അമ്പമ്പോ അഫ്ഗാന്‍... തുടരെ നാലാം ജയം, അഫ്ഗാന് ലോകകപ്പ് യോഗ്യത

Written By:

ഹരാരെ: അസാധ്യമെന്നു ലോകം കരുതിയ സ്വപ്‌നം അഫ്ഗാനിസ്താന്‍ യാഥാര്‍ഥ്യമാക്കി. വെസ്റ്റ് ഇന്‍ഡീസിനു പിറകെ അഫ്ഗാനും 2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത നേടി. നിര്‍ണായകമായ അവസാന കളിയില്‍ അഫ്ഗാന്‍ അയര്‍ഡിഡെ തകര്‍ത്തുവിടുകയായിരുന്നു. അഫ്ഗാന്‍ ലോകകപ്പ് കളിക്കുമെന്ന് ഒരു ഘട്ടത്തില്‍ കടുത്ത ആരാധകര്‍ പോലും കരുതിയിരുന്നില്ല. സൂപ്പര്‍ സിക്‌സിലെ ആദ്യ മൂന്നു കളികളും തോറ്റ അഫ്ഗാന്‍ പുറത്താവലിന്റെ വക്കിലെത്തിയിരുന്നു. പക്ഷെ അഫ്ഗാന്റെ പോരാട്ടവീര്യം ചോര്‍ന്നുപോയില്ല. ലോകകപ്പ് കളിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തില്‍ അവര്‍ പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായി നാലാമത്തെ കളിയിലും ജയിച്ച് അഫ്ഗാന്‍ ലോകത്തെ തന്നെ അമ്പരപ്പിച്ചാണ് ലോകകപ്പ് ടിക്കറ്റ് കൈക്കുള്ളിലാക്കിയത്.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാട്ട്... മണിപ്പൂര്‍ മുങ്ങി, സെമിക്കരികെ കേരളം

ഐപിഎല്‍: ദാ വന്നു, ദേ പോയി... ഇവര്‍ വന്നതും പോയതും ആരുമറിഞ്ഞില്ല!!

1

വ്യാഴാഴ്ച നടന്ന സൂപ്പര്‍ സിക്‌സ് മല്‍സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ യുഎഇ അട്ടിമറി വിജയം നേടിയതോടെയാണ് അഫ്ഗാന്റെ ലോകകപ്പ് സാധ്യതകള്‍ വര്‍ധിച്ചത്. അഫ്ഗാനു മാത്രമല്ല അയര്‍ലന്‍ഡിനും ലോകകപ്പ് പ്രതീക്ഷ കൈവന്നിരുന്നു. ഇതോടെ സൂപ്പര്‍ സിക്‌സിലെ അഫ്ഗാന്‍- അയര്‍ലന്‍ഡ് പോരാട്ടം ശരിക്കുമൊരു സെമി ഫൈനല്‍ മല്‍സരത്തിനു തുല്യമായി മാറി. അയര്‍ലന്‍ഡിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് അഫ്ഗാന്റെ പോരാളിക്കൂട്ടം ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചത്.

2

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ ഏഴു വിക്കറ്റിന് 209 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ അഫ്ഗാനു വിജയപ്രതീക്ഷയുണ്ടായിരുന്നു. പോള്‍ സ്റ്റര്‍ലിങ് (55), കെവിന്‍ ഒബ്രെയ്ന്‍ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് അയര്‍ലന്‍ഡിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ലോക ഒന്നാംനമ്പര്‍ ബൗളറും സ്പിന്‍ സെന്‍സേഷനുമായ റാഷിദ് ഖാന്‍ അഫ്ഗാനു വേണ്ടി മൂന്നു വിക്കറ്റ് പിഴുതു. മറുപടി ബാറ്റിങില്‍ അഞ്ചു പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി. മുഹമ്മദ് ശഹസാദ് (54), ഗുലാബ്ദിന്‍ നയ്ബ് (45), ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് (39*) എന്നിവര്‍ അഫ്ഗാന്റെ വിജയത്തിനു അടിത്തറയിട്ടു

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 24, 2018, 7:43 [IST]
Other articles published on Mar 24, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍