അവിശ്വസനീയം അഫ്ഗാന്‍... വിന്‍ഡീസിനെയും വീഴ്ത്തി, യോഗ്യതാ ടൂര്‍ണമെന്റില്‍ കിരീടം

Written By:

ഹരാരെ: അപ്രതീക്ഷിത കുതിപ്പിലൂടെ 2019ല്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത കരസ്ഥമാക്കിയ അഫ്ഗാനിസ്താന്‍ കിരീടവിജയത്തോടെയാണ് ചരിത്രനേട്ടം ആഘോഷിച്ചത്. യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ ഏഴു വിക്കറ്റിനാണ് അഫ്ഗാന്‍ തകര്‍ത്തുവിട്ടത്. ഇരുടീമും നേരത്തേ തന്നെ ലോകകപ്പിനു ടിക്കറ്റെടുത്തതിനാല്‍ ഇവരില്‍ കേമനാരാണെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വിന്‍ഡീസിനെയു മലര്‍ത്തിയടിച്ച് അഫ്ഗാന്‍ തങ്ങളുടെ മിടുക്ക് ഒരിക്കല്‍ക്കൂടി കാണിച്ചു തരികയും ചെയ്തു.

വിവാദക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കംഗാരുപ്പട... മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞു, ദയനീയ തോല്‍വി

ഓസ്‌ട്രേലിയയോട് പ്രത്യേക സ്‌നേഹം; ഐസിസിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്

1

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 46.5 ഓവറില്‍ 204 റണ്‍സിന് അഫ്ഗാന്‍ എറിഞ്ഞിട്ടു. ക്രിസ് ഗെയ്ല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ അണിനിരത്തിയിട്ടും അഫ്ഗാന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായില്ല. റോമന്‍ പവല്‍ (44), ഷിംറോണ്‍ ഹെത്മ്യര്‍ (38) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും ചെറുത്തുനിന്നുള്ളൂ. ഗെയ്ല്‍ വെറും 10 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത മുജീബുര്‍ റഹമാനാണ് വിന്‍ഡീസിനെ തകര്‍ത്തത്.

2

മറുപടി ബാറ്റിങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ ഒരു ഘട്ടത്തിലും അഫ്ഗാന് ഭീഷണിയായില്ല. ഓപ്പണര്‍ മുഹമ്മദ് ഷഹസാദ് (84), റഹ്മത് ഷാ (51) എന്നിവരുടെ അര്‍ധസെഞ്ച്വറികള്‍ 40.4 ഓവറില്‍ വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനെ ലക്ഷ്യത്തിലെത്തിച്ചു. വിന്‍ഡീസിനായി ഗെയ്ല്‍ രണ്ടു വിക്കറ്റെടുത്തു.

ഷഹസാദ് കളിയിലെ താരമായും സിംബാബ്‌വെയുടെ സിക്കന്തര്‍ റസ്സ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു. യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്നു കളികളിലും തോറ്റ അഫ്ഗാന്‍ ഒരു ഘട്ടത്തില്‍ ലോകകപ്പിനു യോഗ്യത നേടുമെന്നു പോലും ആരും കരുതിയിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ നാലു വിജയങ്ങളോടെ അഫ്ഗാന്‍ ലോകകപ്പിനു ടിക്കറ്റെടുക്കുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 26, 2018, 9:52 [IST]
Other articles published on Mar 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍