വിരാട് കോഹ്‌ലി ഇതിഹാസം; താന്‍ ഇതിന്റെ ഏഴയലത്ത് വരില്ലെന്ന് പാക് താരം ബാബര്‍ അസം

Posted By: rajesh mc

കറാച്ചി: പാക് മധ്യനിര താരം ബാബര്‍ അസമിനെ പലപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഈ താരതമ്യത്തില്‍ നിന്നും വിനീതവിധേയനായി ഒഴിഞ്ഞ് മാറുകയാണ് അസമിന്റെ രീതി. ഇന്ത്യന്‍ നായകന്‍ ഇതിഹാസ താരമാണെന്ന് വ്യക്തമാക്കിയ പാക് താരം താരതമ്യങ്ങള്‍ക്ക് യാതൊരു സാധ്യതയില്ലെന്നും തുറന്നടിച്ചിരിക്കുകയാണ്.

കടുത്ത ദാരിദ്യത്തില്‍ നിന്നും കോടികളുടെ ഐപിഎല്ലിലേക്ക്; അറിയണം ഈ ഇന്ത്യന്‍ താരത്തെ

വെസ്റ്റിന്‍ഡീസിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലെ 82 റണ്‍ വിജയത്തിന് ശേഷം സംസാരിക്കവെയാണ് വിരാട് കോഹ്‌ലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ബാബര്‍ അസം വെളിപ്പെടുത്തിയത്. 'ഞാന്‍ അദ്ദേഹവുമായി മത്സരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രകടനത്തില്‍ അദ്ദേഹത്തിന്റെ സമീപം എത്തിയെന്ന് ആളുകള്‍ പറയുന്നു, പക്ഷെ അദ്ദേഹം ഏറെ മികച്ച താരമാണ്. ടീമിന്റെ വിജയത്തിലേക്ക് നയിക്കുന്ന വിരാടിന്റെ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമം', അസം വ്യക്തമാക്കി.

kohli

നേരത്തെ പാക് പേസ് താരം മുഹമ്മദ് ആമിറും വിരാടിനെ വാനോളം പുകഴ്ത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ആമിര്‍ വിരാടിനെ വിശേഷിപ്പിച്ചത്. അതേസമയം രണ്ടാം ടി20യില്‍ മൂന്ന് റണ്ണിന് സെഞ്ചുറി നഷ്ടമായതിലെ നിരാശയും അസം പങ്കുവെച്ചു. 58 പന്തില്‍ നിന്നായിരുന്നു അസമിന്റെ 97 റണ്‍ വെടിക്കെട്ട്. 13 ഫോറും, ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്.

സിംബാബ്‌വേക്കെതിരെയാണ് അസമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏകദിനത്തില്‍ 1000 റണ്‍ സ്‌കോര്‍ ചെയ്യുന്ന വേഗതയേറിയ താരമായി ഇദ്ദേഹം മാറിയിരുന്നു. ഇന്ത്യന്‍ നായകനാകട്ടെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച് റാങ്കിംഗില്‍ ഏറെ മുന്നിലാണ്.

Story first published: Wednesday, April 4, 2018, 8:14 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍