വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവരുടെ ഭാര്യമാര്‍ കുടുംബത്തില്‍ നിന്നു തന്നെ- ബന്ധുക്കളെ വിവാഹം കഴിച്ച ക്രിക്കറ്റര്‍മാര്‍

വീരേന്ദര്‍ സെവാഗും ഇക്കൂട്ടത്തിലുണ്ട്

ക്രിക്കറ്റര്‍മാരെ ആരാധകര്‍ മാത്രമല്ല ഹേറ്റേഴ്‌സും വളരെ പാഷനോടെയാണ് പിന്തുടരാറുള്ളത്. കളിക്കളത്തിലെ അവരുടെ പ്രകടനം മാത്രമല്ല കളിക്കളത്തിനു പുറത്തുമുള്ള അവരുടെ നീക്കങ്ങളും ഗോസിപ്പുകളുമെല്ലാം കുടുംബ ജീവിതവുമെല്ലാം ഇവര്‍ക്ക് പ്രിയപ്പെട്ട വിഷയവുമാണ്. കുടുംബ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളെല്ലാം പല ക്രിക്കറ്റര്‍മാരും സോഷ്യല്‍ മീഡിയകള്‍ വഴി ലോകവുമായി പങ്കു വയ്ക്കാറുമുണ്ട്, അതുകൊണ്ടു മിക്ക ക്രിക്കറ്റര്‍മാരുടെയും കുടുംബ ജീവിതത്തെക്കുറിച്ചും ക്രിക്കറ്റ് പ്രേമികള്‍ക്കു നല്ല ധാരണയുമുണ്ട്.

പറഞ്ഞുവരുന്നത് ക്രിക്കറ്റര്‍മാരുടെ വിവാഹ ജീവിതത്തെക്കുറിച്ചാണ്. സെലിബ്രിറ്റികളെ വിവാഹം കഴിച്ച പല താരങ്ങളെയും നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ തങ്ങളുടെ കുടുംബ ബന്ധത്തില്‍ പെട്ടവരെ തന്നെ ജീവിതസഖിയാക്കിയ ചിലരുമുണ്ട്. അത്തരത്തില്‍ ബന്ധുക്കളെ വിവാഹം കഴിച്ച ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 വീരേന്ദര്‍ സെവാഗ്- ആരതി അഹ്ലാവത്ത്

വീരേന്ദര്‍ സെവാഗ്- ആരതി അഹ്ലാവത്ത്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിനെക്കുറിച്ച് കൂടുതല്‍ വിശേഷണങ്ങളുടെ ആവശ്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ടെര്‍മിനേറ്റര്‍ എന്നു വിശേഷിപ്പിക്കാവുന്ന താരമായിരുന്നു അദ്ദേഹം. ഫോര്‍മാറ്റ് ഏതായാലും ആക്രമിച്ചു തന്നെ കളിക്കുകയെന്ന ശൈലി പിന്തുടര്‍ന്ന അപൂര്‍വ്വ ബാറ്ററായിരുന്നു അദ്ദേഹം. ഇടയ്ക്കു ചില തിരിച്ചടികള്‍ നേരിട്ടപ്പോഴും സെവാഗ് ശൈലിയില്‍ മാറ്റം വരുത്തിയില്ല. ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളടിച്ച ഏക ഇന്ത്യന്‍ താരവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനു അവകാശിയുമെല്ലാം അദ്ദേഹമാണ്.
ബന്ധുക്കളിലൊരാളും ബാല്യകാല സഖിയുമായ ആരതി അഹ്ലാവത്തിനെയാണ് സെവാഗ് വിവാഹം കഴിച്ചിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു വിവാഹം. ഇപ്പോള്‍ ഈ ദമ്പതികള്‍ക്കു രണ്ട് ആണ്‍മക്കളുമുണ്ട്.

 ഷാഹിദ് അഫ്രീഡി- നാദിയ അഫ്രീഡി

ഷാഹിദ് അഫ്രീഡി- നാദിയ അഫ്രീഡി

പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമെല്ലാമായിട്ടുള്ള താരമാണ് ഷാഹിദ് അഫ്രീഡി. പാക് ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളും കൂടിയായിരുന്നു അദ്ദേഹം. ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറിയെന്ന (37 ബോള്‍) ലോക റെക്കോര്‍ഡ് ഏറെക്കാലം അഫ്രീഡിക്കു അവകാശപ്പെട്ടതായിരുന്നു. നിലവില്‍ ടി20യില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.
20ാം വയസ്സിലായിരുന്നു അഫ്രീഡി വിവാഹിതനായത്. മാതാവിന്റെ ബന്ധുക്കളില്‍ ഒരാള്‍ കൂടിയായ നാദിയ അഫ്രീഡിയെയാണ് അദ്ദേഹം മിന്നുകെട്ടിയത്. 21 വര്‍ഷം പിന്നിടുന്ന അഫ്രീഡി- നാദിയ ദമ്പതികള്‍ക്കു അഞ്ചു പെണ്‍ മക്കളാണുള്ളത്. ഇവരില്‍ മൂത്തയാളായ അഖ്‌സ അഫ്രീഡി നിലവില്‍ പാക് ടീമിലെ പേസറായിട്ടുള്ള ഷഹീന്‍ ഷാ അഫ്രീഡിയുടെ ഭാര്യയാവാന്‍ പോവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

 സഈദ് അന്‍വര്‍- ലുബ്‌ന

സഈദ് അന്‍വര്‍- ലുബ്‌ന

പാകിസ്താന്റെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളായിരുന്നു മുന്‍ താരം സഈദ് അന്‍വര്‍. 90കളില്‍ പാക് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും ശ്രദ്ധേയമായ പ്രകടനം അന്‍വര്‍ കാഴ്ചവച്ചിരുന്നു. ഇന്ത്യക്കെതിരേ ചെപ്പോക്കില്‍ നേടിയ 194 റണ്‍സ് വര്‍ഷങ്ങളോളം ഏകദിനത്തില്‍ ഒരു ബാറ്ററുടെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു.
1996ലായിരുന്നു ബന്ധു കൂടിയായ ലുബ്‌നയെ അന്‍വര്‍ വിവാഹം കളിക്കുന്നത്. ഡോക്ടര്‍ കൂടിയായിരുന്നു ഇവര്‍. 2001ല്‍ ഇവരുടെ കുടുംബത്തില്‍ ഒരു ദുരന്തം സംഭവിച്ചിരുന്നു. ദീര്‍ഘകാലമായുള്ള അസുഖത്തെ തുടര്‍ന്ന് മൂന്നു വയസ്സ് മാത്രമുള്ള ഇവരുടെ മകള്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 മുസ്തഫിസുര്‍ റഹ്മാന്‍-സാമിയ പര്‍വീന്‍

മുസ്തഫിസുര്‍ റഹ്മാന്‍-സാമിയ പര്‍വീന്‍

ഫിസ് എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ നിലവില്‍ ബംഗ്ലാദേശ് ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ടീമിന്റെ അവിഭാജ്യ ഘടകം കൂടിയാണ് അദ്ദേഹം. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കും മുസ്ഫിസുര്‍ പ്രിയങ്കരനാണ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പേസര്‍ കളിച്ചിരുന്നു.
മാതാവിന്റെ ബന്ധപ്പെട്ട സാമിയ പര്‍വീനിനെയാണ് മുസ്തഫിസുര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ധാക്ക യൂനിവേഴ്‌സിറ്റിയിലെ മനശാസ്ത്ര വിദ്യാര്‍ഥിനി കൂടിയായിരുന്നു സാമിയ. 2019ല ഏകദിന ലോകകപ്പിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

 മൊസാദക് ഹുസൈന്‍- ഷര്‍മിന്‍ സമീറ ഉഷ

മൊസാദക് ഹുസൈന്‍- ഷര്‍മിന്‍ സമീറ ഉഷ

ബംഗ്ലാദേശിന്റെ മറ്റൊരു യുവ ക്രിക്കറ്ററാണ് മൊസാദക് ഹുസൈന്‍. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ബാറ്റര്‍ കൂടിയാണ് അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ചിട്ടുള്ള ബംഗ്ലാദേശില്‍ നിന്നുള്ള ഏക താരമാണ് മൊസാദെക്.
2012ല്‍ 16 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ബന്ധു കൂടിയായ ഷര്‍മിന്‍ സമീറയെ താരം വിവാഹം കഴിച്ചത്. എന്നാല്‍ 2018ല്‍ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണതായി വാര്‍ത്തകള്‍ പുറക്കുവന്നു. സ്ത്രീധനത്തിന്റെ പേരില്‍ മൊസാദെക് തന്നെ ഉപദ്രവിക്കുന്നതായി ഭാര്യ പരാതി നല്‍കുകയായിരുന്നു. കുടുംബബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൊസാദെക്കിനു ടീമിലെ സ്ഥാനവും നഷ്ടപ്പെടുത്തി. നിലവില്‍ വിവാഹ മോചിതരായ ഇരുവരും വെവ്വേറെയാണ് കഴിയുന്നത്.

Story first published: Thursday, November 18, 2021, 19:06 [IST]
Other articles published on Nov 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X