വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: കായിക കുടുബം, എട്ടാം വയസില്‍ കളി തുടങ്ങി- സിന്ധുവിനെക്കുറിച്ച് എല്ലാമറിയാം

നിലവിലെ ലോക ചാംപ്യന്‍ കൂടിയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം

1

റിയോക്കു പിന്നാലെ ടോക്കിയോയിലും ഒളിംപിക് മെഡലുമായി ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് ബാഡ്മിന്റണ്‍ സ്റ്റാര്‍ പിവി സിന്ധു. ഇന്നു നടന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ചൈനീസ് താരമായ ഹി ബിങ്ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കാണ് സിന്ധു ചരിത്രനേട്ടം കുറിച്ചത്. രണ്ടു ഒളിംപിക്‌സുകളില്‍ രാജ്യത്തിനായി മെഡല്‍ കൊയ്ത ആദ്യ വനിതാ അത്‌ലറ്റെന്ന വമ്പന്‍ നേട്ടമാണ് ഇതോടെ ഈ ഹൈദരാബാകാരി തന്റെ പേരിലാക്കിയത്.

നേരത്തേ പുരുഷ വിഭാഗത്തില്‍ ഗുസ്തി താരം മാത്രമേ ഇന്ത്യക്കു വേണ്ടി രണ്ടു ഒളിംപിക്‌സുകളില്‍ മെഡല്‍ നേടിയിരുന്നുള്ളൂ. ഇവിടേക്കാള്‍ വനിതകളുടെ പ്രതിനിധിയായി ഇപ്പോള്‍ സിന്ധുവുമെത്തിയിരിക്കുന്നത്. 2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളിയായിരുന്നു താരത്തിനു ലഭിച്ചത്. അന്നു സിന്ധു ഫൈനലില്‍ സ്പാനിഷ് താരമായ കരോലിന്‍ മരിനോടു തോല്‍ക്കുകയായിരുന്നു. സിന്ധുവിനെക്കുറിച്ചു കൂടുതലറിയാം.

സിന്ധുവിന്റെ പ്രൊഫൈല്‍

ജനനം- ജൂലൈ അഞ്ച്, 1995
ജന്‍മസ്ഥലം- ഹൈദരാബാദ്, ആന്ധ്രപ്രദേശ്
ലോക റാങ്കിങ്- ഏഴ് (2021 മേയ് 18 വരെയുള്ളത്)
പ്രധാന നേട്ടങ്ങള്‍
2021 ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍
2019 ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍
2016 റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍
ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു വീതം വെള്ളിയും വെങ്കലവും
ഏഷ്യന്‍ ഗെയിംസ്- വ്യക്തിഗത ഇനം വെള്ളി (2018), ടീമിനത്തില്‍ വെങ്കലം (2014)
കോമണ്‍വെല്‍ത്ത് ഗെയിംസ്- മിക്‌സഡ് ടീമിനത്തില്‍ സ്വര്‍ണം (2018), വ്യക്തിഗത ഇനത്തില്‍ വെള്ളി (2018), വ്യക്തിഗത ഇനത്തില്‍ വെങ്കലം (2014).

ധോണിയും കോഹ്ലിയും ഇല്ലാതെ യുവിയുടെ ഫ്രണ്ട്ഷിപ്പ് വീഡിയോ; ഇത് വല്ലാത്ത ചെയ്ത്തായി പോയി!

'നിങ്ങളെയോര്‍ത്ത് അഭിമാനം', ഇന്ത്യയുടെ അരങ്ങേറ്റ പേസര്‍മാരെ പ്രശംസിച്ച് ഗ്ലെന്‍ മഗ്രാത്ത്

2007 ഏപ്രിലില്‍ സിന്ധു കരിയറിലെ ഏറ്റവുമുയര്‍ന്ന റാങ്കായ രണ്ടാംസ്ഥാനത്തു എത്തിയിരുന്നു. 2012 സപ്തംബറില്‍ 17ാം വയസ്സിലായിരുന്നു ഇന്ത്യന്‍ താരം ലോക റാങ്കിങില്‍ ആദ്യത്തെ 20നുള്ളിലെത്തിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ അഞ്ചോ, അതിലധികമോ മെഡലുകളുള്ള ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ് സിന്ധു. ചൈനീസ് താരം സാങ് നിങ് മാത്രമ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

കായിക കുടുംബത്തില്‍ നിന്നാണ് സിന്ധുവിന്റെ വരവ്. താരത്തിന്റെ മാതാപിതാക്കള്‍ മുന്‍ ദേശീയ വോളിബോള്‍ താരങ്ങളായിരുന്നു. അച്ഛന്‍ രമണ 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. അര്‍ജുന അവാര്‍ഡ് നല്‍കി അദ്ദേഹത്തെ പിന്നീട് രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.

അഞ്ചടി 10 ഇഞ്ച് ഉയരമുള്ള സിന്ധു എട്ടാമത്തെ വയസ്സിലാണ് ബാഡ്മിന്റണ്‍ കളിക്കാനാരംഭിച്ചത്. ഇന്നു ലോകം കീഴടക്കിയ താരമാക്കി സിന്ധുവിനെ മാറ്റിയെടുത്തത് മുന്‍ ഇതിഹാസ താരം കൂടിയായ പുല്ലേല ഗോപീചന്ദാണ്. 2016ലെ റിയോ ഒളിംപിക്‌സില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരന്നു അവര്‍ വെള്ളി നേടിയത്. നിലവില്‍ ഗോപീചന്ദിനു കീഴില്ല സിന്ധു പരിശീലിക്കുന്നത്. ഇപ്പോള്‍ ദക്ഷിണ കൊറിയയുടെ പാര്‍ക്ക് ടെയ് സാങാണ് ഇന്ത്യന്‍ താരത്തിന്റെ പരിശീലകന്‍.

Story first published: Thursday, August 26, 2021, 12:22 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X