കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗോള്‍ഡ് കോസ്റ്റില്‍ സ്വര്‍ണ മെഡല്‍ ഉറപ്പിച്ച് കെ ശ്രീകാന്ത്

Posted By: rajesh mc

ദില്ലി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണപ്രതീക്ഷയുള്ള ഇനമാണ് ബാഡ്മിന്റണ്‍. രണ്ടോ മൂന്നോ സ്വര്‍ണം ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് ഉറപ്പായും സ്വര്‍ണം ഇന്ത്യയ്ക്കു നേടിത്തരുമെന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ ഏറെ കാരണങ്ങളുണ്ട്.

ലോകകപ്പിന് ഇറങ്ങുക മെസ്സിയുടെ ടീമായിരിക്കുമെന്ന് അര്‍ജന്റീന കോച്ച് സാംപോളി

നാലുവര്‍ഷം മുന്‍പ് പനിമൂലം ഗെയിംസില്‍ നിന്നും പിന്മാറേണ്ടിവന്ന ശ്രീകാന്ത് സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ ലക്ഷ്യം വെക്കുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി നല്ലരീതിയില്‍ കളിക്കാനാകുന്നുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. ഫോം നിലനിര്‍ത്താനായാല്‍ ടൂര്‍ണമെന്റില്‍ ജയിക്കുമെന്നുറപ്പുണ്ടെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

srikanth

ഗ്ലാസ്‌ഗോയില്‍ നടന്ന കഴിഞ്ഞ കോമണ്‍വെല്‍ത്തില്‍ പി കശ്യപ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. 1978ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍താരം ഈ നേട്ടം കൈവരിക്കുന്നത്. സ്വര്‍ണമെഡല്‍ നിലനിര്‍ത്തേണ്ടുന്ന ചുമതല ഇത്തവണ ശ്രീകാന്തിനായിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഡെന്‍ന്മാര്‍, ഫ്രാന്‍സ് ഓപ്പണുകള്‍ തുടരെ നേടിയ ശ്രീകാന്തിന് പക്ഷെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ കാലിടറിയിരുന്നു.

കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞാല്‍ ശ്രീകാന്തിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും അത്. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും, ഏഷ്യന്‍ ഗെയിംസ്, 2020ലെ ഒളിമ്പിക്‌സ് തുടങ്ങി ശ്രീകാന്ത് ലക്ഷ്യം വെക്കുന്നത് ഇന്ത്യയിലെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരമാകുക എന്നതാണ്.

Story first published: Saturday, March 24, 2018, 8:53 [IST]
Other articles published on Mar 24, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍