പാകിസ്ഥാന്‍ കണ്ണീരൊഴുക്കുന്നു; സല്‍മാന്റെ വിധിയില്‍ നെഞ്ചു പൊട്ടുന്ന വേദനയെന്ന് അക്തര്‍

Posted By: rajesh mc

ജോധ്പൂര്‍: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയും, പതിനായിരം രൂപ പിഴയും വിധിച്ചതോടെ വിഷമം മുഴുവന്‍ പാകിസ്ഥാനില്‍ ഉള്ളവര്‍ക്കാണെന്നാണ് തോന്നുന്നത്. സല്‍മാന്‍ മുസ്ലീം ആയത് കൊണ്ടാണ് ഈ വിധിയെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് വരുന്നു, പുതിയ കളികള്‍ കാണാനും, ചിലത് പഠിപ്പിക്കാനും

ഇതിന് പിന്നാലെയാണ് സുഹൃത്ത് അകത്തായതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ പാക് പേസര്‍ ഷൊയബ് അക്തര്‍ രംഗത്തെത്തിയത്. കൃഷ്ണമൃഗത്തെ കൊന്നതിന് അഞ്ച് വര്‍ഷത്തെ ശിക്ഷ അല്‍പ്പം കടുപ്പമാണെന്നാണ് അക്തറിന്റെ ട്വീറ്റ്. തന്റെ സുഹൃത്താണ് സല്‍മാന്‍ ഖാനെന്ന് വ്യക്തമാക്കിയ അക്തര്‍ വിധിയില്‍ അത്യധികം ദുഃഖമുള്ളതായും പറയുന്നു.

akhtar

'സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചത് വളരെ ദുഃഖകരമായിപ്പോയി. നിയമം അതിന്റെ വഴിതേടും. ഇന്ത്യയിലെ ബഹുമാനപ്പെട്ട കോടതികളുടെ വിധി മാനിക്കുകയാണെങ്കിലും ശിക്ഷ അല്‍പ്പം കടുത്തുപോയി. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്', താരം കൂട്ടിച്ചേര്‍ത്തു.

സല്‍മാന്‍ ഖാന്‍ അധികമൊന്നും ജയിലില്‍ കിടക്കില്ലെന്നും ഉടന്‍ പുറത്തിറങ്ങുമെന്ന ഉറപ്പും ഷൊയബ് അക്തര്‍ പങ്കുവെച്ചു. സംരക്ഷിക്കപ്പെടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ 52-കാരനായ താരം ഒരു സ്ഥിരം നിയമലംഘകനാണെന്ന് വിധി പ്രസ്താവിക്കവെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖത്രി വിമര്‍ശിച്ചിരുന്നു.

Story first published: Saturday, April 7, 2018, 8:26 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍