വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ ആഫ്രിക്കന്‍ ചാലഞ്ച്... നഷ്ടമാക്കരുത്, കാണാന്‍ ഒന്നല്ല, അഞ്ചു കാരണങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഇതുവരെ പരമ്പര നേടിയിട്ടില്ല

By Manu

ഡര്‍ബന്‍: ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പരയില്‍ കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ആറു മല്‍സരങ്ങളടങ്ങിയ ദൈര്‍ഘ്യമേറിയ പരമ്പരയിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. ഐസിസി ഏകദിന റാങ്കിങിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ഈ പരമ്പര ഇതിനകം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

നിലവില്‍ ഏകദിന റാങ്കിങില്‍ ദക്ഷിണാഫ്രിക്കയാണ് തലപ്പത്തെങ്കില്‍ ഇന്ത്യ തൊട്ടുതാഴെയുണ്ട്. ഈ ഏകദിന പരമ്പര തീര്‍ച്ചയായും കാണാനുള്ള അഞ്ചു കാരണങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

ഇന്ത്യയെ കാത്ത് ഒന്നാംറാങ്ക്

ഇന്ത്യയെ കാത്ത് ഒന്നാംറാങ്ക്

പരമ്പരയില്‍ 4-2നോ അതിനു മുകളിലോ മാര്‍ജിനില്‍ ജയിക്കാനായാല്‍ ഏകദിന റാങ്കില്‍ ഒന്നാംസ്ഥാനമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കണക്കുകളെല്ലാം ഇന്ത്യക്ക് എതിരാണ്. ഇതുവരെ ഒരു തവണ പോലും ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. 28 ഏകദിനങ്ങളില്‍ കളിച്ച ഇന്ത്യക്ക് അഞ്ചെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്.
2015ല്‍ അവസാനമായി നടന്ന ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3-2നു തോല്‍പ്പിച്ചിരുന്നു.

രഹാനെയുടെ തിരിച്ചുവരവ്

രഹാനെയുടെ തിരിച്ചുവരവ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും അജിങ്ക്യ രഹാനെയെ ഇന്ത്യ ഒഴിവാക്കിയത് വിവാദത്തിനു വഴി വച്ചിരുന്നു. വിദേശ പിച്ചുകളില്‍ കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്ന രഹാനെയ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്ന് പല മുന്‍താരങ്ങളും ചൂണ്ടിക്കാട്ടി. അവസാന ടെസ്റ്റില്‍ ഇടംനേടിയ രഹാനെ മികച്ച പ്രകടനത്തോടെ തന്നെ തഴഞ്ഞത് ശരിയായില്ലെന്ന് തെളിയിക്കുകയും ചെയ്തു.
ഏകദിന പരമ്പരയില്‍ രഹാനെയെ നാലാം നമ്പര്‍ പൊസിഷനില്‍ പരീക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം. അടുത്ത ലോകകപ്പ് 2019ല്‍ നടക്കാനിരിക്കെ ബാറ്റിങില്‍ സ്ഥിരം നാലാം നമ്പറുകാരനായി രഹാനെയെ മാറ്റാനാണ് ടീമിന്റെ ശ്രമം. ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള രഹാനെയെ സ്ഥിരമായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി നേട്ടം കൊയ്യാനാണ് വിരാട് കോലി ആലോചിക്കുന്നത്.
2015ലെ ലോകകപ്പിനു ശേഷം രഹാനെയെക്കൂടാതെ യുവരാജ് സിങ്, എംഎസ് ധോണി, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, മനോജ് തിവാരി, കേദാര്‍ യാദവ്, ലോകേഷ് രാഹുല്‍ എന്നിവരെയെല്ലാം ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിച്ചിരുന്നു.

 കന്നി സെഞ്ച്വറി തേടി കോലി

കന്നി സെഞ്ച്വറി തേടി കോലി

ഏകദിന കരിയറില്‍ ഇതിനകം 32 സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ താരം മൂന്നക്കം കടന്നിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ മണ്ണിലും സെഞ്ച്വറി നേടി തന്റെ കരുത്ത് തെളിയിക്കാനുള്ള മികച്ച അവസരമാണ് കോലിക്ക് ഈ പരമ്പര.
ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 11 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 391 റണ്‍സാണ് നേടിയിട്ടുള്ളത്. പുറത്താവാതെ നേടിയ 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
നിലവില്‍ 202 ഏകദിനങ്ങളില്‍ നിന്നും 55.74 ശരാശരിയില്‍ 9030 റണ്‍സ് ഇന്ത്യന്‍ നായകന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 40ല്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളെ പരിഗണിക്കുമ്പോള്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് കോലി.
നിലവില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനും കോലിയാണ്. 876 പോയിന്റുമായാണ് അദ്ദേഹം തലപ്പത്ത് നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബിഡിവില്ലിയേഴ്‌സാണ് രണ്ടാമത്.

10,000 ക്ലബ്ബിലേക്ക് ധോണിയും

10,000 ക്ലബ്ബിലേക്ക് ധോണിയും

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഒരു അപൂര്‍വ്വ നേട്ടത്തിന് അരികിലാണ്. ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച താരമാവാനുള്ള സുവര്‍ണാവസരമാണ് ധോണിക്ക് ഈ പരമ്പര. ആറു കളികളില്‍ നിന്നും വെറും 102 റണ്‍സ് കൂടി നേടാനായാല്‍ അദ്ദേഹത്തിന് 10,000 ക്ലബ്ബില്‍ അംഗമാവാം.
നിലവില്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമേ ഇന്ത്യയില്‍ നിന്നും ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.
ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയ്ക്കു ശേഷം ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറാവാനും ധോണിക്കു കഴിയും.
312 ഏകദിനങ്ങളില്‍ നിന്നും 51.55 ശരാശരിയില്‍ 9898 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10,000 ക്ലബ്ബില്‍ അംഗമായ താരങ്ങളില്‍ ഒരാള്‍ക്കു പോലും 50നു മുകളില്‍ ബാറ്റിങ് ശരാശരിയില്ല.

സ്പിന്നര്‍മാര്‍ പരീക്ഷിക്കപ്പെടും

സ്പിന്നര്‍മാര്‍ പരീക്ഷിക്കപ്പെടും

ഇന്ത്യയുടെ പുതിയ സ്പിന്‍ ബൗളിങ് ജോടികളായ യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് നേരിടുന്ന ആദ്യ യഥാര്‍ഥ പരീക്ഷ കൂടിയായിരിക്കും ദക്ഷിണാഫ്രിക്കിയേത്. നാട്ടിലും ഏഷ്യയിലെ മറ്റു പിച്ചുകളിലും തിളങ്ങിയിട്ടുള്ള ഇരുവര്‍ക്കും സ്പിന്നര്‍മാരെ കാര്യമായി തുണയ്ക്കാത്ത ആഫ്രിക്കന്‍ പിച്ചില്‍ എന്തു ചെയ്യാനാവുമെന്ന് ഈ പരമ്പര തെളിയിക്കും.
ഈ പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ ഇവരുടെ സ്ഥാനം.

Story first published: Thursday, February 1, 2018, 10:50 [IST]
Other articles published on Feb 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X