെന്നു പ്രതീക്ഷിക്കുന്നതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2019ല്‍ റോയല്‍സിനൊപ്പം ചേര്‍ന്ന പരാഗ് ഇതിനകം കളിച്ചിട്ടുള്ളത് 84 മല്‍സരങ്ങളാണ്. 26.10 ശരാശരിയില്‍ 141.84 സ്‌ട്രൈക്ക് റേറ്റോടെ നേടാനായത് 1566 റണ്‍സുമാണ്. ഏഴു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

Story first published: Sunday, March 22, 2026, 14:22 [IST]
Other articles published on Mar 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+