സാനിയയുടെ തിരിച്ചുവരവ് ഉടനില്ല... ആരാധകര്‍ നിരാശയില്‍, ഫ്രഞ്ച് ഓപ്പണിലൂടെ മടങ്ങിവന്നേക്കും

Written By:

ദില്ലി: ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ പ്രകടനം കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കു കുറച്ചു കൂടി കാത്തിരിക്കേണ്ടിവരും. പരിക്കേറ്റു വിശ്രമിക്കുന്ന സാനിയ മെയ് അവസാനത്തോടെ നടക്കുന്ന ഫ്രഞ്ച് ഓപ്പണിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. സീസണിലെ രണ്ടാം ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റ് കൂടിയാണിത്.

1

ഫ്രഞ്ച് ഓപ്പണില്‍ തിരിച്ചെത്തുമെന്നാണ് സാനിയ ആത്മവിശ്വാസം പ്രകടിപ്പിച്ചതെങ്കിലും കൃത്യമായ തിയ്യതി പറയാന്‍ തയ്യാറായില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെല്ലാം പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. എന്നാല്‍ ഏപ്രിലില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാനിയ മല്‍സരിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2

2017 ഒക്ടോബര്‍ മുതല്‍ സാനിയ മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്. വലതു കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ വലയ്ക്കുന്നത്. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണും പരിക്കിനെ തുടര്‍ന്നു സാനിയക്കു നഷ്ടമായിരുന്നു. മെയ് 27നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ഫിറ്റ്‌നസ് വീണ്ടെടുത്തു തിരിച്ചെത്താന്‍ താരത്തിനു മുന്നില്‍ ഇനിയും സമയമേറെയുണ്ട്. 2012ലാണ് സാനിയ അവസാനമയി ഫ്രഞ്ച് ഓപ്പണില്‍ ജേതാവായത്. നാട്ടുകാരന്‍ കൂടിയായ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ കിരീടനേട്ടം.

Story first published: Thursday, February 15, 2018, 7:20 [IST]
Other articles published on Feb 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍