അഫ്രീദിയോ, ആരാണവന്‍?; പാക് താരത്തിന് ചുട്ട മറുപടിയുമായി കോഹ്‌ലിയും, കപിലും, റെയ്‌നയും

Posted By: rajesh mc

മുംബൈ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തി ഞെട്ടിച്ച ഷഹീദ് അഫ്രീദിയെ ഞെട്ടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഗൗതം ഗംഭീറിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, സുരേഷ് റെയ്‌നയും അഫ്രീദിയ്ക്ക് മറുപടിയുമായി രംഗത്തെത്തി. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന, അതിനെ ആരെങ്കിലും എതിര്‍ത്താല്‍ യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ട, ഐപിഎല്‍ പുതിയ സീസണായി ഒരുങ്ങുന്ന വിരാട് കോഹ്‌ലി വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസ്; മത്സരത്തിനു മുന്‍പേ ആദ്യ മെഡല്‍ സ്വന്തമാക്കി വനിതാ ബോക്‌സര്‍

'ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. ചില വിഷയങ്ങളില്‍ ചിലര്‍ നടത്തുന്ന വ്യക്തിഗത പ്രസ്താവനകള്‍ അവരുടെ താല്‍പര്യമാണ്. ഇതേക്കുറിച്ച് വ്യക്തമായി വിവരമില്ലാതെ ഇതില്‍ ഇടപെടാറുമില്ല. പക്ഷെ രാജ്യത്തിന് തന്നെയാണ് എപ്പോഴും മുന്‍ഗണന', വിരാട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യയ്ക്ക് ക്ലാസെടുക്കുന്നതിന് പകരം പാകിസ്ഥാന്‍ സൈന്യത്തോട് തീവ്രവാദവും, കശ്മീരിലെ ഒളിപ്പോരും അവസാനിപ്പിക്കാന്‍ അഫ്രീദി ആവശ്യപ്പെടണമെന്ന് സുരേഷ് റെയ്‌ന വ്യക്തമാക്കി.

shahid

'കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അതെന്നും അങ്ങിനെയാകും. എന്റെ പൂര്‍വ്വികര്‍ പിറന്നുവീണ പുണ്യഭൂമിയാണ് കശ്മീര്‍. പാകിസ്ഥാന്റെ നിഴല്‍യുദ്ധം അവസാനിപ്പിക്കാന്‍ അഫ്രീദി ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ക്ക് ആവശ്യം സമാധാനമാണ്, രക്തച്ചൊരിച്ചിലും, അക്രമവുമല്ല', റെയ്‌ന ട്വീറ്റ് ചെയ്തു.

ഇതിഹാസ ഇന്ത്യന്‍ താരം കപില്‍ ദേവും വിമര്‍ശനവുമായി രംഗത്തെത്തി. ചിലരുടെയൊക്കെ അഭിപ്രായപ്രകടനങ്ങള്‍ മാനിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. 'ആരാണ് ഈ അഫ്രീദി. എന്തിനാണ് ഇവര്‍ക്കൊക്കെ പ്രാധാന്യം നല്‍കുന്നത്. ചില ആളുകളെ പരിഗണിക്കുകയെ വേണ്ട', കപില്‍ ദേവ് വ്യക്തമാക്കി. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ ജാവേദ് അക്തറിനെ പോലുള്ളവരും ഷാഹിദ് അഫ്രിദിക്ക് ചുട്ടമറുപടിയുമായി രംഗത്തുണ്ട്.

Story first published: Thursday, April 5, 2018, 8:26 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍