വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: രണ്ടാഴ്ചയ്ക്കുള്ളില്‍ അടിമുടി മാറി... എന്തൊരു സീസണ്‍? പഴങ്കഥയായി സൂപ്പര്‍ റെക്കോര്‍ഡുകള്‍

എക്കാലത്തെയും മികച്ച ചില റെക്കോര്‍ഡുകള്‍ ഇത്തവണ തിരുത്തപ്പെട്ടിരുന്നു

മുംബൈ: റെക്കോര്‍ഡുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ടൂര്‍ണമെന്റാണ് ഐപിഎല്‍. എല്ലാ സീസണുകളിലും റെക്കോര്‍ഡുകള്‍ കുറിക്കപ്പെടുകയും പിന്നീട് ഇവ തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും വ്യത്യസ്തമല്ല കാര്യങ്ങള്‍. ടൂര്‍ണമെന്റ് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചില ശ്രദ്ധേയമായ റെക്കോര്‍ഡുകളാണ് കുറിക്കപ്പെട്ടത്.

ഒരു കാലത്തും തകര്‍ക്കപ്പെടില്ലെന്നു കരുതിയ ചില റെക്കോര്‍ഡുകള്‍ ഇത്തവണ പഴങ്കഥയാക്കപ്പെടുന്നതിനും ഐപിഎല്‍ സാക്ഷിയായി. ഈ സീസണില്‍ തിരുത്തപ്പെട്ട ഏറ്റവും മികച്ച റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.

 വേഗമേറിയ ഫിഫ്റ്റി

വേഗമേറിയ ഫിഫ്റ്റി

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിക്ക് ഈ സീസണിലെ ടൂര്‍ണമെന്റ് വേദിയായി. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ലോകേഷ് രാഹുലാണ് വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ചത്.
ഡല്‍ഹി ഡെവിള്‍സിനെതിരായ മല്‍സരത്തിലാണ് തീപ്പൊരി ഇന്നിങ്‌സിലൂടെ രാഹുല്‍ റെക്കോര്‍ഡിന് അവകാശിയായത്. വെറും 14 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ അര്‍ധസെഞ്ച്വറി. നാലു സിക്‌സറുകളും ആരു ബൗണ്ടറികളും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
യൂസുഫ് പഠാന്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ പേരിലായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. 15 പന്തിലാണ് ഇരുവരും 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.

കൂടുതല്‍ ഡോട്ട് ബോളുകള്‍

കൂടുതല്‍ ഡോട്ട് ബോളുകള്‍

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ എറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡിന് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് അര്‍ഹനായി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ബൗള്‍ ചെയ്തതോടെയാണ് ഭാജി ഈ നേട്ടത്തിന് അവകാശിയായത്. നേരത്തേ ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാറിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 1075 പന്തുകളാണ് റണ്‍സ് വിട്ടുകൊടുക്കാതെ താരം എറിഞ്ഞത്. എന്നല്‍ പഞ്ചാബിനെതിരേ കളിച്ചതോടെ ഭാജി ഈ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു.

റണ്‍വേട്ടക്കാരനായി കോലി

റണ്‍വേട്ടക്കാരനായി കോലി

ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനനെന്ന റെക്കോര്‍ഡ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തം പേരിലാക്കുന്നതും ഈ സീസണില്‍ കണ്ടു.
മുംബൈ ഇന്ത്യന്‍സിനെതിരേ ആര്‍സിബി പരാജയപ്പെട്ട കഴിഞ്ഞ മല്‍സരത്തിലാണ് കോലി റെക്കോര്‍ഡിട്ടത്. 5043 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ സമ്പാദ്യം. 4619 റണ്‍സെന്ന റെയ്‌നുടെ റെക്കോര്‍ഡ് കോലി പിന്തള്ളുകയായിരുന്നു.
ഐപിഎല്ലില്‍ ഒരൊറ്റ ഫ്രാഞ്ചൈസിക്കു വേണ്ടി 5000 റണ്‍സ് തികയ്ക്കുന്ന ഏക താരമെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരില്‍ കുറിച്ചു.

മികച്ച ബൗളിങ് സ്‌ട്രൈക്ക്‌റേറ്റ്

മികച്ച ബൗളിങ് സ്‌ട്രൈക്ക്‌റേറ്റ്

ഐപിഎല്ലിലെ മികച്ച ബൗളിങ് സ്‌ട്രൈക്ക്‌റേറ്റെന്ന റെക്കോര്‍ഡ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇംഗ്ലീഷ് താരം ക്രിസ് വോക്‌സ് സ്വന്തം പേരിലാക്കിതയതാണ് ഈ സീസണിലെ മറ്റൊരു പ്രത്യേകത.
ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ പേരിലുണ്ടായിരുന്ന 15.23 എന്ന റെക്കോര്‍ഡാണ് വോക്‌സ് തിരുത്തിയത്. 14 ആണ് ഇപ്പോള്‍ വോക്‌സിന്റെ ബൗളിങ് സ്‌ട്രൈക്ക്‌റേറ്റ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ സീസണിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ കളിച്ചതോടെയാണ് താഹിറിന്റെ റെക്കോര്‍ഡ് വോക്‌സ് പിന്തള്ളിയത്.

സ്പിന്‍ കെണി, പിന്നെ ഹിറ്റ്മാന്റെ പ്രഹരം... വാംഖഡെയില്‍ ആര്‍സിബിയുടെ വീഴ്ചയ്ക്കു കാരണങ്ങള്‍സ്പിന്‍ കെണി, പിന്നെ ഹിറ്റ്മാന്റെ പ്രഹരം... വാംഖഡെയില്‍ ആര്‍സിബിയുടെ വീഴ്ചയ്ക്കു കാരണങ്ങള്‍

ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍? ഇന്ത്യക്ക് ഐപിഎല്‍ സമ്മാനിച്ച നക്ഷത്രങ്ങള്‍... ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍? ഇന്ത്യക്ക് ഐപിഎല്‍ സമ്മാനിച്ച നക്ഷത്രങ്ങള്‍...

Story first published: Wednesday, April 18, 2018, 15:42 [IST]
Other articles published on Apr 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X