ലാലേട്ടാ ലാ ലാ ലാ.. മലയാളി താരങ്ങള്‍ക്കൊപ്പം ഏറ്റുപാടി വെടിക്കെട്ട് ബാറ്റ്‌സ്മാനും, വീഡിയോ വൈറല്‍

Written By:

ഹൈദരാബാദ്: ഐപിഎല്ലിന്റെ 11ാം സീസണിലെ പ്രാഥമിക റൗണ്ട് ത്രില്ലിങ് ക്ലൈമാക്‌സിലേക്ക് നീങ്ങവെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. മലയാളികളെപ്പോലും അമ്പരപ്പിക്കുന്ന വിധത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് മലയാളം പാട്ട് പാടുന്നതാണ് വൈറലായിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ബ്രാത്‌വെയ്റ്റ് ടീമംഗങ്ങളും മലയാളി താരങ്ങളുമായ ബേസില്‍ തമ്പി, സച്ചിന്‍ ബേബി എന്നിവര്‍ക്കൊപ്പം പാടുന്നതാണ് വീഡിയോയിലുള്ളത്.

1

ഐപിഎല്‍: ഇതാ തഴഞ്ഞവരുടെ ടീം.. ഇവരൊന്നിച്ചാല്‍ എതിരാളികളുടെ മുട്ട് ഇടിക്കും!! ഏറ്റുമുട്ടാന്‍ ആരുണ്ട്?

ടീം ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ വച്ചാണ് ബേസിലിനും സച്ചിനുമൊപ്പം ബ്രാത്‌വെയ്റ്റ് മലയാളം പാട്ട് പാടിയത്. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ എന്ന സിനിമയിലെ ഏറെ ഹിറ്റായി മാറിയ ലാലേട്ടാ ലാ ലാ ലായെന്ന ഗാനമാണ് ടീമംഗങ്ങള്‍ക്കൊപ്പം ബ്രാത്‌വെയ്റ്റ് ഏറ്റുപാടിയത്. മോഹന്‍ലാലിനെ അനുകരിച്ച് ബേസില്‍ തോള്‍ ഒരുവശത്തേക്ക് ചെരിച്ച് പാടുമ്പോള്‍ ബ്രാത്‌വെയ്റ്റ് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതാദ്യമായല്ല ഒരു വിന്‍ഡീസ് ക്രിക്കറ്റര്‍ മോഹലാലിനെക്കുറിച്ചുള്ള പാട്ടോ ഡയലോഗോ അവതരിപ്പിക്കുന്നത്. നേരത്തേ യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ മോഹന്‍ലാലിന്റെ പ്രശസ്തമായ ഡയലോഗായ നീ പോ മോനേ ദിനേശായെന്നു പറയുന്ന വീഡിയോയും വൈറലായിരുന്നു.

Story first published: Friday, May 18, 2018, 13:48 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍