വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19: സച്ചിന്‍, ഗാംഗുലി, സിന്ധു... 49 കായിക താരങ്ങളുമായി മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

രാജ്യത്തു 21 ദിവത്തെ ലോക്ക്ജഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്

ദില്ലി: കൊറോണ വൈറസിനെതിരേ രാജ്യം ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പിവി സിന്ധു എന്നിവരടക്കം വ്യത്യസ്ത കായിക ഇനങ്ങളില്‍പ്പെട്ട 49 കായിക താരങ്ങളുമായാണ് മോദി സംസാരിച്ചത്. 49 താരങ്ങളെക്കൂടാതെ കായിക മന്ത്രി കിരണ്‍ റിജുവും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

modi

കോണ്‍ഫറന്‍സില്‍ പങ്കു കൊണ്ടവരില്‍ 12 പേര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ മൂന്നു മിനിറ്റ് വീതം അനുവദിച്ചിരുന്നതായി കേന്ദ്ര കായിക മന്ത്രാലയം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. എന്നാല്‍ മോദിയുമായി ആശയവിനിമയം നടത്തിയ മുഴുവന്‍ താരങ്ങളുടെയും പേര് വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

സച്ചിന്‍, ഗാംഗുലി, കോലി എന്നിവരെക്കൂടാതെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ, മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാന്‍, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, നിലവില്‍ ടീമിന്റെ ഭാഗമായ കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര എന്നിവരാണ് ക്രിക്കറ്റില്‍ നിന്നും മോദിയുമായി വീഡിയോ കോണ്‍ഫറന്‍സിങില്‍ സംബന്ധിച്ചതെന്നാണ് വിവരം.

gang sach

പിടി ഉഷ (അത്‌ലറ്റിക്‌സ്), പുല്ലേല ഗോപീചന്ദ് (ബാഡ്മിന്റണ്‍), നീരജ് ചോപ്ര (ജാവ്‌ലിന്‍ ത്രോ) വിശ്വനാഥന്‍ ആനന്ദ് (ചെസ്), ഹിമാ ദാസ് (അത്‌ലറ്റിക്‌സ്), എംസി മേരികോം (ബോക്‌സിങ്), അമിത് ഫംഗല്‍ (ബോക്‌സിങ്), വിനേഷ് ഫോഗട്ട് (ഗുസ്തി), മനു ഭേക്കര്‍ (ഷൂട്ടിങ്) എന്നിവരും വീഡിയോ കോണ്‍ഫറന്‍സിങില്‍ പങ്കു ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉജ്ജ്വല പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയവരാണ് കായിക താരങ്ങളെന്നും ഇനി രാജ്യത്തിന്റെ ആത്മവിശ്വാസമുയര്‍ത്താനും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും പ്രധാനപ്പെട്ട റോള്‍ വഹിക്കാന്‍ ഇവര്‍ക്കാവുമെന്നും മോദി പറഞ്ഞു. പ്രധാനമായും അഞ്ചു കാര്യങ്ങള്‍ ജനങ്ങളോടുള്ള തങ്ങളുടെ സന്ദേശത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സങ്കല്‍പ്പ് (മഹാമാരിക്കെതിരായ പോരാട്ടം), സന്യാം (സാമൂഹിക അകലം പാലിക്കല്‍), സകരാത്മക്ത (പോസിറ്റീവ് ചിന്താഗതി നിലനിര്‍ത്തല്‍), സമ്മാന്‍ (മഹാമാരിക്കെതിരേ പോരാടുന്നവരെ ആദരിക്കല്‍), സഹയോഗ് (സംസ്ഥാന, ദേശീയ ദുരിതാശ്വാസ നിധികളിലേക്കു സഹായം) എന്നിവയാണ് അഞ്ചു കാര്യങ്ങള്‍. ശാരീരികവും ഒപ്പം
മാനസികവുമായ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി താരങ്ങളോട് ആവശ്യപ്പെട്ടു.

ഐപിഎല്‍ റദ്ദാക്കേണ്ട, നടത്താം... വഴി നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ഐപിഎല്‍ റദ്ദാക്കേണ്ട, നടത്താം... വഴി നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍

ഐപിഎല്ലിലെ പ്രിയ മുഹൂര്‍ത്തം... അതിനേക്കാള്‍ മികച്ചതില്ല, ചിത്രം പുറത്തുവിട്ട് വാര്‍ണര്‍ഐപിഎല്ലിലെ പ്രിയ മുഹൂര്‍ത്തം... അതിനേക്കാള്‍ മികച്ചതില്ല, ചിത്രം പുറത്തുവിട്ട് വാര്‍ണര്‍

രാജ്യത്തു നിലവില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഇതേ തുടര്‍ന്ന് എല്ലാ കായിക മല്‍സരങ്ങളും തല്‍ക്കാലത്തേത്തു നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഏപ്രില്‍ 14നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ടി20 ടൂര്‍ണമെന്റായ ഐപിഎല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29നായിരുന്നു സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് നീട്ടി വച്ചിരിക്കുകയാണ് ബിസിസിഐ.

Story first published: Friday, April 3, 2020, 15:38 [IST]
Other articles published on Apr 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X