വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്കായി കളിക്കില്ലെന്ന് പറയാനൊക്കുമോ? നിലപാട് തിരുത്തി അമ്പാട്ടി റായുഡു

റായുഡു തിരിച്ചു വരുന്നു, വിരമിക്കൽ പിൻ‌വലിക്കുന്നു

മുംബൈ: ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാഞ്ഞതിന്റെ നിരാശയിലാണ് അമ്പാട്ടി റായുഡു ഇന്ത്യന്‍ കുപ്പായം ഊരിവെച്ചത്. ഇംഗ്ലണ്ടില്‍ വെച്ച് വിജയ് ശങ്കര്‍ പരുക്കേറ്റു പുറത്തായപ്പോള്‍ താനായിരിക്കും ടീമില്‍ കയറുകയെന്ന് റായുഡു പ്രതീക്ഷിച്ചിരുന്നു. പക്ഷെ വിളി വന്നത് മായങ്ക് അഗര്‍വാളിനും. ഈ സംഭവം താരത്തെ മാനസികമായി തളര്‍ത്തി. പിന്നാലെ ഐപിഎലടക്കം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചു. റിസര്‍വ് നിരയിലുണ്ടായിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ മനഃപൂര്‍വം തഴഞ്ഞെന്നായിരുന്നു റായുഡുവിന്റെ ആരോപണം.

വേണ്ടെന്നു പറയാനൊക്കുമോ?

വേണ്ടെന്നു പറയാനൊക്കുമോ?

എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. 'ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചാല്‍ ആരാണ് വേണ്ടെന്നു വെയ്ക്കുക?', ദേശീയ ടീമിലേക്ക് വിളി വന്നാല്‍ പോകുമോയെന്ന ചോദ്യത്തിന് 33 -കാരന്‍ റായുഡു കഴിഞ്ഞ ദിവസം മറുപടി നല്‍കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാടറിയിച്ചത്.

നിരാശ തോന്നി

നിരാശ തോന്നി

'വിരമിക്കല്‍ തീരുമാനം കേവലം വൈകാരികമായിരുന്നില്ല. കഴിഞ്ഞ നാല്, അഞ്ച് വര്‍ഷം ലോകപ്പിനായി ഞാന്‍ ഏറെ തയ്യാറെടുത്തതാണ്. എന്നാല്‍ നീണ്ട കാത്തിരിപ്പിന് ശേഷവും ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലെന്ന് അറിഞ്ഞപ്പോള്‍ നിരാശ തോന്നി' — റായുഡു പറഞ്ഞു.

വിരമിക്കല്‍ പ്രഖ്യാപനം തിടുക്കത്തിലായി പോയി. ക്രിക്കറ്റില്‍ ഇനിയും നാളുകളുണ്ടെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് വീണ്ടുമൊരിക്കല്‍ക്കൂടി ക്രിക്കറ്റിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് താരം വ്യക്തമാക്കി.

ചെന്നൈയ്ക്കായി കളിക്കണം

ചെന്നൈയ്ക്കായി കളിക്കണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ഒരുക്കങ്ങളെ കുറിച്ചും റായുഡു പങ്കുവെയ്ക്കുന്നുണ്ട്. 'പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്തുണയറിയിച്ച് ഒപ്പം നിന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനാണ് താത്പര്യം. എന്തായാലും അടുത്ത ഐപിഎല്ലില്‍ ഞാന്‍ കളിക്കും', ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുവ് അമ്പാട്ടി റായുഡു സ്ഥിരീകരിച്ചു.

വിന്‍ഡീസ് വധം... കോലിയെ കാത്ത് റെക്കോര്‍ഡുകള്‍, ധോണിക്കു രക്ഷയില്ല!! ദാദയ്ക്കും

എത്രയും വേഗം മടങ്ങണം

എത്രയും വേഗം മടങ്ങണം

'വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് എത്രയും വേഗം മടങ്ങണമെന്നാണ് ആഗ്രഹം. ഇതിന് സാധ്യമായ ഒരുക്കങ്ങളെല്ലാം ഞാന്‍ നടത്തുന്നുണ്ട്. ക്രിക്കറ്റാണ് എന്റെ ജീവിതം' — ക്രിക്കറ്റിലേക്ക് എന്ന് മടങ്ങിയെത്തുമെന്ന ചോദ്യത്തിന് താരം മറുപടി നല്‍കി. ഏകദിനത്തില്‍ മൂന്നു സെഞ്ചുറിയും പത്തു അര്‍ധ സെഞ്ചുറിയും അടക്കം 1,694 റണ്‍സ് റായുഡു സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ് ശരാശരിയാകട്ടെ 47.05 റണ്‍സും.

കോലീ... ഇങ്ങനെ ആയാല്‍ ശരിയാവില്ല, ഉപദേശവുമായി ദാദ, കാരണക്കാര്‍ രണ്ടു പേര്‍

ആദ്യം ശാരീരികക്ഷമത

ആദ്യം ശാരീരികക്ഷമത

'ക്രിക്കറ്റില്‍ തിരിച്ചെത്തണമെങ്കില്‍ താന്‍ മാനസികമായും ശാരീരികമായും സജ്ജമാവണം. ക്രിക്കറ്റില്‍ നിന്നും മാറിയിട്ട് നാളുകള്‍ കുറച്ചായി. ഒരുമാസത്തെ കഠിനാധ്വാനംകൊണ്ട കളിക്കാനുള്ള ക്ഷമത ഞാന്‍ വീണ്ടെടുക്കും', റായുഡു പറഞ്ഞു. ഇതേസമയം, ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച കാര്യം ഔദ്യോഗികമായി ഇനിയും അറിയിക്കേണ്ടതുണ്ട്. നിലവില്‍ ശാരീരികക്ഷമത തിരിച്ചുപിടിക്കുന്നതിലാണ് തന്റെ പൂര്‍ണ ശ്രദ്ധയെന്നു അമ്പാട്ടി റായുഡു വ്യക്തമാക്കി.

Story first published: Saturday, August 24, 2019, 14:01 [IST]
Other articles published on Aug 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X