കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇടിച്ചുനേടാന്‍ ഇന്ത്യ റെഡി... ബോക്‌സിങ് ടീമിനെ പ്രഖ്യാപിച്ചു

Written By:

ദില്ലി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ബോക്‌സിങ് ടീമിനെ ദേശീയ ബോക്‌സിങ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ മേരികോമും മനോജ് കുമാറുമാണ് ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ ഗെയിംസില്‍ നയിക്കുന്നത്.

തുടക്കം പാളി, ഇനി രണ്ടാമങ്കം നോക്കാം... ബംഗ്ലാദേശിനെതിരേ യുവ ഇന്ത്യ

ഇനിയെല്ലാം 'ഗംഭീര'മാവും... ഡെവിള്‍സ് പ്രതീക്ഷയില്‍, ക്യാപ്റ്റന്‍ ഗംഭീര്‍ തന്നെ

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച 10 ഓപ്പണിങ് ജോടികള്‍, ഏറ്റവും ബെസ്റ്റ് ഇവര്‍ തന്നെ, സംശയം വേണ്ട

1

ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ നമന്‍ തന്‍വര്‍, ഗൗരവ് സോളങ്കി എന്നിവരും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിനുണ്ട്. ഇന്ത്യന്‍ ഓപ്പണില്‍ സ്വര്‍ണം കരസ്ഥമാക്കിയ പിങ്കി റാണിയാണ് 51 കിഗ്രാമില്‍ ഇന്ത്യയുടെ മെഡല്‍പ്പോരിന് നേതൃത്വം നല്‍കുന്നത്. വനിതകളില്‍ ലയ്ഷറാം ദേവി (60 കിഗ്രാം), ലോവ്‌ലിന ബൊറോഗെന്‍ (69 കിഗ്രാം) എന്നിവരാണ് ഇന്ത്യയുടെ മറ്റു മെഡല്‍ പ്രതീക്ഷകള്‍.

2

പുരുഷന്‍മാരുടെ 60 കിഗ്രാം വിഭാഗത്തില്‍ അടുത്തിടെ രണ്ടു തവണ ശിവ് ഥാപ്പയെ ഇടിച്ചിട്ട മനീഷ് കൗഷിക്ക് ഇന്ത്യയുടെ മെഡല്‍പ്രതീക്ഷകളിലൊന്നാണ്. മനോജ് കുമാര്‍, വികാസ് കൃഷ്ണന്‍ എന്നിവരും പുരുഷ വിഭാഗത്തില്‍ ഇന്ത്യക്കായി ഇടിക്കൂട്ടില്‍ ഇറങ്ങും.

Story first published: Wednesday, March 7, 2018, 16:30 [IST]
Other articles published on Mar 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍