വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ടൂര്‍ണമെന്റിനുള്ള ഒരുക്കമല്ല വേണ്ടത്, അടുത്ത ദശകങ്ങളില്‍ ലോകം കീഴടക്കാന്‍ പോന്ന നിരയെ സ്വപ്‌നം കാണൂ...

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

ഏഷ്യാ കപ്പ് യോഗ്യത നേടുക എന്ന ലക്ഷ്യം സാധ്യമായി. പ്രതീക്ഷക്കും മുകളിലാണ് ടീം പെര്‍ഫോം ചെയ്തത്. കളിക്കാര്‍ ഞാനാഗ്രഹിച്ചതെല്ലാം തിരിച്ചു തന്നു. അവരെ കുറിച്ച് അഭിമാനിക്കുന്നു - പരിശീലക സ്ഥാനം ഒഴിയുകയാണെന്ന വിവരം പ്രഖ്യാപിക്കവെ ബ്രിട്ടീഷുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞതാണിത്.

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഓസ്‌ട്രേലിയയും ജോര്‍ദനും പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഓസ്‌ട്രേലിയയും ജോര്‍ദനും പ്രീക്വാര്‍ട്ടറില്‍

യു എ ഇക്കെതിരെ കളിക്കാനിറങ്ങും മുമ്പാണെന്ന് തോന്നുന്നു ഇതേ കോച്ച് മറ്റൊരു അമിട്ട് പൊടിച്ചു. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ജനപ്രീതി ഫുട്‌ബോള്‍ കൈയ്യടക്കിയിരിക്കുന്നു. അതൊരു സെല്‍ഫ് ബൂസ്റ്റിംഗ് പ്രസ്താവന ആയിരുന്നു. ഫിഫ റാങ്കിംഗിലെ മുന്നേറ്റവും സമീപകാലത്തെ അപരാജിത കുതിപ്പും ഇന്ത്യന്‍ ഫുട്‌ബോളിനെ ക്രിക്കറ്റിന് മുകളിലെത്തിച്ചിരിക്കുന്നു. അതിനെല്ലാം കാരണക്കാരന്‍ താനാണ് എന്ന ധ്വനിയോടെ.

കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞു

കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞു

ഏതായാലും ബഹ്‌റൈനോട് തോറ്റതോടെ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞു, ഇംഗ്ലണ്ടിലേക്ക് മടങ്ങി. ക്രിക്കറ്റോ ? ആസ്‌ത്രേലിയയില്‍ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി, രണ്ടാം ഏകദിനത്തില്‍ ആവേശ ജയവും നേടി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനോടല്ല മത്സരിക്കേണ്ടത് എന്ന് ആദ്യമേ പറയട്ടെ. ഇവിടെ എല്ലാ കളിയും വേണം. ക്രിക്കറ്റിന്റെ ജനപ്രീതിയല്ല ഫുട്‌ബോളിനെ തളര്‍ത്തിയത്.

കോച്ചിനെയാണ് വേണ്ടത്

കോച്ചിനെയാണ് വേണ്ടത്

മാഞ്ചസ്റ്റര്‍യുനൈറ്റഡിന് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ വിരമിക്കലിന് ശേഷം പറ്റിയ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.ക്ലബ്ബിന്റെ തീരുമാനം കപ്പ് നേടാനുള്ള കോച്ചിനെയല്ല, മറിച്ച് ഒരു ഫുട്‌ബോള്‍ കള്‍ച്ചര്‍ രൂപപ്പെടുത്തുന്ന കോച്ചിനെയാണ് വേണ്ടത് എന്നാണ്. ദീര്‍ഘകാലത്തേക്കുള്ളചിന്തയാണത്. ക്ലബ്ബിന്റെ കള്‍ച്ചര്‍ മാര്‍ക്കറ്റ് ചെയ്താണ് മാഞ്ചസ്റ്റര്‍ ലോകത്തെ സമ്പന്ന ക്ലബ്ബുകളിലൊന്നായി മാറിയത്. അതുകൊണ്ടു തന്നെ, ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടുകയും ഗ്രൂപ്പ് റൗണ്ടില്‍ പൊരുതിത്തോല്‍ക്കുകയും ചെയ്യുന്നത് പര്‍വതീകരിച്ച് അവതരിപ്പിച്ചാലൊന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടില്ല. ദീര്‍ഘകാലത്തേക്ക് ഒരു ഫുട്‌ബോള്‍ കള്‍ച്ചര്‍ രൂപപ്പെടുത്താന്‍ പോന്ന പരിശീലക സംഘം തന്നെ ഇന്ത്യയിലേക്ക് വരേണ്ടതുണ്ട്.

ഇറാനെ നോക്കൂ

ഇറാനെ നോക്കൂ

ഇറാനെ നോക്കൂ. കാര്‍ലോസ് ക്വുറോസ് എന്ന പോര്‍ച്ചുഗീസുകാരനാണ് പരിശീലിപ്പിക്കുന്നത്. മാഞ്ചസ്റ്റര്‍യുനൈറ്റഡില്‍ സാക്ഷാല്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റ് ആയിരുന്നു. പിന്നീട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി. ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിന്റെ കോച്ചായിരുന്നു. കുറച്ച് വര്‍ഷങ്ങളായി ഇറാനൊപ്പമാണ് ക്വുറോസ്. ഏഷ്യാ കപ്പ് ഇറാന്‍ നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ആ ടീം ടെക്‌നിക്കലി ഹൈലി പ്രൊഫഷണലാണ്. ഒരു ടൂര്‍ണമെന്റ് ജയിക്കണമെങ്കില്‍ ഏഴ് മത്സരം ജയിക്കണം. ഇന്ത്യ ജയിച്ചത് ഒരു കളി മാത്രമാണ്. മറ്റ് രണ്ട് കളികള്‍ തോറ്റ് പുറത്തായി. ഇതൊരു മോശം പ്രകടനമായി കാണാനാകില്ലെങ്കിലും റിസള്‍ട്ട് വളരെ പ്രധാനമാണ്. പൊരുതിത്തോറ്റു, ഭാഗ്യദേവത കടാക്ഷിച്ചില്ല തുടങ്ങീ തലക്കെട്ടുകളൊന്നും ഫുട്‌ബോളിനെ ഇനിയങ്ങോട്ട് മാര്‍ക്കറ്റ് ചെയ്യില്ല. പൊരുതിയാല്‍ ജയിക്കണ്ടെ എന്ന ചോദ്യം പുതിയ തലമുറ തിരിച്ച് ചോദിക്കും. ഭാഗ്യദേവതയെന്തിന് കടാക്ഷിക്കണം, പതിനൊന്ന് പേര് ഗ്രൗണ്ടിലിറങ്ങിയിട്ടില്ലേ ?

ഫിഫ റാങ്കിംഗില്‍ 97

ഫിഫ റാങ്കിംഗില്‍ 97

ഫിഫ റാങ്കിംഗില്‍ 176ലെങ്ങാനോ കിടന്ന ഇന്ത്യന്‍ ബ്ലൂ ടൈഗേഴ്‌സിനെ 97 ല്‍ എത്തിച്ചതിന് കോണ്‍സ്റ്റന്റൈനോട് നമുക്ക് നന്ദി പറയാം. ഇനി നമുക്ക് ഒരു സൂപ്പര്‍ കോച്ചിനെ തേടാം. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആരാധിക്കുന്ന ആളായാലോ ? ആഴ്‌സണലിന്റെ വിഖ്യാത കോച്ച് ആര്‍സെന്‍ വെംഗര്‍ ! അദ്ദേഹം ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്. യൂറോപ്പിലെ വലിയ ക്ലബ്ബുകള്‍ അദ്ദേഹത്തിന് പിറകെയുണ്ട്. ആര്‍സെന്‍ വെംഗര്‍ ഇന്ത്യയുടെ ഹെഡ് കോച്ചായി വരുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. പ്രതിഭകളെ കണ്ടെത്തി വാര്‍ത്തെടുക്കുന്നതില്‍ വെംഗര്‍ക്കുള്ള മിടുക്കാണ് ആഴ്‌സണല്‍ എന്ന ക്ലബ്ബിനെ ഇന്ന് സാമ്പത്തികമായും കളിയിലെ പെരുമകൊണ്ടും ഇംഗ്ലണ്ടില്‍ മുഖ്യധാരയിലെത്തിച്ചത്.

ഇന്ത്യക്ക് വേണ്ട് മികച്ച യൂത്ത് സിസ്റ്റമാണ്

ഇന്ത്യക്ക് വേണ്ട് മികച്ച യൂത്ത് സിസ്റ്റമാണ്

ഇന്ത്യക്ക് വേണ്ട് മികച്ച യൂത്ത് സിസ്റ്റമാണ്. വെംഗറെ പോലൊരു സൂപ്പര്‍ കോച്ചിന്റെ സൂപ്പര്‍ വിഷന്‍ ആഴ്‌സണലില്‍ എങ്ങനെ നടപ്പിലായോ അത് പോലെ ഇന്ത്യന്‍ ഫുട്‌ബോളിലും നടപ്പിലാകേണ്ട കാലമാണിത്. ഐ ലീഗിനെ തളര്‍ത്തി ഐ എസ് എല്ലിനെ വളര്‍ത്തുന്ന മാര്‍ക്കറ്റിംഗ് യുദ്ധമാണ് ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ നടക്കുന്നത്. ഐ എസ് എല്‍ ഒരു ഭാഗത്ത് നടക്കട്ടെ. ഇന്ത്യന്‍ ഫുട്‌ബോളിനെ നേരായ വഴിക്ക് നയിക്കാനുള്ള സൂപ്പര്‍ വിഷന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് മറുഭാഗത്ത് കൂടി നടപ്പിലാക്കാനുള്ള വിവേകവും കാണിക്കണം.

ഫ്രീകിക്ക് : അനസ് ഇന്ത്യന്‍ ജഴ്‌സി അഴിച്ചു. യു എ ഇ ഇന്ത്യയുടെ വലയില്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ തന്നെ അനസികെ്കന്റ രാജ്യാന്തര കാലം കഴിഞ്ഞിരുന്നു ! അനസിന്റെ പ്രതാപകാലത്തായിരുന്നെങ്കില്‍ ആ ഗോള്‍ വീഴില്ലായിരുന്നു. പരുക്ക് കാരണം ഫോം ഔട്ടായി. വിരമിക്കല്‍ ഉചിതം

.

Story first published: Wednesday, January 16, 2019, 12:40 [IST]
Other articles published on Jan 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X