കോലീ... ഇങ്ങനെ ആയാല്‍ ശരിയാവില്ല, ഉപദേശവുമായി ദാദ, കാരണക്കാര്‍ രണ്ടു പേര്‍
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ടീം സെലക്ഷന്‍ സംബന്ധിച്ച് വിവാദങ്ങള്‍ തീരുന്നില്ല. പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. പല മുന്‍ താരങ്ങളും ഇന്ത്യന്‍ ടീം സെലക്ഷനെതിരേ രംഗത്തു വന്നിരുന്നു.
ഇപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ രംഗത്തു വന്നിരിക്കുകയാണ്. ടീം സെലക്ഷന്റെ കാര്യത്തിലാണ് കോലിക്കെതിരേ ദാദ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അശ്വിനു പകരം രവീന്ദ്ര ജഡേജയെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ സ്പിന്നറായി കളിപ്പിച്ചത്.

സെലക്ഷനില്‍ സ്ഥിരത പുലര്‍ത്തണം
ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ടീം സെലക്ഷനില്‍ സ്ഥിരത പുലര്‍ത്തണമെന്ന ആവശ്യമാണ് ഗാംഗുലി ഉന്നയിച്ചിരിക്കുന്നത്. ഈയൊരു കാര്യത്തിലാണ് കോലി കുറച്ചു സ്ഥിരത പുലര്‍ത്തേണ്ടത്. താരങ്ങളെ ടീമിലെടുത്ത ശേഷം അവര്‍ക്കു കഴിവ് പുറത്തെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കോലി ശ്രമിക്കണം. എങ്കില്‍ മാത്രമേ ഈതാരങ്ങള്‍ക്കു ആത്മവിശ്വാസത്തോടെ തങ്ങളുടെ മികവ് പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗാംഗുലി വിശദമാക്കി.

ശ്രേയസിന്റെ പ്രകടനം
യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടെ പ്രകടനത്തെയാണ് ഗാംഗുലി പരാമര്‍ശിച്ചത്. യുവ താരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നത് താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. വിന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പ്രകടനം നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ടീമിലെടുത്ത ശേഷം അദ്ദേഹത്തിന് സ്വതന്ത്രമായി കളിക്കാന്‍ അവസരവും ഇന്ത്യ നല്‍കി. ഇതേ പോലെ മറ്റു കളിക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കോലി ശ്രമിക്കേണ്ടതുണ്ടെന്നും ദാദ വ്യക്തമാക്കി.

കുല്‍ദീപിനെ തഴഞ്ഞത്
വിന്‍ഡീസിനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനെയു കുല്‍ദീപ് യാദവിനെയും ഒഴിവാക്കാനുള്ള കോലിയുടെ തീരുമാനത്തില്‍ ഗാംഗുലി അതൃപ്തി രേഖപ്പെടുത്തി.
കുല്‍ദീപിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയത് അദ്ഭുതപ്പെടുത്തി. കാരണം ഓസ്‌ട്രേലിയക്കെതിരേ അവസാനായി കളിച്ച ടെസ്റ്റില്‍ താരം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നുവെന്നും ദാദ ചൂണ്ടിക്കാട്ടി.

അശ്വിന്റെ റെക്കോര്‍ഡ്
വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരിഗണിക്കാതിരുന്നതും തന്നെ ഞെട്ടിച്ചതായി ഗാംഗുലി വ്യക്തമാക്കി. അസാധാരണ റെക്കോര്‍ഡുള്ള താരമാണ് അശ്വിന്‍. അദ്ദേഹത്തെ വിന്‍ഡീസിനെതിരേ മാറ്റി നിര്‍ത്തിയത് എന്തിനാണെന്നറിയില്ല. തീരുമാനം കോലിയുടേത് തന്നെയാണ്. പകരക്കാരമനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയ്ക്കു ബൗളിങില്‍ അശ്വിന്റെ അഭാവം നികത്താനാവുമോയെന്ന് ഇനിയുള്ള ദിവസങ്ങളിലറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications