ഐപിഎല്ലിന് പുതിയ ഹെയര്‍സ്റ്റൈലുമായി യുവരാജ്; കെഎല്‍ രാഹുലിനോട് ക്ഷമയും പറഞ്ഞു

Posted By: rajesh mc

മുംബൈ: കളത്തിലെ പഴയ പടക്കുതിരയാണ് യുവരാജ് സിംഗ്. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനമില്ലാത്ത അവസ്ഥയില്‍ തിരക്കുകളില്‍ നിന്നും അകന്ന് ഇരിക്കുമ്പോഴാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കടന്നുവരവ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ഈ ടി20 ക്രിക്കറ്റ് മേളയിലേക്ക് കളിക്കാന്‍ എത്തുന്നവരും, കളി കാണാന്‍ എത്തുന്നവരും ഏറെയാണ്. അവരുടെ മുന്നില്‍ പണിയില്ലെന്ന തോന്നല്‍ ഒഴിവാക്കാനാകണം യുവി മുടി നീട്ടിവളര്‍ത്തിയുള്ള പഴയ സ്റ്റൈലങ്ങ് മാറ്റിക്കളഞ്ഞു.

മുടിനീട്ടിയുള്ള സ്റ്റൈല്‍ ഉപേക്ഷിച്ച ഓള്‍ റൗണ്ടര്‍ ഐപിഎല്ലിന്റെ പുതിയ സീസണില്‍ കുറച്ച് സ്റ്റൈലായി എത്താനുള്ള ഒരുക്കത്തിലാണ്. ഏപ്രില്‍ 7ന് ആരംഭിക്കുന്ന പതിനൊന്നാമത് ഐപിഎല്‍ സീസണില്‍ പുത്തന്‍ ഹെയര്‍സ്റ്റൈലിനായി 36കാരന്‍ സെലിബ്രിറ്റികളുടെ ഇഷ്ട (ബാര്‍ബറായ) സ്റ്റൈലിസ്റ്റായ ഹക്കീംസ് ആലിമിന്റെ സലൂണിലാണ് എത്തിയത്. ആലിം പണിതെടുത്ത തലയിലെ പുതിയ താജ്മഹല്‍ യുവി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

yuvinewhrstyle

യുവിയുടെ സുഹൃത്തും അഭിനേതാവുമായ അങ്കദ് ബേദിയാണ് ഹെയര്‍സ്റ്റൈല്‍ മാറ്റാന്‍ താരത്തെ ഉപദേശിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ താരം കെഎല്‍ രാഹുലിനോട് മുടിവെട്ടിപ്പോയതിന് ക്ഷമാപണവും നടത്തിയാണ് യുവി ഹെയര്‍സ്റ്റൈല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ആഴ്ച ഇവിടെ എത്തി പുതിയ സ്റ്റൈലിലേക്ക് മാറിരുന്നു.

ഇവിടെ മുടിവെട്ടിയാല്‍ ക്രീസില്‍ റണ്ണൊഴുക്കാമെന്നാണോ യുവിയുടെ ധാരണയെന്നാണ് ചിലരുടെ പരിഹാസം. ഐപിഎല്ലില്‍ ആരും എടുക്കാനില്ലാത്ത അവസ്ഥയില്‍ നില്‍ക്കവെയാണ് 2 കോടി അടിസ്ഥാന വിലയ്ക്ക് യുവിയെ പഴയ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തിരിച്ചെത്തിച്ചത്. ടീമിന്റെ സഹഉടമയായ നടി പ്രീതി സിന്റയുടെ കാശ് വെള്ളത്തിലാക്കാതെ കളത്തില്‍ തെളിഞ്ഞാല്‍ ഗുണമാകും.

Story first published: Sunday, March 25, 2018, 8:44 [IST]
Other articles published on Mar 25, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍