വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Wimbledon 2021: ഷാപ്പലോവിനെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് ഫൈനലില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍ ഫൈനലില്‍ പ്രവേശിച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. സെമിയില്‍ കാനഡയുടെ 12ാം റാങ്കുകാരനായ ഡെനിസ് ഷാപ്പലോവിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശനം. നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ചിന്റെ ഏഴാം വിംബിള്‍ഡണ്‍ ഫൈനലാണിത്. രണ്ട് മണിക്കൂറും 47 മിനുട്ടും നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 7-6,7-5,7-5.

ടൂര്‍ണമെന്റിലെ 10ാം സീഡായിരുന്ന ഷാപ്പലോവിന് വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ കനേഡിയന്‍ താരമെന്ന നേട്ടത്തിലെത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും സെമിയില്‍ ജോക്കോവിച്ചിന് മുന്നില്‍ എല്ലാം അവസാനിച്ചു. 15 അണ്‍ഫോഴ്‌സ്ഡ് ഇറര്‍ മാത്രമാണ് ജോക്കോവിച്ച് വരുത്തിയത്. ഷാപ്പലോവ് 36 അണ്‍ഫോഴ്‌സഡ് ഇററും വരുത്തി. 91 ശതമാനം ബ്രേക്ക് പോയിന്റ്‌സ് ജോക്കോവിച്ച് സേവ് ചെയ്തപ്പോള്‍ ഷാപ്പലോവിന് 70 ശതമാനം ബ്രേക്ക് പോയിന്റ്‌സാണ് സേവ് ചെയ്യാനായത്.

novakdjokovic

ആറാം വിംബിള്‍ഡണ്‍ കിരീടമാണ് കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ഇതുവരെ കളിച്ച ആറ് വിംബിള്‍ഡണ്‍ ഫൈനലില്‍ അഞ്ചിലും ജയിക്കാന്‍ ജോക്കോവിച്ചിനായി. 2011,2014,2015,2018,2019 എന്നീ വര്‍ഷങ്ങളിലാണ് ജോക്കോവിച്ചിന്റെ വിംബിള്‍ഡണ്‍ കിരീട നേട്ടം. ഇത്തവണ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്താനായാല്‍ 20ാം ഗ്രാന്റ്സ്ലാം കിരീടം ജോക്കോവിച്ചിന് സ്വന്തം പേരിലാക്കാനാവും.

ഫൈനലില്‍ ഇറ്റലിയുടെ മത്തിയോ ബെരാറ്റിനയാണ് ജോക്കോവിച്ചിന്റെ എതിരാളി. വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമാണ് ബെരാറ്റിനി. സെമിയില്‍ പോളണ്ടിന്റെ ഹുബര്‍ട്ട് ഹുര്‍കാച്ചിനെ തകര്‍ത്താണ് ബെരാറ്റിനി ഫൈനല്‍ ടിക്കറ്റെടുത്തത്. രണ്ട് മണിക്കൂറും 39 മിനുട്ടും നീണ്ടുനിന്ന നാല് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ബെരാറ്റിനി ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-3,6-0,6-7,6-4.

ബെരാറ്റിനിയുടെ ആദ്യത്തെ ഗ്രാന്റ്സ്ലാം ഫൈനലാണിത്. ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം റോജര്‍ ഫെഡററെ തോല്‍പ്പിച്ചെത്തിയ ഹുബര്‍ട്ട് ഹുര്‍കാച്ചിന് സെമിയില്‍ ബെരാറ്റിയോട് മികവ് ആവര്‍ത്തിക്കാനായില്ല. ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള ബെരാറ്റിക്ക് ഫൈനലില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ച് കിരീടം നേടാനായാല്‍ അത് ചരിത്ര സംഭവമാകും. എന്നാല്‍ മിന്നും ഫോമിലുള്ള ജോക്കോവിച്ചിനെ കീഴടക്കുക വളരെ കടുപ്പമാവും. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍,ഫ്രഞ്ച് ഓപ്പണര്‍ കിരീടങ്ങള്‍ ജോക്കോവിച്ച് നേടിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ജോക്കോവിച്ചിന് സജീവ കിരീട സാധ്യതയാണുള്ളത്.

Story first published: Saturday, July 10, 2021, 9:12 [IST]
Other articles published on Jul 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X