For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപികയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് കോലി!! ബാംഗ്ലൂരിന് നഷ്ടം 11 കോടി... തെറ്റ് ബാംഗ്ലൂരിന്റേത് തന്നെ

ബാംഗ്ലൂരുമായുള്ള കരാറില്‍ നിന്നും ഗോഇബീബോ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പിന്‍മാറി

ദില്ലി: ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സിന് 11 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പ്രമുഖ വെബ്‌സൈറ്റായ ഗോഇബിബോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്നുള്ള പിന്മാറ്റത്തെ തുടര്‍ന്നാണിത്. വെബ്‌സൈറ്റിന്റെ പരസ്യചിത്രത്തില്‍ പ്രമുഖ ബോളിവുഡ് നടി ദീപിക പദുകോണിനൊപ്പം കോലി അഭിനയിക്കേണ്ടതായിരുന്നു. പക്ഷെ പരസ്യത്തില്‍ അഭിനയിക്കാന്‍ കോലി വിസമ്മതിക്കുകയായിരുന്നു. കോലിയെ പരസ്യത്തിനു വിട്ടുതരാതിരുന്നതോടെ കരാറില്‍ നിന്നും ഗോഇബിബോ പിന്‍മാറുകയും ചെയ്തു.

1

ദീപികയുമായുള്ള വ്യക്തിപരമായ പ്രശനങ്ങളെ തുടര്‍ന്നല്ല കോലി പരസ്യത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചത്. മറ്റു സെലിബ്രിറ്റികള്‍ക്കൊപ്പം അഭിനയിക്കാന്‍ പാടില്ലെന്ന ഒരു നിബന്ധന കോലിയും ബാംഗ്ലൂര്‍ ടീമുമായി ഉണ്ടാക്കിയ കരാറിലുണ്ട്. അതുകൊണ്ടു തന്നെ ഇതു മറികടന്ന് പരസ്യത്തില്‍ കോലി അഭിനനയിച്ചാല്‍ അതു കരാര്‍ ലംഘനമാവുകയും ചെയ്യും. ഇതേ തുടര്‍ന്നാണ് കോലി പരസ്യ ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണത്തോടു നോ പറഞ്ഞത്.

2

കരിയറിലെ സുവര്‍കാലത്തിലൂടെ കടന്നുപോവുന്ന കോലി ഇത്തവണ ബാംഗ്ലൂരിന് കന്നി ഐപിഎല്‍ കിരീടം നേടിക്കൊടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ശക്തമായ ബാറ്റിങ് ലൈനപ്പുമായാണ് ബാംഗ്ലൂര്‍ പുതിയ സീസണില്‍ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഒരു മാസത്തോളം വിശ്രമത്തിലായിരുന്ന കോലി ഐപിഎല്ലിലൂടെയാണ് മല്‍സരംഗത്തേക്കു തിരിച്ചെത്തുന്നത്.

Story first published: Saturday, March 24, 2018, 9:10 [IST]
Other articles published on Mar 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+