ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍, ഷറപ്പോവ ക്വാര്‍ട്ടര്‍ ഫൈനലില്‍

Posted By: Mohammed shafeeq ap

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പുരുഷ സിംഗിള്‍സില്‍ സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവയും വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ കനേഡിയന്‍ യുവതാരം ഡെനിസ് ഷപോവലോവിനെയാണ് മുന്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ജേതാവ് കൂടിയായ നദാല്‍ പരാജയപ്പെടുത്തിയത്.

tennis

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം. സ്‌കോര്‍: 6-4, 6-1. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയാണ് നദാലിന്റെ എതിരാളി.

എന്നാല്‍, മൂന്നു തവണ ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ഷറപ്പോവ ആസ്‌ത്രേലിയയുടെ ഡാരിയ ഗാവ്‌റിലോവയെയാണ് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാറ്റ്‌വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് ഷറപ്പോവയുടെ എതിരാളി.

Story first published: Friday, May 18, 2018, 16:18 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍