വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെഞ്ച്വറിയിലല്ല കാര്യം... രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടും ടീം തോറ്റു, കൂട്ടത്തില്‍ ഇന്ത്യയും

ലണ്ടന്‍: ജോ റൂട്ടിന്റെയും ജോസ് ബട്‌ലറിന്റെയും ത്രസിപ്പിക്കുന്ന സെഞ്ച്വറിയില്‍ കുതിച്ച ഇംഗ്ലണ്ട് പാകിസ്താനെതിരെ ചരിത്രവിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഫലം മറ്റൊന്നായിരുന്നു. ഐ.സി.സി. ലോകകപ്പില്‍ തിങ്കളാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിലാണ് ആതിഥേയരെ നിര്‍ഭാഗ്യം പിടികൂടിയത്.

ദക്ഷിണാഫ്രിക്കന്‍ ടീം അതു മറന്നോ? രക്ഷിക്കാന്‍ ഇനി അദ്ദേഹമില്ല... ഓര്‍മിപ്പിച്ച് റോഡ്‌സ്ദക്ഷിണാഫ്രിക്കന്‍ ടീം അതു മറന്നോ? രക്ഷിക്കാന്‍ ഇനി അദ്ദേഹമില്ല... ഓര്‍മിപ്പിച്ച് റോഡ്‌സ്

പാകിസ്താന്‍ ഉയര്‍ത്തിയ 349 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 14 റണ്‍സ് അകലെയാണ് ജയം കൈവിട്ടത്. നാലിന് 118 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ 17 ഓവറില്‍ 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത് റൂട്ട് -ബട്‌ലര്‍ സഖ്യമാണ് ടീമിനെ പോരാട്ടവഴിയില്‍ തിരിച്ചെത്തിച്ചത്. റൂട്ട് 104 പന്തില്‍ 107 റണ്‍സെടുത്തപ്പോള്‍ ബട്‌ലര്‍ 76 പന്തില്‍ 103 റണ്‍സെടുത്ത് ലോകകപ്പില്‍ ഒരു ഇംഗ്ലണ്ട് താരം നേടുന്ന വേഗമേറിയ സെഞ്ച്വറിക്കുടമയായി.

ലോകകപ്പിലെ രണ്ട് സെഞ്ച്വറികള്‍

ലോകകപ്പിലെ രണ്ട് സെഞ്ച്വറികള്‍

1975 മുതലുള്ള ലോകകപ്പില്‍ ആകെ 15 തവണയാണ് ഒരു ടീമിലെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയത്. എന്നാല്‍ ഇത്തവണത്തേതിലൊഴികെ ബാക്കി എല്ലാ മത്സരത്തിലും സെഞ്ച്വറികള്‍ നേടിയ ടീമുകള്‍ക്കായിരുന്നു ജയം. ഇത്തരത്തില്‍ നാലുതവണയാണ് ഇന്ത്യ ജയം നേടിയത്. 1999-ല്‍ രണ്ട് മത്സരങ്ങള്‍, 2003, 2011 വര്‍ഷങ്ങളില്‍ ഓരോ തവണയും.

സെഞ്ച്വറി നേടിയവര്‍ തോറ്റത് അഞ്ചുതവണ

ഒരു ഇന്നിങ്ങ്‌സില്‍ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറി നേടിയിട്ടും ടീം തോല്‍ക്കുന്നത് ഇതാദ്യമല്ല. ലോകകപ്പില്‍ ആദ്യമാണെങ്കിലും ലോക ക്രിക്കറ്റില്‍ മുന്‍പ് അഞ്ചുതവണയാണ് രണ്ട് സെഞ്ച്വറികളുണ്ടായിട്ടും ടീം പരാജയപ്പെട്ടത്.

1. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ, 2018

1. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ, 2018

ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് 100 റണ്‍സും ഷോണ്‍ മാര്‍ഷ് 101 റണ്‍സുമെടുത്തു. 50 ഓവറില്‍ എട്ടിന് 310 റണ്‍സെനിന മികച്ച സ്‌കോര്‍ ഉയര്‍ത്താനും ഓസീസിനായി. എന്നാല്‍ ജാസന്‍ റോയിയുടെ (101) സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് ജയം നേടി.

2. ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട്, 2018

2. ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട്, 2018

ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. 138 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോവും 102 റണ്‍സെടുത്ത ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 50 ഓവറില്‍ ഒന്‍പതിന് 335 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. എന്നാല്‍ റോസ് ടെയ്‌ലറുടെ 181 റണ്‍സെന്ന അപരാജിത സെഞ്ച്വറിയുടെ ബലത്തില്‍ അവസാന ഓവറില്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് ജയം നേടി.

3. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ, 2016

3. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ, 2016

ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. സ്മിത്തും (108) ഡേവിഡ് വാര്‍ണറും (117) സെഞ്ച്വറിയുമായി ഓസീസിനെ 50 ഓവറില്‍ ആറിന് 371 എന്ന വമ്പന്‍ സ്‌കോറിലെത്തിച്ചു. എന്നാല്‍ 79 പന്തില്‍ 118 റണ്‍സുമായി ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചു. അവസാന ഓവറില്‍ നാല് വിക്കറ്റ് കൈയിലിരിക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

4. ഓസ്‌ട്രേലിയ-ഇന്ത്യ, 2016

4. ഓസ്‌ട്രേലിയ-ഇന്ത്യ, 2016

ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആരോണ്‍ ഫിഞ്ചിന്റെ (107) സെഞ്ച്വറിയുടെ കരുത്തില്‍ ഓസീസ് 50 ഓവറില്‍ എട്ടിന് 348 റണ്‍സുയര്‍ത്തി. ശിഖര്‍ ധവാനും (123), വിരാട് കോലിയും (106) 212 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ശക്തമായി തിരിച്ചടിച്ചെങ്കിലും 25 റണ്‍സകലെ മഹേന്ദ്രസിങ് ധോണിയുടെ ടീം കീഴടങ്ങി.

5. ഇന്ത്യ - പാകിസ്താന്‍, 2012

5. ഇന്ത്യ - പാകിസ്താന്‍, 2012

ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുത്തു. പാക് ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും (105) നാസിര്‍ ജംഷദും (112) സെഞ്ച്വറി നേടി. 50 ഓവറില്‍ 329 റണ്‍സാണ് പാകിസ്താന്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ വിരാട് കോലി കരിയറിലെ ഏറ്റവും മികച്ച സ്‌കോറായ 183 റണ്‍സ് സ്വന്തമാക്കി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 48-ാം ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കേയായിരുന്നു ഇന്ത്യയുടെ വിജയം.

Story first published: Tuesday, June 4, 2019, 12:01 [IST]
Other articles published on Jun 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X