കൊറോണ വ്യാപനം; ഫെഡ് കപ്പ് ഫൈനല്‍സും ഡേവിസ് കപ്പും റദ്ദാക്കി

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കവുമായി അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ (ഐടിഎഫ്). ഫെഡ്കപ്പ് ഫൈനല്‍സിന്റെ ഉദ്ഘാടന സീസണ്‍തന്നെ റദ്ദാക്കിയിരിക്കുകയാണ്. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഈ വര്‍ഷം നടത്താന്‍ സാധിക്കാത്ത ഫെഡ്കപ്പ് ഫൈനല്‍സ് അടുത്തവര്‍ഷം ഏപ്രില്‍ 13 മുതല്‍ 18വരെ നടത്താനും തീരുമാനമായി. ഹംഗറിയുടെ തലസ്ഥാന നഗരമായ ലാസ്്‌ലോ പാപ്പ് അരീനയിലെ ഇന്‍ഡോര്‍ കളിമണ്‍ കോര്‍ട്ടിലാവും മത്സരം നടക്കുക. വൈറസ് വ്യാപനം തുടരുന്നതിനാല്‍ 2020ലെ ഡേവിസ് കപ്പും ഐടിഎഫ് റദ്ദാക്കിയിട്ടുണ്ട്. വനിതകളുടെ വേള്‍ഡ് ടെന്നിസ് ടൂറും മാറ്റിവെച്ചു. ആഗസ്റ്റ് 3ന് ഇറ്റലിയിലാണ് മത്സരം നടക്കുക. വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാലാണ് ടൂര്‍ണമെന്റുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയതെന്നാണ് ഐടിഎഫ് പറയുന്നത്.

അതേ സമയം ഫെഡ്കപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ മാറ്റമുണ്ടാകില്ലെന്നും പ്ലേ ഓഫ് 2020 ഫെബ്രുവരിയിലായി നടത്താമെന്നാണ് കരുതുന്നതെന്നുമാണ് ഐടിഎഫ് വ്യക്തമാക്കുന്നത്. ടൂര്‍ണമെന്റ് നീണ്ടുപോയെങ്കിലും മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാമെന്ന് ഐടിഎഫ് പ്രസിഡന്റ് ഡേവിഡ് ഹാഗര്‍ട്ടി വ്യക്തമാക്കി. ഏകദേശം 60 താരങ്ങളും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമാണ് ഫെഡ് കപ്പ് ഫൈനല്‍സിനെത്തുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് വെല്ലുവിളിയാണെന്നും അതിനാല്‍ ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടവേളയ്ക്ക് ശേഷം ജൂലൈയില്‍ ടെന്നിസ് ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഐടിഎഫ് ഉണ്ടായിരുന്നു. മാര്‍ച്ച് 10ഓടെയാണ് കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ടെന്നിസ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.

ജൂലൈയിലെ മത്സരത്തിന് നിലവിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചടക്കമുള്ള പല പ്രമുഖ താരങ്ങള്‍ സമ്മതം അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നിസില്‍ പങ്കെടുത്ത താരങ്ങള്‍ക്കടക്കം കോവിഡ് പോസിറ്റീവായിട്ടുണ്ട്. ജോക്കോവിച്ചിനും ഭാര്യക്കും ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്ന് താരങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ടൂര്‍ണമെന്റ്മൂലമുണ്ടായ ബുദ്ധിമുട്ടിന് കഴിഞ്ഞ ദിവസം അദ്ദേഹം ക്ഷമചോദിച്ചിരുന്നു. ആരോഗ്യപരമായ എല്ലാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും തെറ്റ് സംഭവിച്ചു. ടൂര്‍ണമെന്റ് സംഘടിപ്പിച്ച പ്രദേശത്ത് രോഗവ്യാപനം കുറവായതിനാല്‍ മത്സരം നടത്താമെന്ന് വിശ്വസിച്ചു. ഇത് തെറ്റിപ്പോയെന്നും ജോക്കോവിച്ച് പറഞ്ഞു. ടൂര്‍ണമെന്റിന്റെ രണ്ടാം പാദം ക്രൊയേഷ്യയിലാണ് നടന്നത്. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ച്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റ് താരങ്ങള്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 27, 2020, 12:32 [IST]
Other articles published on Jun 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X