വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

T20 World Cup: ആശുപത്രിയിലെത്തുമ്പോള്‍ ശ്വസിക്കാനായിരുന്നില്ല!- ഐസിയു അനുഭവത്തെക്കുറിച്ച് റിസ്വാന്‍

സെമിയില്‍ താരം ഫിഫ്റ്റി നേടിയിരുന്നു

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഐസിയുവില്‍ കിടന്ന ശേഷം ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ കളിച്ച് പാകിസ്താനുവേണ്ടി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച മുഹമ്മദ് റിസ്വാനെ ലോകം മുഴുവന്‍ വാഴ്ത്തിയിരുന്നു. മല്‍സരത്തിനു തലേ ദിവസം വരെ റിസ്വാന് സെമിയില്‍ കളിക്കാന്‍ കഴിയില്ലെന്നായിരുന്നു പാകിസ്താന്‍ ഭയപ്പെട്ടിരുന്നത്. പക്ഷെ ഇച്ഛാശക്തിയിലൂടെ അദ്ദേഹം പ്രതിസന്ധികളെ അതിജീവിച്ച് സെമിയില്‍ രാജ്യത്തിനു വേണ്ടി ഇറങ്ങുകയായിരുന്നു. ഈ കളിക്കിടെയാണ് പാക് ടീമിന്റെ ബാറ്റിങ് കോച്ചായ മാത്യു ഹെയ്ഡന്‍ റിസ്വാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മല്‍സരത്തിന്റെ തലേന്ന് വരെ കടുത്ത പനിയും ശ്വാസതടസവും കാരണം അദ്ദേഹം ആശുപത്രിയിലായിരുന്നുവെന്നും വെളിപ്പെടുത്തിയത്. പോരാളിയെന്നായിരുന്നു റിസ്വാനെ ഹെയ്ഡന്‍ വിശേഷിപ്പിച്ചത്.

ആശുപത്രിക്കിടക്കയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ റിസ്വാന്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ക്രിക്കറ്റ് പാകിസ്താനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് താരം ഗുരുതരമായ ആരോഗ്യസ്ഥിതിയെ മറികടന്ന് താന്‍ കളിക്കളത്തിലേക്കു തിരിച്ചെത്തിയതിനെക്കുറിച്ചു മനസ്സ് തുറന്നത്.

 നെഞ്ചിലെ അണുബാധ

നെഞ്ചിലെ അണുബാധ

കടുത്ത പനിയും നെഞ്ചിലെ അണുബാധയും കാരണമായിരുന്നു മുഹമ്മദ് റിസ്വാനെ ആശുതപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ ആരോഗ്യസ്ഥിതി മോശമാണെന്നു വ്യക്തമാതോടെ അദ്ദേഹത്തെ ഐസിയുവിലേക്കും മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മൂന്ന്- അഞ്ച് ദിവസമായി ഇടയ്ക്കിടെ പനിയും തുടര്‍ച്ചയായ ചുമയും നെഞ്ചില്‍ പിടുത്തവുമെല്ലാം അദ്ദേഹത്തെ അലട്ടിയിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം വിദഗ്ധ പരിശോധനകള്‍ക്കു വിധേയനാക്കിയതോടെയാണ് റിസ്വാന്റെ ശ്വാസനാളത്തില്‍ ഗുരുതരമായ അണുബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതു അന്നനാളത്തിലേക്കും വ്യാപിച്ചതായും കണ്ടെത്തിയിരുന്നു.

 ആശുപത്രിയെലത്തുമ്പോള്‍ ശ്വസിക്കാനായില്ല

ആശുപത്രിയെലത്തുമ്പോള്‍ ശ്വസിക്കാനായില്ല

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ തനിക്കു ശ്വസിക്കാന്‍ പോലുമായിരുന്നില്ലെന്നു റിസ്വാന്‍ വെളിപ്പെടുത്തി. എന്റെ ശ്വാസനാളം അടഞ്ഞിരിക്കുകയാണെന്നും എത്താന്‍ 20 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ ശ്വാസനാളം പൊട്ടിത്തെറിക്കുമായിരുന്നുവെന്നുമായിരുന്നു നഴ്‌സുമാര്‍ എന്നോടു പറഞ്ഞത്. രണ്ടു രാത്രിയോ അതില്‍ കൂടുതലോ അവിടെ കഴിയേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
രാവിലത്തേക്കും ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നും ഡിസ്ചാര്‍ജ്് ആവാമെന്നും അവര്‍ എന്നോടു പറഞ്ഞു. ഉച്ചയ്ക്കാണ് നിങ്ങള്‍ക്കു വൈകീട്ടോടെ ഡിസ്ചാര്‍ഡജ് ചെയ്യാമെന്നു അവര്‍ അറിയിച്ചതെന്നും റിസ്വാന്‍ വിശമദാക്കി.

 ചികില്‍സിച്ചത് ഇന്ത്യന്‍ ഡോക്ടര്‍

ചികില്‍സിച്ചത് ഇന്ത്യന്‍ ഡോക്ടര്‍

ഇന്ത്യന്‍ വംശജനായ ഡോക്ടറായിരുന്നു ആശുപത്രിയില്‍ റിസ്വാനെ ചികില്‍സിച്ചത്. ഡോക്ടറെ അതിശയിപ്പിക്കുന്ന വിധത്തിലായിരുന്ന താരം രോഗമുക്തി നേടിയത്. ആശുപത്രിക്കിടയില്‍ വച്ച് തന്റെ മനസ്സ് മുഴുവന്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പാകിസ്താനു വേണ്ടി കളിക്കുകയെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റിസ്വാന്‍ പറയുന്നു.
ആശുപത്രിയില്‍ വച്ച് അവര്‍ നിരന്തരം ടെസ്റ്റുകള്‍ നടത്തിയിരുന്നു. പക്ഷെ എന്റെ മനസ്സ് മുഴുവന്‍ സെമി ഫൈനല്‍ മല്‍സരമായിരുന്നു. അസുഖം വേഗത്തില്‍ മാറി മല്‍സരത്തിനു മുമ്പ് ഫിറ്റിനസ് നേടാന്‍ കഴിയുമെന്നും മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. പാകിസ്താനു വേണ്ടി നിങ്ങള്‍ സെമി ഫൈനലില്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇതു എനിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കി. പക്ഷെ പിന്നീട് അദ്ദേഹം എന്നോടു പറഞ്ഞത് റിസ്വാന്‍ നിങ്ങള്‍ ഇപ്പോള്‍ കളിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല എന്നായിരുന്നു. ഇതു എന്നെ ചെറുതായി തളര്‍ത്തി. കളിക്കുകയാണെങ്കില്‍ ചില റിസ്‌കുകളുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. ഭാഗ്യവശാല്‍ എനിക്കു പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടാനും കളിക്കാനും സാധിച്ചതായും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

സെമിയിലെ ഗംഭീര ഇന്നിങ്‌സ്

സെമിയിലെ ഗംഭീര ഇന്നിങ്‌സ്

ആശുപത്രി വിട്ട ശേഷം ടി20 ലോകകപ്പിലെ സെമി ഫൈനല്‍ കളിച്ച റിസ്വാന്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഓസ്‌ട്രേലിയക്കെതിരേ നടത്തിയത്. 67 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 52 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. കളിയില്‍ ടീമിന്റെ ടോപ്‌സ്‌കോററും റിസ്വാനായിരുന്നു. പക്ഷെ താരത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സിനു ടീമിനെ രക്ഷിക്കാനായില്ല. ഓസീസിനോടു അഞ്ചു വിക്കറ്റിനു തോറ്റ് പാകിസ്താന്‍ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പാകിസ്താന്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 176 റണ്‍സ് അടിച്ചെടുത്തിരുന്നു. റിസ്വാനെക്കൂടാതെ ഫഖര്‍ സമാനും (55*) ഫിഫ്റ്റു നേടി. മറുപടിയില്‍ ഓസീസ് ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. ഡേവിഡ് വാര്‍ണര്‍ (49), മാത്യു വേഡ് (17 ബോളില്‍ 41*), മാര്‍ക്കസ്്‌സ്‌റ്റോയ്‌നിസ് (31 ബോളില്‍ 40*) എന്നിവര്‍ ചേര്‍ന്ന് ഓസീസിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.

Story first published: Tuesday, November 16, 2021, 12:58 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X