വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ മകനെന്താ കൊമ്പുണ്ടോ? ഒന്നും പ്രതീക്ഷിക്കേണ്ട!! അര്‍ജുനെക്കുറിച്ച് കോച്ച് പറഞ്ഞത് ഇങ്ങനെ...

ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ അര്‍ജുനും ഇടംപിടിച്ചിട്ടുണ്ട്

അർജുൻ ടെണ്ടുൽക്കറെ കുറിച്ച് കോച്ചിന് പറയാനുള്ളത് | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വഴിയെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മികച്ച താരമെന്ന നിലയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ ക്രിക്കറ്റിലും ജൂനിയര്‍ ക്രിക്കറ്റിലുമെല്ലാം മികവ് തെളിയിച്ച അര്‍ജുന്‍ ഇനി ഇന്ത്യന്‍ എ ടീമിനെപ്പവും നേട്ടം ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ അര്‍ജുനും ഇടംപിടിച്ചു കഴിഞ്ഞു. ലങ്കയ്‌ക്കെതിരേ ജൂലൈയില്‍ നടക്കുന്ന രണ്ടു ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള ടീമിലാണ് താരം ഉള്‍പ്പെട്ടിട്ടുള്ളത്.

എന്നാല്‍ സച്ചിന്റെ മകനെന്ന പരിഗണനയൊന്നും ടീമില്‍ അര്‍ജുന് ലഭിക്കില്ലെന്നു ബൗളിങ് കോച്ചാ യ സനത് കുമാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ മുന്‍ വനിതാ ടീമിന്റെ ബൗളിങ് പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം. സ്ഥിരം ബൗളിങ് കോച്ചായിരുന്ന പരസ് മാംബ്രെ ഇന്ത്യന്‍ എ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോയതിനാലാണ് സനത്തിനു താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

എല്ലാവരും ഒരുപോലെ തന്നെ

എല്ലാവരും ഒരുപോലെ തന്നെ

സച്ചിന്റെ മകന്‍ ടീമിലുണ്ടോയെന്നതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് സനത് പറഞ്ഞു. അര്‍ജുനെ ടീമിലെടുത്തിയത് വന്‍ വാര്‍ത്തയായതൊന്നും കോച്ചെന്ന നിലയില്‍ തന്നെ ബാധിക്കുന്ന ഘടകമല്ല. കോച്ചായതിനാല്‍ ടീമിലെ എല്ലാ താരവും തനിക്ക് ഒരുപോലെ തന്നെയാണ്. ഓരോ താരത്തിന്റെയും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരിക മാത്രമാണ് തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രദ്ദേയനായ കോച്ച്

ശ്രദ്ദേയനായ കോച്ച്

പരിശീലകനെന്ന നിലയില്‍ ഏറെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സനത്തിനായിട്ടുണ്ട്. ചെറിയ ടീമുകള്‍ക്കൊപ്പമാണ് അദ്ദേഹം വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ളതെന്നാണ് മറ്റൊരു പ്രത്യേകത.
അസ്സമിനെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിച്ചത് സനത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്.
കൂടാതെ ആന്ധ്രാപ്രദേശിനെ വിജയ് ഹസാരെ ട്രോഫിയുടെ സെമിയിലെത്തിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.

അര്‍ജുന്‍ ഓള്‍റൗണ്ടര്‍

അര്‍ജുന്‍ ഓള്‍റൗണ്ടര്‍

18 കാരനായ അര്‍ജുന്‍ ഇടംകൈയന്‍ പേസ് ബൗളറും ഇടംകൈ ബാറ്‌സ്മാനുമാണ്. സ്ഥിരമായി 135 കിമി വേഗതയില്‍ പന്തെറിയാന്‍ താരത്തിനാവുമെന്നു കോച്ച് ചൂണ്ടിക്കാട്ടുന്നു.
ബാറ്റിങില്‍ മധ്യനിരയില്‍ ഇറങ്ങുന്ന അര്‍ജുന്‍ ഓള്‍റൗണ്ടറായാണ് ടീമിലെത്തിയത്. പൂനെയില്‍ നിന്നുള്ള അതുല്‍ ഗെയ്ക്‌വാദാണ് താരപുത്രനെ പരിശീലിപ്പിക്കുന്നത്. ധര്‍മശാലയില്‍ ഒരു മാസം നീണ്ടുനിന്ന അണ്ടര്‍ 19 താരങ്ങളുടെ പരിശീലന ക്യാംപില്‍ അര്‍ജുനും പങ്കെടുത്തിരുന്നു.

 മുംബൈ ടീമിനായി കളിച്ചു

മുംബൈ ടീമിനായി കളിച്ചു

2017ല്‍ മുംബൈയുടെ അണ്ടര്‍ 19 ടീമിനായി അര്‍ജുന്‍ കളിച്ചിരുന്നു. കൂടാതെ മുംബൈയുടെ അണ്ടര്‍ 14, 16 ടീുകള്‍ക്കു വേണ്ടിയും താരം മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് അര്‍ജുന്‍ പിഴുതതത്. രണ്ടു തവണ അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നമീബിയയുടെ അണ്ടര്‍ 19 ടീമുമായി എംസിസിക്കു വേണ്ടിയും അര്‍ജുന്‍ പന്തെറിഞ്ഞിരുന്നു. നാലു വിക്കറ്റുകളെടുത്ത താരം നമീബിയയെ 49 റണ്‍സിന് പുറത്താക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

ആരാധനാപാത്രം അച്ഛനല്ല!!

ആരാധനാപാത്രം അച്ഛനല്ല!!

ലോകം മുഴുവനുനുള്ള ക്രിക്കറ്റ് താരങ്ങളുട മാത്രമല്ല മറ്റുള്ളവരുടെയും ആരാധനാപാത്രവുമായ അച്ഛന്‍ സച്ചിനല്ല അര്‍ജുന്റെ ഹീറോ. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറായ മിച്ചെല്‍ സ്റ്റാര്‍ക്കും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുമാണ് അര്‍ജുന്റെ ആരാധനാപാത്രങ്ങള്‍.

ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറി ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറി

Story first published: Tuesday, June 19, 2018, 15:03 [IST]
Other articles published on Jun 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X