ചാലഞ്ച് ചെയ്യാന്‍ പാര്‍വതി തയ്യാര്‍... ഏറ്റുമുട്ടാന്‍ ആരൊക്കെയുണ്ട്? ആവേശമായി ഐപിഎല്‍ ഫാന്റസി ലീഗ്

Written By:

ബെംഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മൈഖേലും ക്രിക്ക് ബാറ്റ്‌ലും ചേര്‍ന്നു ക്രിക്കറ്റ് പ്രേമികള്‍ക്കായി നടത്തുന്ന ഐപിഎല്‍ ഫാന്റസി ലീഗ് തരംഗമാവുന്നു. മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്ക് ചേക്കേറി ശ്രദ്ധിക്കപ്പെട്ട യുവനടി പാര്‍വതി നായര്‍ ഫാന്റസി ലീഗിന്റെ ഭാഗമായിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലുള്ള ഉദ്ഘാടന മല്‍സരം നടക്കാനിരിക്കെ തന്റെ പ്ലെയിങ് ഇലവനെ പാര്‍വതി തിരഞ്ഞെടുത്തു.

വരൂ, ഫാന്റസി പ്രീമിയര്‍ ലീഗ് കളിക്കാം... വിജയികളെ കാത്തിരിക്കുന്നത് സമ്മാനപ്പെരുമഴ

പൂരപ്പറമ്പില്ലാതെ എന്ത് ക്രിക്കറ്റ് പൂരം? ഐപിഎല്‍ ആണെങ്കില്‍ ഇവിടെ നിന്നു തന്നെ കാണണം... മാരക ഫീല്‍

1

ഐപിഎല്ലിലെ ഓരോ ദിവസത്തെയുംമല്‍സരത്തിലെ വിജയികളെയും വിജയമാര്‍ജിനുമെല്ലാം പ്രവചിക്കുന്നവരെ കാത്ത് നിരവധി സമ്മാനങ്ങളാണുള്ളത്. കൂടാതെ ഫാന്റസി ലീഗില്‍ ജോയിന്റ് ചെയ്യുന്നയാള്‍ക്ക് സ്വന്തമായി പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കാനും പിന്നീട് മല്‍സരത്തില്‍ ഈ താരങ്ങളുടെ പ്രകടനം അനുസരിച്ച് പോയിന്റ് ലഭിക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നയാള്‍ക്കായിരിക്കും സമ്മാനം ലഭിക്കുക. 21 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഫാന്റസി ലീഗിലെ വിജയികളെ കാത്തിരിക്കുന്നത്.

തന്റെ ടീമിനെ തിരഞ്ഞെടുത്ത് ഫാന്റസി ലീഗിന്റെ ഭാഗമായ പാര്‍വതിക്ക് വെല്ലുവിളിയുയര്‍ത്താന്‍ കൂടുതല്‍ ക്രിക്കറ്റ് പ്രേമികള്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഫാന്റസി ലീഗിന്റെ ഭാഗമാവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ലിങ്ക് വഴി ജോയിന്റ് ചെയ്യാം.

Story first published: Wednesday, April 4, 2018, 15:14 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍