സൈനയ്ക്ക് ഫൈനലില്‍ കാലിടറി... മാസ്റ്റേഴ്‌സ് കിരീടം ആതിഥേയ താരത്തിന്

Written By:

ജക്കാര്‍ത്ത: ഇന്ത്യന്‍ സൂപ്പര്‍ താരം സൈന നെഹ്‌വാളിന് ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോല്‍വി. ടൂര്‍ണമെന്റിലെ കിരീടഫേവറിറ്റുകളിലൊന്നായിരുന്ന സൈന ഫൈനലില്‍ പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. ആതിഥേയ താരം ടെയ് സു യിങാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു സൈനയെ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 21-9, 21-13.

1

രണ്ടാം ഗെയിമിലെ ചെറുത്തുനില്‍പ്പ് മാറ്റിനിര്‍ത്തിയാല്‍ ഫൈനലില്‍ എതിരാളിയുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ ഇന്ത്യന്‍ താരത്തിന് മറുപടിയുണ്ടായിരുന്നില്ല. നിലവില്‍ ലോക സിംഗിള്‍സ് റാങ്കില്‍ ഒന്നാംസ്ഥാനത്തുള്ള യിങ് ഇതിനെ ന്യായീകരിക്കുന്ന പ്രകടനമാണ് കോര്‍ട്ടില്‍ കാഴ്ചവച്ചത്.

2

കിരീടവിജയത്തോടെ പുതിയൊരു റെക്കോര്‍ഡും യിങ് സ്വന്തം പേരില്‍ കുറിച്ചു. ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ആദ്യത്തെ ആതിഥേയ താരമെന്ന നേട്ടത്തിനാണ് യിങ് അര്‍ഹയായത്.

Story first published: Sunday, January 28, 2018, 11:49 [IST]
Other articles published on Jan 28, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍