ലോകകപ്പിന് ഇറങ്ങുക മെസ്സിയുടെ ടീമായിരിക്കുമെന്ന് അര്‍ജന്റീന കോച്ച് സാംപോളി
ലണ്ടന്‍: ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീന ടീമിനെ പുകഴ്ത്തി കോച്ച് യോര്‍ഗെ സാംപോളി. ടീം മത്സരങ്ങള്‍ക്കായി തയ്യാറെടുത്തെന്നും ഇത്തവണ മെസ്സിയുടെ ടീമായിരിക്കും റഷ്യയില്‍ ഇറങ്ങുകയെന്നും കോച്ച് വ്യക്തമാക്കി. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് കോച്ചിന്റെ പരാമര്‍ശം.
ദീപികയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് കോലി!! ബാംഗ്ലൂരിന് നഷ്ടം 11 കോടി... തെറ്റ് ബാംഗ്ലൂരിന്റേത് തന്നെ
മെസ്സിയെ കേന്ദ്രീകരിച്ചുള്ളതായിരിക്കും ടീമെന്ന് കോച്ച് സൂചന നല്‍കുന്നു. മെസ്സി പക്വതയുള്ള ഒരു കളിക്കാരനായി മാറിക്കഴിഞ്ഞു. ഏതു വെല്ലുവിളി ഏറ്റെടുക്കാനും ടീമിനെ സ്വന്തം ചുമലിലേറ്റാനും മെസ്സി തയ്യാറാണെന്നും അതുകൊണ്ടുതന്നെ ഇത്തവണ മെസ്സിയുടെ ടീമായിരിക്കും ലോകകപ്പിനിറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പില്‍ തങ്ങള്‍ക്ക് മികച്ച സാധ്യതയാണ് പലരും കാണുന്നത്. സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീന അക്കാര്യം തെളിയിക്കേണ്ടതുണ്ട്. എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായിരിക്കണം സൗഹൃദ മത്സരത്തിലെ ഫലങ്ങള്‍. അത് ടീമിന് ആത്മവിശ്വാസം നല്‍കുമെന്നും കോച്ച് പറഞ്ഞു.

ഇറ്റലിയും, സ്‌പെയിനും ആണ് സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ലോകകപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രാപ്തമാക്കുന്നതായിരിക്കും മത്സര ഫലങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി കളിക്കില്ല. അതേസമയം, മറ്റുകളിക്കാരെല്ലാം മികച്ച ഫോമിലാണെന്നത് ടീമിന് ആശ്വാസകരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications