Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സീസണ്‍ തുടങ്ങും മുമ്പ് കപ്പുറപ്പിച്ച് റോയല്‍സ്!! വൈഭവിന്റെ പ്ലാനിങ്ങനെ, ആദ്യ രണ്ടും നേടി

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായതിനു ശേഷം പിന്നീടൊരിക്കലും കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 2022ല്‍ അവര്‍ രണ്ടാം ട്രോഫിക്കു തൊട്ടരികെ വരെയെത്തിയെങ്കിലും കൈയെത്തുംദൂരത്തു വഴുതിപ്പോയി. അന്നു ഗുജറാത്ത് ടൈറ്റന്‍സിനോടാണ് സഞ്ജു സാംസണ്‍ നയിച്ച റോയല്‍സ് ഫൈനലില്‍ കീഴടങ്ങിയത്.

ഇത്തവണ പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു കീഴില്‍ കിരീട പ്രതീക്ഷയില്‍ തന്നെയാവും റോയല്‍സ് കച്ചമുറുക്കുക. യുവനിരയ്ക്കു കീഴില്‍ സര്‍പ്രൈസ് പ്രകടനം തന്നെ പുറത്തെടുക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് പിങ്ക് ആര്‍മി.

അതിനിടെ റോയല്‍സിനെ ഐപിഎല്‍ ജേതാക്കളാക്കുകയെന്നാണ് തന്റെ ലക്ഷ്യമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി.

VAIBHAV SURYAVANSHI

photocredit/Rajasthanroyals

വൈഭവിന്റെ മൂന്നാമത്തെ ലക്ഷ്യം

പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച പ്രൊമോഷണല്‍ വീഡിയോയിയാണ് വൈഭവ് സൂര്യവംശി തന്റെ മൂന്നു പ്രധാന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നു ലോകത്തെ അറിയിച്ചത്.

രണ്‍വീര്‍ സിങ് നായകനായ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് സിനിമയായ ദുരന്തറിനെ അനുകരിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. തന്റെ രഹസ്യ ഡയറില്‍ പ്രധാന ലക്ഷ്യങ്ങളെ കുറിച്ച് വൈഭവ് എഴുതുന്നത്് ഇതില്‍ കാണാം. നേരത്തേയുള്ള രണ്ടു ലക്ഷ്യങ്ങള്‍ കൈവരിച്ചു കഴിഞ്ഞ വൈഭവ് അതു വെട്ടിയ ശേഷമാണ് പുതിയ ലക്ഷ്യം കുറിച്ചിരിക്കുന്നത്.

ഐപിഎല്‍ സെഞ്ച്വറിയെന്ന ആദ്യ ലക്ഷ്യം വെട്ടിയ ശേഷം അണ്ടര്‍ 19 ലോകകപ്പെന്ന രണ്ടാമത്തേതും താരം വെട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്്. അതിനു ശേഷമാണ് മൂന്നാമത്തെ ലക്ഷ്യത്തെ കുറിച്ച് വൈഭ് തൊട്ടു താഴത്തെ വരിയില്‍ കുറിച്ചത്. ഐപിഎല്‍ ട്രോഫിയെന്നാണ് വൈഭവ് പുതിയ ലക്ഷ്യമായി ഡയറിയില്‍ രേഖപ്പെടുത്തിയത്.

ഈ സീസണില്‍ തന്നെ റോയല്‍സിനൊപ്പം ഇതു യാഥാര്‍ഥ്യമാക്കി മാറ്റാന്‍ സാധിക്കുമോയെന്നാണ് അറിയാനുള്ളത്. ഡയറിയിലെ മറ്റു രണ്ടു ലക്ഷ്യങ്ങളും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി നേടിയെടുക്കാന്‍ വൈഭവിനായുരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ റോയല്‍സ് കുപ്പായത്തില്‍ കന്നി സെഞ്ച്വറി കണ്ടെത്തിയ 15 കാരന്‍ ഈ വര്‍ഷമാദ്യം അണ്ടര്‍ 19 ലോകകപ്പിലും മുത്തമിട്ടു.

സ്വപ്‌നതുല്യമായ അരങ്ങേറ്റം

കഴിഞ്ഞ ഐപിഎല്ലില്‍ ആദ്യത്തെ ഏഴു മല്‍സരങ്ങളിലും വൈഭവ് സൂര്യവംശി ബെഞ്ചിലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനു പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി കൗമാര താരത്തിനു ടീമിലേക്കു വിളിയെത്തുകയും ചെയ്തു.

സ്വപ്‌നതുല്യമായ പ്രകടനമാണ് കന്നി ഐപിഎല്‍ സീസണില്‍ തന്നെ വൈഭവ് കാഴ്ചവച്ചത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയാണ് താരം തുടങ്ങിയത്. കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ വെറും 35 ബോളില്‍ വൈഭവ് സെഞ്ച്വറിയും അടിച്ചെടുത്തു. ഇതോടെ ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇടംകൈയന്‍ ബാറ്റര്‍ മാറുകയും ചെയ്തു.

VAIBHAV SURYAVANSHI

ഏഴിന്നിങ്‌സുകളില്‍ നിന്നും 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 36 ശരാശരിയോടെ 252 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഇനു ഈ സീസണിലും സമാനമായ പ്രകടനത്തോടെ റോയല്‍സിന്റെ തുറുപ്പുചീട്ടായ മാറുകയാണ് താരത്തിന്റെ ലക്ഷ്യം.

ഇന്ത്യക്കൊപ്പവും കസറി

ഐപിഎല്ലില്‍ മാത്രമല്ല അതിനു ശേഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പവും വ്യത്യസ്ത അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ വൈഭവ് സൂര്യവംശി തകര്‍പ്പന്‍ ഫോം ആവര്‍ത്തിക്കുകയും ചെയ്തു. ആയുഷ് മാത്രെയ്ക്കു കീഴില്‍ ഈ വര്‍ഷം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ അതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഏഴിന്നിങ്‌സുകളില്‍ നിന്നും 62.71 ശരാശരിയില്‍ അടിച്ചെടുത്തത് 439 റണ്‍സാണ്. 169.50 സ്‌ട്രൈക്ക് റേറ്റിലാണിത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായും വൈഭവ് മാറിയിരുന്നു.

ഇന്ത്യ 100 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ഫൈനലിലെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഇംഗ്ലണ്ടുമായുള്ള കലാശപ്പോരില്‍ വെറും 80 ബോളില്‍ 175 റണ്‍സ് വൈഭവ് വാരിക്കൂട്ടി. പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തുകയും ചെയ്തു.

Story first published: Wednesday, March 18, 2026, 10:07 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+