വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റഷ്യയും ഡോപ്പിങും... തുടക്കം 2014ല്‍, പല തവണ പ്രതിക്കൂട്ടിലായി, ചരിത്രം ഇങ്ങനെ

നാലു വര്‍ഷത്തേക്കാണ് വാഡ ഇപ്പോള്‍ റഷ്യയെ വിലക്കിയത്

മോസ്‌കോ: കായിക ലോകത്തെ അതികായന്‍മാരായ റഷ്യയെ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ വിലക്കിയത് ഏവരെയും ഞെട്ടിച്ചിരുന്നു. നാലു വര്‍ഷത്തേക്കാണ് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനു റഷ്യയെ വിലക്കിയത്. ഇതോടെ അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോവില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ്, 2022ലെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് എന്നിവയും റഷ്യക്കു നഷ്ടമായി. ഡോപ്പിങ് കേസുമായി ബന്ധപ്പെട്ട് റഷ്യ പ്രതിക്കൂട്ടിലാവുന്നത് ഇതാദ്യത്തെ തവണയല്ല.

russia

അവസാനത്തെ അഞ്ച് ഒളിംപിക്‌സുകളിലും റഷ്യയുടെ പല താരങ്ങളും ഉത്തേജക പരിശോധയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വാഡയുടെ നോട്ടപ്പുള്ളികളുടെ ലിസ്റ്റില്‍ റഷ്യയുണ്ട്. എന്നാല്‍ 2014ലായിരുന്നു റഷ്യയുടെ യഥാര്‍ഥ പതനത്തിനു തുടക്കം. 2014 ഫെബ്രുവരിയില്‍ വിന്റര്‍ ഒളിംപിക്‌സിന് റഷ്യയിലെ സോച്ചി വേദിയായിരുന്നു. അന്ന് മെഡല്‍ക്കൊയ്ത്താണ് റഷ്യ നടത്തിയത്. 2010ലെ തൊട്ടുമുമ്പത്തെ ഗെയിംസിനേക്കാള്‍ ഇരട്ടിയോളം മെഡലുകളാണ് റഷ്യക്കു ലഭിച്ചത്. ഇതേ വര്‍ഷം ഡിസംബറില്‍ റഷ്യയിലുടനീളം അഴിമതികളും ഉത്തേജക മരുന്ന് ഉപയോഗം വ്യാപകമാവുകയും ചെയ്യുന്നതായി ഒരു ജര്‍മന്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയുടെ മുന്‍ ആന്റി ഡോപ്പിങ് ഏജന്‍സി മേധാവി വിതാലി സ്‌റ്റെപനോവിനും ഭാര്യക്കും ഇതില്‍ പങ്കുണ്ടെന്നും ചാനല്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഇരുവരും ഒളിവില്‍പ്പോവുകയും ചെയ്തു.

2015 നവംബറില്‍ മുന്‍ പ്രസിഡന്റ് ഡിക്ക് പൗണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലെ ഡ്രഗ് ടെസ്റ്റിങ് ലാബോറട്ടറി വാഡയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. കൂടാതെ അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ റഷ്യയുടെ ട്രാക്ക് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ടി20ക്കു പിന്നാലെ ധവാന്‍ ഏകദിനത്തിനുമില്ല? പകരക്കാരന്‍ സഞ്ജു തന്നെയോ? പ്രതീക്ഷയോടെ ആരാധകര്‍ടി20ക്കു പിന്നാലെ ധവാന്‍ ഏകദിനത്തിനുമില്ല? പകരക്കാരന്‍ സഞ്ജു തന്നെയോ? പ്രതീക്ഷയോടെ ആരാധകര്‍

2016 മേയില്‍ മോസ്‌കോയിലെ ആന്റി ഡോപ്പിങ് ലാബോറട്ടറി മുന്‍ ഡയറക്ടര്‍ കൂടിയായ ഗ്രിഗറി റോഡ്‌ഷെന്‍കോവിന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കി. 2014ലെ വിന്റര്‍ ഒളിംപിക്‌സിലടക്കം പല പ്രധാന ഇവന്റുകള്‍ക്കിടെയും താരങ്ങളുടെ മോശം സാമ്പിളുകള്‍ മാറ്റി പകരം ക്ലീനായത് വച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് വലിയ വിവാദമാവുകയും അന്വേഷണത്തിനു വഴിയൊരുക്കുകയും ചെയ്തു. 2008 മുതല്‍ 12ലെ ഒളിംപിക്സ് വരെ ശേഖരിച്ച എല്ലാം സാമ്പിളുകളും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധനയ്ക്കു വിധേയമാക്കുകയും തുടര്‍ന്നു പിടിക്കപ്പെട്ട നിരവധി അത്‌ലറ്റുകളെ വിലക്കുകയും ചെയ്തിരുന്നു.

2016 ആഗസ്റ്റില്‍ റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക്‌സില്‍ റഷ്യക്കു വേണ്ടി ചെറിയ സംഘമാണ് മല്‍സരിച്ചത്. റഷ്യന്‍ സംഘത്തെ മുഴുവനായി വിലക്കാന്‍ കഴിയില്ലെന്ന് ഐഒസി നിലപാടെടുത്തപ്പോള്‍ പാരാലിംപ്കിസില്‍ റഷ്യക്കു വിലക്ക് നേരിടേണ്ടിവന്നു. 2017 ആഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിനു റഷ്യ 19 അത്‌ലറ്റുകളെ അയച്ചിരുന്നു. വനിതകളുടെ ലോങ്ജംപില്‍ റഷ്യന്‍ താരം മരിയ ലാസികെനെ സ്വര്‍ണം നേടിയെങ്കിലും സ്റ്റേഡിയത്തില്‍ ദേശീയ ഗാനമുണ്ടായിരുന്നില്ല.

Story first published: Tuesday, December 10, 2019, 13:47 [IST]
Other articles published on Dec 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X