മരിയ ഷറപ്പോവയും കോച്ചും വേര്‍പിരിഞ്ഞു; കാരണം പറയുന്നത് ഇങ്ങനെ

Posted By: അന്‍വര്‍ സാദത്ത്

ന്യൂയോര്‍ക്ക്: ടെന്നീസ് താരം മരിയ ഷറപ്പോവയും കോച്ച് സ്വെന്‍ ഗ്രോയെന്‍വെല്‍ഡും വേര്‍പിരിഞ്ഞു. ഷറപ്പോവ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരുന്നടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്കിലായിരുന്ന ഷറപ്പോവയ്ക്ക് തിരിച്ചുവരവില്‍ കാര്യമായി നേട്ടമുണ്ടാക്കാനായിരുന്നില്ല.

2003ന് ശേഷം തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ തോല്‍ക്കുകകൂടി ചെയ്തതോടെ കോച്ചുമായുള്ള സഹകരണം വിച്ഛേദിക്കുകയാണെന്ന് ഷറപ്പോവയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ബിഎന്‍പി പരിവാസ് ഓപ്പണില്‍ 44ാം റാങ്കുകാരി നയോമി ഒസാക്കയോടെ ഷറപ്പോവ കഴിഞ്ഞദിവസം തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്.

sharapova

നാലുവര്‍ഷമായി ഷറപ്പോവയ്ക്ക് സ്വെന്‍ ആണ് പരിശീലനം നല്‍കുന്നത്. ഇത്രയും നാളുകളില്‍ കോച്ചുമായുണ്ടായ സഹകരണത്തില്‍ ഏറെ സന്തുഷ്ടയാണെന്നാണ് ഷറപ്പോവ പറയുന്നത്. സെന്നിന് കീഴില്‍ ഏഴ് കിരീടങ്ങളാണ് ഈ റഷ്യക്കാരി സ്വന്തമാക്കിയത്. ഇതില്‍ 2014ലെ ഫ്രഞ്ച് ഓപ്പണും ഉള്‍പ്പെടുന്നു.

ഷറപ്പോവയ്‌ക്കൊപ്പമുള്ള ജോലി തീര്‍ത്തും നിലവാരമുള്ളതായിരുന്നെന്നാണ് കോച്ചിന്റെ പ്രതികരണം. ഷറപ്പോവയുടെ കഠിനാധ്വാനവും അര്‍പ്പണവും മറ്റൊരു താരത്തില്‍ താന്‍ കണ്ടിട്ടില്ല. ഷറപ്പോവയ്ക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


മൂന്നാമത്തെ മകന്‍ ജനിക്കുന്നു; മെസ്സി ലാ ലീഗയില്‍ നിന്നും അവധിയെടുത്തു

വിദേശ പര്യടനത്തില്‍ ഇന്ത്യ ഇനി പരിമിത ഓവര്‍ ക്രിക്കറ്റ് ആദ്യം കളിക്കും; കാരണം ഇതാണ്

ഗ്രൗണ്ടില്‍ വീണ്ടും കൈയ്യാങ്കളി; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കും

Story first published: Sunday, March 11, 2018, 7:13 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍