ആൻഡി മുറേയും ബുച്ചാർഡും കേൾക്കുന്നുണ്ടോ.. വിമർശകർക്കെതിരെ ആഞ്ഞടിച്ച് മരിയ ഷറപ്പോവ!

Posted By:

ലണ്ടൻ: ടെന്നീസ് ഇതിഹാസമായ ആൻഡി മുറെയ്ക്കെതിരെ കടുത്ത വിമർശനവുമായി വനിതാ ടെന്നീസിലെ ഗ്ലാമർ താരമായ മരിയ ഷറപ്പോവ. തന്റെ വിലക്കിനെക്കുറിച്ച് ആൻഡി മുറെ അഭിപ്രായം പറഞ്ഞതാണ് ഷറപ്പോവയെ പ്രകോപിതയാക്കിയത്. കാര്യങ്ങൾ അറിയാതെയാണ് മുറെ സംസാരിക്കുന്നതെന്നാണ് മരിയ ഷറപ്പോവ പറയുന്നത്.

mariasharapova-2

നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ച കുറ്റത്തിന് പിടിക്കപ്പെട്ട മരിയ ഷറപ്പോവയെ ആദ്യം രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. താരത്തിന്റെ അപ്പീലിന് പിന്നാലെ ഇത് 1 വർഷമാക്കി കുറച്ചു. ഇതിനോട് പ്രതികരിക്കവെയാണ് മുൻ ലോക ഒന്നാം നമ്പർ താരം ആൻഡി മുറെ ഷറപ്പോവയെ വിമർശിച്ചത്. മരുന്നിന്റെ സഹായത്തോടെ പ്രകടനം നന്നാക്കുന്നതിനെതിരായിരുന്നു മുറെയുടെ വാക്കുകൾ.

വിലക്കിന് ശേഷം മരിയ ഷറപ്പോവ ടെന്നീസ് കളത്തിലേക്ക് തിരിച്ചെത്തുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നും കളിക്കാരിൽ നിന്നും ഉണ്ടാകുന്നത്. കനേഡിയൻ താരമായ എഗ്വിൻ ബുച്ചാർഡ് ഷറപ്പോവയെ ചതിയത്തി എന്നാണ് വിളിച്ചത്. തന്നെക്കുറിച്ചുള്ള വിമർശനങ്ങളിൽ അസ്വസ്ഥയാണെങ്കിലും മറ്റ് മാർഗങ്ങളില്ല, ഇത് തന്റെ കരിയറാണ് തിരിച്ചുവന്നേ പറ്റൂ എന്നാണ് ഷറപ്പോവ കരുതുന്നത്. തൻറെ വിമർശകർ‌ തലക്കെട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എന്നും ഗ്ലാമർ താരം കുറ്റപ്പെടുത്തുന്നു.

Story first published: Thursday, September 14, 2017, 18:06 [IST]
Other articles published on Sep 14, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍