വൗ... സ്‌നിയാക്കി!! കന്നി ഗ്രാന്റ്സ്ലാം, ഡെന്‍മാര്‍ക്കിന് ചരിത്രനിമിഷം

Written By:

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം രണ്ടാം സീഡും മുന്‍ ലോക ഒന്നാം റാങ്കുകാരിയുമായ ഡെന്‍മാര്‍ക്ക് താരം കരോലിന്‍ വോസ്‌നിയാക്കിക്ക്. ആവേശകരമായ ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ റുമാനിയന്‍ താരം സിമോണ ഹാലെപ്പിനൊണ് വോസ്‌നിയാക്കി 7-6, 3-6, 6-3ന് അടിയറവ് പറയിച്ചത്. ഈ കിരീടനേട്ടത്തോടെ വോസ്‌നിയാക്കി ലോക റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

1

കരിയറില്‍ ഇതാദ്യമായാണ് വോസ്‌നിയാക്കി ഗ്രാന്റ്സ്ലാമില്‍ മുത്തമിടുന്നത്. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് വോസ്‌നിയാക്കി ഒരു ഗ്രാന്റ്സ്ലാം ഫൈനലില്‍ കളിച്ചത്. ഈയൊരു നിമിഷത്തിനായാണ് താന്‍ ഇത്രയും കാലം സ്വപ്‌നം കണ്ടതെന്ന് മല്‍സരശേഷം വോസ്‌നിയാക്കി പ്രതികരിച്ചു. ഈ സ്വപ്‌നം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

2

രണ്ടു തവണ യുഎസ് ഓപ്പണില്‍ റണ്ണറപ്പായതായിരുന്നു ഈ കിരീടനേട്ടത്തിനു മുമ്പ് വോസ്‌നിയാക്കിയുടെ ഏറ്റവും വലിയ നേട്ടം. കിരീടനേട്ടത്തോടെ താരം പുതിയൊരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഗ്രാന്റ്സ്ലാം സിംഗിള്‍സില്‍ ജേതാവാകുന്ന ആദ്യ ഡെന്‍മാര്‍ക്ക് താരമെന്ന റെക്കോര്‍ഡാണ് വോസ്‌നിയാക്കിയുടെ പേരിലായത്.

Story first published: Saturday, January 27, 2018, 17:55 [IST]
Other articles published on Jan 27, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍