വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി: സിമോണെ ഹാലെപ്പിനെ കീഴടക്കി അമാന്‍ഡ അനിസിമോവ

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നിസില്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് കൗമാരതാരം സെമിഫൈനലിലേക്ക് കുതിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നാം സീഡായ റുമാനിയയുടെ സിമോണെ ഹാലെപ്പിനെ ഞെട്ടിച്ച് 17കാരിയായ അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവയാണ് അവസാന നാലില്‍ ഇടം നേടിയത്. സ്‌കോര്‍: 6-2, 6-4. എട്ടാം സീഡായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയാണ് സെമിയില്‍ അനിസിമോവയുടെ എതിരാളി. 14-ാം സീഡ് മാഡിസന്‍ കെയ്‌സിനെ 6-3, 7-5ന് തോല്‍പ്പിച്ചാണ് ബാര്‍ട്ടി കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം സെമി ഫൈലിന് യോഗ്യത നേടിയത്.

ബഫണിന് പകരം റയല്‍ സൂപ്പര്‍ ഗോളിയെ റാഞ്ചാന്‍ പി.എസ്.ജി;കരാര്‍ ഉടന്‍ബഫണിന് പകരം റയല്‍ സൂപ്പര്‍ ഗോളിയെ റാഞ്ചാന്‍ പി.എസ്.ജി;കരാര്‍ ഉടന്‍

2007-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിലെത്തിയ ചെക് റിപ്പബ്ലിക്കിന്റെ നികോള്‍ വൈദിസോവയ്ക്കു ശേഷം ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരമാണ് അനിസിമോവ. 1997-ലെ യു.എസ്. ഓപ്പണില്‍ സെമിയിലെത്തിയ വീനസ് വില്യംസിനുശേഷം ഗ്ലാന്‍സ്ലാം സെമിയിലെത്തുന്ന പ്രായം കുറഞ്ഞ അമേരിക്കക്കാരിയുമാണ്. 1990-ല്‍ സെമിയിലെത്തിയ ജന്നിഫര്‍ കപ്രിയാറ്റിക്കുശേഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തുന്ന പ്രായം കുറഞ്ഞ താരവുമാണ്.

 amandaanisimova

സിമോണെ ഹാലെപ് പുറത്തായതോടെ ഇത്തവണയും നിലവിലെ ചാമ്പ്യന്‍ കിരീടം നേടില്ലെന്ന് ഉറപ്പായി. 2007-ല്‍ ബല്‍ജിയത്തിന്റെ ജസ്റ്റിന്‍ ഹെനിനാണ് അവസാനമായി തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായത്. രണ്ടാം സെമിയില്‍ ബ്രിട്ടന്റെ ജൊഹഹാന കോന്റയും ചെക് റിപ്പബ്ലിക്കിന്റെ 19കാരിയായ താരം മാര്‍കെറ്റ വന്‍ഡ്രസോവയും ഏറ്റുമുട്ടും. 2001-നുശേഷം ആദ്യമായാണ് രണ്ട് കൗമാരതാരങ്ങള്‍ സെമിയിലെത്തുന്നത്. 2001-ല്‍ ജസ്റ്റിന്‍ ഹെനിനും കിം ക്ലിസ്റ്റേഴ്‌സും റോളണ്ട് ഗാരോസില്‍ സെമിയിലെത്തിയിരുന്നു.

Story first published: Thursday, June 6, 2019, 18:39 [IST]
Other articles published on Jun 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X