ടെന്നീസില്‍ വീണ്ടും 'ഫെഡ്ക്കാലം'... ഒന്നാംറാങ്കിലേക്ക്, നേട്ടം ആറു വര്‍ഷത്തിനു ശേഷം

Written By:

റോട്ടര്‍ഡാം: തന്റെ കാലം കഴിഞ്ഞുവെന്ന് വിമര്‍ശിച്ചവര്‍ക്കു ടെന്നീസ് കോര്‍ട്ടില്‍ മറുപടി നല്‍കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ മറ്റൊരു നേട്ടത്തിനരികെ. നീണ്ട ഇടവേളയ്ക്കു ശേഷം ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തിന് തൊട്ടിരികിലാണ് സ്വിസ് മാസ്റ്റര്‍. റോട്ടര്‍ഡാം ഓപ്പണ്‍ ടൂര്‍ണമെന്റില്‍ കളിക്കുകയാണ് അദ്ദേഹം. ബെല്‍ജിയത്തിന്റെ റൂബെന്‍ ബെമല്‍മെന്‍സിനെ 6-1, 6-2നു തകര്‍ത്തു ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയും ചെയ്തു.

1

അടുത്ത കളിയിലും കൂടി ജയിക്കാനായാല്‍ ഫെഡറര്‍ വീണ്ടുമൊരിക്കല്‍ കൂടി ലോക ഒന്നാംനമ്പര്‍ താരമാവും. നിലവില്‍ സ്‌പെയിനിന്റെ ഇതിഹാസ താരമായ റാഫേല്‍ നദാലാണ് ഒന്നാം റാങ്കിലുള്ളത്. 2012 നവംബറിനു ശേഷം റാങ്കിങില്‍ ഒന്നാമനാവാനുള്ള സുവര്‍ണാവസരമാണ് 36 കാരനായ ഫെഡറര്‍ക്കു ലഭിച്ചിരിക്കുന്നത്.

2

ഒന്നാം റാങ്കിലെത്തിയാല്‍ പുതിയൊരു റെക്കോര്‍ഡ് കൂടി ഫെഡറററുടെ പേരിലാവും.
അമേരിക്കന്‍ ഇതിഹാസം ആന്ദ്രെ അഗാസ്സിയെ പിന്തള്ളി ഏറ്റവും പ്രായം കൂടിയ ഒന്നാനംമ്പര്‍ താരമെന്ന റെക്കോര്‍ഡാണ് സ്വിസ് ഇതിഹാസത്തെ കാത്തിരിക്കുന്നത്.
കൂടാതെ വലിയൊരു ഇടവേളയ്ക്കു ശേഷം ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തുന്ന ആദ്യ താരമായും ഫെഡറര്‍ മാറും. അഞ്ചു വര്‍ഷത്തെയും 106 ദിവസത്തെയും ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം ഒന്നാം നമ്പറില്‍ തിരിച്ചെത്തുന്നത്.

Story first published: Thursday, February 15, 2018, 12:17 [IST]
Other articles published on Feb 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍