വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മിത്തിനെതിരേ ലേമാന്‍, സൂചനകള്‍ ലഭിച്ചിട്ടും കണ്ണടച്ചു!! പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തുന്നു

സംഭവം നടക്കുമ്പോള്‍ ലേമാനായിരുന്നു മുഖ്യ പരിശീലകന്‍

By Manu

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണണക്കേടുണ്ടായ പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും സംസാര വിഷയമാവുന്നു. കഴിഞ്ഞ ദിവസം ഓസീസിന്റെ മുന്‍ വൈസ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതെന്നു വിലക്ക് നേരിടുന്ന മുന്‍ ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയിരുന്നു.

മെല്‍ബണിലെ താരം ഏഴു വയസ്സുകാരന്‍ ആര്‍ച്ചി തന്നെ, ഓസീസ് ടീമിന് വൈസ് ക്യാപ്റ്റന്റെ നിര്‍ദേശം ഇങ്ങനെ... മെല്‍ബണിലെ താരം ഏഴു വയസ്സുകാരന്‍ ആര്‍ച്ചി തന്നെ, ഓസീസ് ടീമിന് വൈസ് ക്യാപ്റ്റന്റെ നിര്‍ദേശം ഇങ്ങനെ...

ഇപ്പോഴിതാ അന്നത്തെ ഓസീസ് നായകനായ സ്റ്റീവ് സ്മിത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ് അന്നു കോച്ചായിരുന്ന ഡാരന്‍ ലേമാന്‍. കടുത്ത ഭാഷയിലാണ് ലേമാന്‍ സ്മിത്തിനെ വിമര്‍ശിച്ചത്.

കണ്ടിട്ടും കണ്ണടച്ചു

കണ്ടിട്ടും കണ്ണടച്ചു

കേപ്ടൗണ്‍ ടെസ്റ്റില്‍ അന്നു അങ്ങനെയൊരു പ്രവര്‍ത്തി ടീമിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് സൂചനകള്‍ ലഭിച്ചിട്ടും സ്മിത്ത് കണ്ണടയ്ക്കുകയായിരുന്നുവെന്ന് ലേമാന്‍ പറഞ്ഞു.
സ്മിത്ത് അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
അദ്ദേഹത്തിനു ടീമിനു മേല്‍ കുറച്ചുകൂടി നിയന്ത്രണം വേണമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതും ഇതുപോലെയുള്ള കാര്യങ്ങള്‍ തടയേണ്ടതും സ്മിത്തിന്റെ ചുമതലയാണെന്നും ഒരു സ്വകാര്യ റേഡിയോ ചാനലില്‍ ലേമാന്‍ തുറന്നടിച്ചു.

ബാന്‍ക്രോഫ്റ്റ് ചെയ്യേണ്ടിയിരുന്നത്

ബാന്‍ക്രോഫ്റ്റ് ചെയ്യേണ്ടിയിരുന്നത്

അന്നു പന്തില്‍ കൃത്രിമം കാണിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇക്കാര്യം ഉടന്‍ തന്നെ ഓസ്‌ട്രേലിയയുടെ സപ്പോര്‍ട്ട് സ്റ്റാഫിനെ അറിയിക്കുകയായിരുന്നു ബാന്‍ക്രോഫ്റ്റ് ചെയ്യേണ്ടിയിരുന്നതെന്നും ലേമാന്‍ അഭിപ്രായപ്പെട്ടു.
സംഭവിക്കാന്‍ പാടില്ലാത്ത കാര്യം തന്നെയാണ് അന്നുണ്ടായത്. നേരിട്ടു പങ്കുള്ളവരെയും ഇല്ലാത്തവരെയുമെല്ലാം ഇതു ബാധിച്ചിട്ടുണ്ട്. ഭാവിയില്‍ ഒരിക്കലും താരങ്ങളുടെ ഭാഗത്തു നിന്നും ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ പാടില്ലാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞത് കഴിഞ്ഞു...

കഴിഞ്ഞത് കഴിഞ്ഞു...

കഴിഞ്ഞു പോയ സംഭവത്തെക്കുറിച്ച് കൂടുതലായി ചിന്തിച്ചു തല പുകച്ചിട്ട് കാര്യമില്ല. ഇനിയൊരിക്കലും അതു പോലെയൊന്നും ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ലേമാന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെ മോശം സമയമായിരുന്നു അത്. ടീം അവയെല്ലാം അതിജീവിച്ച് മുന്നേറിക്കഴിഞ്ഞതായും മുന്‍ കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 27, 2018, 13:21 [IST]
Other articles published on Dec 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X