വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുംറേ നീ തീര്‍ന്നു!! ഇനി ഇവന്റെ ടൈം... ഇന്ത്യന്‍ പേസറേക്കാള്‍ മികച്ചവനെ ചൂണ്ടിക്കാട്ടി സ്റ്റെയ്ന്‍

റബാദയെയാണ് സ്റ്റെയ്ന്‍ വാനോളം പുകഴ്ത്തിയത്

By Manu
ഇന്ത്യന്‍ പേസറേക്കാള്‍ മികച്ചവനെ ചൂണ്ടിക്കാട്ടി സ്റ്റെയ്ന്‍

മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസറെന്നു വിശേഷിപ്പിക്കപ്പെടുന്ന ബൗളറാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. ന്യൂ ബോള്‍ കൊണ്ടും ഡെത്ത് ഓവറിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബുംറ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയാണ്. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക അദ്ദേഹമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകകപ്പ്: സെമി ഫൈനലില്‍ ആരൊക്കെ? ഉറപ്പിക്കാം ഇവര്‍ നാലു പേര്‍... ഗാംഗുലിയുടെ പ്രവചനം ലോകകപ്പ്: സെമി ഫൈനലില്‍ ആരൊക്കെ? ഉറപ്പിക്കാം ഇവര്‍ നാലു പേര്‍... ഗാംഗുലിയുടെ പ്രവചനം

ബുംറയെപ്പോലെ തന്നെ നിലവിലെ മറ്റൊരു അപകടകാരിയായ താരമാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മികച്ച പ്രകടനം നടത്തുന്ന റബാദയെ വാനോളം പുകഴ്ത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസറായ ഡെയ്ല്‍ സ്റ്റെയ്ന്‍.

ബുംറയേക്കാള്‍ മിടുക്കന്‍

ബുംറയേക്കാള്‍ മിടുക്കന്‍

ബുംറയേക്കാള്‍ മിടുക്കനെന്നാണ് റബാദയെ സ്റ്റെയ്ന്‍ വിശേഷിപ്പിച്ചത്. റബാദ ശരിക്കുമൊരു പ്രതിഭാസമാണ്. ഇത്ര ചെറിയ പ്രായത്തിലും ഇന്ത്യയില്‍ ഒരു പര്യടനം പോലും കളിക്കാതിരുന്നിട്ടും എത്ര ഗംഭീരമായാണ് റബാദ ഐപിഎല്ലില്‍ പന്തെറിയുന്നത്. ഇന്ത്യയുടെ ബുംറയടക്കമുള്ള പേസര്‍മാര്‍ കേമന്‍മാരാണ്. എന്നാല്‍ അവര്‍ക്കും മുകളിലാണ് റബാദ. മറ്റു താരങ്ങള്‍ക്കൊപ്പം ഈ പ്രായത്തില്‍ സാധിക്കാത്ത പ്രകടനമാണ് റബാദ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടി.

വിക്കറ്റ് വേട്ടയില്‍ തലപ്പത്ത്

വിക്കറ്റ് വേട്ടയില്‍ തലപ്പത്ത്

ഈ സീസണിലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് റബാദ. 11 മല്‍സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് താരം കട പുഴക്കിയത്. രണ്ടു മല്‍സരങ്ങളില്‍ റബാദ നാലു വിക്കറ്റ് നേട്ടത്തിനു അവകാശിയാവുകയും ചെയ്തു.
ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അപ്രതീക്ഷിത കുതിപ്പിനു വേഗം കൂട്ടിയതും ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാറിന്റെ മാസ്മരിക ബൗളിങ് പ്രകടനമാണ്. റബാദയുടെ കന്നി ഐപിഎല്‍ ആണ് ഇത്തവണത്തേത് എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

സ്റ്റെയ്ന്‍ നാട്ടിലേക്കു മടങ്ങുന്നു

സ്റ്റെയ്ന്‍ നാട്ടിലേക്കു മടങ്ങുന്നു

ഐപിഎല്ലില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സ്റ്റെയ്ന്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ചേര്‍ന്നത്. പരിക്കിനെ തുടര്‍ന്നു പിന്‍മാറിയ ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിനു പകരമായിരുന്നു ഇത്.
എന്നാല്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രം കളിക്കാനേ സ്റ്റെയ്‌നിനായുള്ളൂ. പരിക്കിനെ തുടര്‍ന്നു സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് അദ്ദേഹം. ഇനി പകരം ആരെത്തുമെന്നാണ് ആര്‍സിബി ആരാധകരുടെ ചോദ്യം.

Story first published: Friday, April 26, 2019, 11:36 [IST]
Other articles published on Apr 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X