വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെങ്ങിന്റെ സുരക്ഷാ പ്രശ്‌നം, ചൈനയിലെ എല്ലാ ടെന്നീസ് ടൂര്‍ണമെന്റുകളും റദ്ദാക്കി ഡബ്ല്യുറ്റിഎ

വാഷിങ്ടണ്‍: ചൈനീസ് വനിതാ ടെന്നിസ് താരം പെങ് ഷുവായുടെ സുരക്ഷമുന്‍നിര്‍ത്തി ചൈനയില്‍ നടക്കേണ്ടിയിരുന്ന എല്ലാ ടെന്നിസ് ടൂര്‍ണമെന്റുകളും റദ്ദാക്കി അന്താരാഷ്ട്ര വനിതാ ടെന്നിസ് അസോസിയേഷന്‍ (ഡബ്ല്യുറ്റിഎ). കോവിഡ് സമയത്ത് മാറ്റിവെക്കപ്പെട്ട 11 ടൂര്‍ണമെന്റുകളാണ് ഇത്തവണ ചൈനയില്‍ നടക്കേണ്ടിയിരുന്നത്. ഇതാണ് ഇപ്പോള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിരിക്കുന്നത്. 'പ്രത്യേക സാഹചര്യത്തില്‍ ചൈനയിലും ഹോങ്കോങ്ങിലുമായി നടത്താനിരുന്ന എല്ലാ ടെന്നിസ് ടൂര്‍ണമെന്റുകളും അടിയന്തിരമായി റദ്ദാക്കിയതായി പ്രഖ്യാപിക്കുന്നു' എന്നാണ് ഡബ്ല്യുറ്റി എ തലവന്‍ സ്റ്റീവ് സിമന്‍ പറഞ്ഞത.്

പ്രമുഖരായ രാഷ്ട്രീയക്കാര്‍ക്കെതിരേ കഴിഞ്ഞ ദിവസം പെങ് ഷുവായ് ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തെ കാണാതാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. സംഘടനയുടെ ധീരമായ നിലപാടിനെ അഭിനന്ദിച്ച് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക ബാധ്യത ഇതുമൂലം ഡബ്ലുറ്റിഎയ്ക്ക് ഉണ്ടാവും. എന്നാലും വനിതാ താരങ്ങളുടെ സുരക്ഷക്ക് മുന്‍തൂക്കം നല്‍കാനാണ് അസോസിയേഷന്‍ തീരുമാനിച്ചത്.

ചൈനയുടെ മുന്‍ ഉപ പ്രധാന മന്ത്രിയായിരുന്ന സാങ് ഗാവോലിക്കെതിരെയാണ് പെങ് ലൈംഗികാരോപണം ഉന്നയിച്ചത്. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെ സൂപ്പര്‍ താരത്തെ കാണാതായിരുന്നു. ഇതോടെ സംഭവം കായികലോകം ഏറ്റെടുത്തു. 'പെങ് ഷുവായ് എവിടെ?' എന്ന ചോദ്യം ഉയര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ സജീവമായിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറികയും പ്രതിഷേധം ആളിപ്പടരുകയും ചെയ്തു. താരം സുരക്ഷിതയാണെന്ന് വ്യക്തമായതോടെയാണ് പ്രതിഷേധനങ്ങള്‍ കെട്ടടങ്ങിയത്.

pengshuai

ഇപ്പോള്‍ ഡബ്ല്യുറ്റിഎ ഇത്തരമൊരു ശക്തമായ നിലപാട് സ്വീകരിച്ചത് വനിതാ ടെന്നിസ് താരങ്ങള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കൊന്നാകെ പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന കാര്യമാണെന്ന് പറയാം. നവംബര്‍ രണ്ടിനാണ് സാമൂഹ്യ മാധ്യമമായ വെയ്‌ബോയിലൂടെ പെങ് ലൈംഗികാരോപണം ഉന്നയിച്ചത്. വെളിപ്പെടുത്തല്‍ വെയ്‌ബോ പെട്ടെന്ന് നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും തന്നെ സംഭവം ചര്‍ച്ചയായിരുന്നു. വെയ്‌ബോയ്‌ക്കെതിരേയും വിമര്‍ശനം ഉയരുകയും പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തു.

75കാരനായ സാങ് ഗാവോലി ചൈനീസ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഇപ്പോഴും വലിയ സ്വാധീനമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ പെങ്ങിന്റെ സുരക്ഷയില്‍ ആശങ്കകളുണ്ട്. ആരോപണം ഉയര്‍ന്നതോടെ അദ്ദേഹം പൊതു സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും വനിതാ സംഘടനകളുമെല്ലാം പെങ്ങിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അതേ സമയം പെങ്ങിന്റെ ലൈംഗികാരോപണം കൃത്യമായ അജണ്ടയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വനിതാ താരം ഇത്രയും ഗുരുതരമായൊരും ആരോപണം ഉന്നയിച്ചിട്ടും വേണ്ട സുരക്ഷ നല്‍കാനോ പിന്തുണ നല്‍കാനോ ചൈനീസ് സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധമെന്ന നിലക്കാണ് ഡബ്ല്യുറ്റിഎയുടെ നടപടി.

ഇപ്പോള്‍ ഡബ്ല്യുറ്റിഎ ഇത്തരമൊരു നടപടി സ്വീകരിച്ചതിനാല്‍ത്തന്നെ ചൈനീസ് സര്‍ക്കാരും നടപടികളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറയാം. ഇത്രയും വലിയൊരു ലൈംഗികാരോപണം ഉന്നയിച്ചിട്ടും നടപടിയെടുക്കാത്തതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാംപെയ്‌നുകളും സജീവമാണ്. വരും ദിവസങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ ഇതേ നിലപാട് സ്വീകരിച്ചാല്‍ ടൂര്‍ണമെന്റ് എത്ര നാള്‍ റദ്ദാക്കാന്‍ ഡബ്ല്യുറ്റിഎയ്ക്ക് സാധിക്കുമെന്ന് കണ്ടറിയേണ്ടതായുണ്ട്.

35കാരിയാ പെങ് ഷുവായ് ഇതുവരെ ഗ്രാന്റ്സ്ലാം കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ സജീവമായിട്ടുള്ള താരമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ട് തവണ നാലാം റൗണ്ടിലും ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണ മൂന്നാം റൗണ്ടില്‍ യുഎസ് ഓപ്പണില്‍ ഒരു തവണ സെമി ഫൈനലിലും കടക്കാനായതാണ് പെങ്ങിന്റെ പ്രധാന നേട്ടങ്ങള്‍. ഇതുവരെ രണ്ട് സിംഗിള്‍സ് കിരീടവും 23 ഡബിള്‍സ് കിരീടവും പെങ് നേടിയിട്ടുണ്ട്. ഡബിള്‍സ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് പെങ്. ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Story first published: Thursday, December 2, 2021, 13:01 [IST]
Other articles published on Dec 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X