ഐപിഎല്‍ കേരളത്തിലേക്കില്ല... ചെന്നൈയുടെ ഹോം മാച്ചുകള്‍ക്ക് ഇനി പൂനെ വേദിയാവും

Written By:

ചെന്നൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇനി ആരവങ്ങളുയരില്ല. കാവേരി പ്രശ്‌നവും തുടര്‍ന്നുള്ള പ്രതിഷേധങ്ങളും കാരണം ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ എല്ലാഹോം മാച്ചുകളും ചെന്നൈയില്‍ നിന്നും മാറ്റി. സുരക്ഷാഭീഷണിയെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ മാറ്റിയതെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്്. സീസണില്‍ ചെന്നൈയുടെ ശേഷിക്കുന്ന ഹോം മാച്ചുകളുടെ വേദിയായി പൂനെയെ തിരഞ്ഞെടുക്കുകയും ചെയ്തു. പൂനെയെ കൂടാതെ തിരുവനന്തപുര് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, വിശാഖപട്ടണം, രാജ്‌കോട്ട് എന്നിവയെയും വേദികളായി പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ പൂനെയ്ക്കു നറുക്കുവീഴുകയായിരുന്നു.

1

മതിയായ സുരക്ഷ നല്‍കാമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നു ചെന്നൈയുടെ മുഴുവന്‍ ഹോം മാച്ചുകളും ചെന്നൈയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നു ചെന്നൈ പോലീസ് അറിയിച്ചതായും ഇതേ തുടര്‍ന്നാണ് വേദി പൂനെയിലേക്കു മാറ്റുന്നതെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. ഏപ്രില്‍ 20ന് രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് പുതിയ ഹോം ഗ്രൗണ്ടായ പൂനെയില്‍ ചെന്നൈയുടെ ആദ്യ മല്‍സരം.

ചെന്നൈയോട് തോറ്റാലെന്താ?; ധോണിയുടെ കളെ കീഴടക്കിയ ഷാരൂഖിന്റെ പ്രകടനം വൈറല്‍

ഐപിഎല്‍: മഴക്കളിയില്‍ രാജസ്ഥാന്‍ നേടി, ഡല്‍ഹിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ടൂര്‍ണമെന്റില്‍ ചെന്നൈയ്ക്കു ഇനി ഏഴു ഹോം മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ചെന്നൈയില്‍ നടന്ന സിഎസ്‌കെയുടെ ആദ്യ മല്‍സരത്തിനിടെ പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നും അക്രമസംഭവങ്ങളുണ്ടായിരുന്നു. സ്റ്റേഡിയത്തിന് അകത്തു മാത്രമല്ല പുറത്തും സമരാനുകൂലികല്‍ പ്രതിഷേധപ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ചെന്നൈ- കൊല്‍ക്കത്ത മല്‍സരത്തിന്റെ ടോസ് 15 മിനിറ്റോളം വൈകുകയും ചെയ്തിരുന്നു. മല്‍സരത്തിനിടെ പ്രതിഷേധക്കാര്‍ ചെന്നൈയുടെ ചില താരങ്ങള്‍ക്കെതിരേ ചെരിപ്പ് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു. നാലു പേരെയാണ് ഈ സംഭവത്തില്‍ പോലീസ് പിടികൂടിയത്.

Story first published: Thursday, April 12, 2018, 9:44 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍