വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: പ്രചോദനവുമായി പ്രധാനമന്ത്രി, ഇന്ത്യന്‍ അത്‌ലറ്റുകളോടു മോദി സംവദിച്ചു

ഇന്ത്യയുടെ ആദ്യ സംഘം ടോക്കിയോയിലെത്തിയിട്ടുണ്ട്

ടോക്കിയോ ഒളിംപിക്‌സിനായി യാത്ര തിരിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കു പ്രചോദനമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഇനങ്ങളില്‍ ഇന്ത്യക്കായി മല്‍സരിക്കുന്ന പ്രധാനപ്പെട്ട അത്‌ലറ്റുകളുമായി അദ്ദേഹം തല്‍സമയം സംവദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. അടുത്തിടെ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ തയ്യാറെടുപ്പുകള്‍ മോദി അവലോകനം ചെയ്തിരുന്നു. കൂടാതെ മന്‍ കി ബാത്തില്‍ ചില കായികതാരങ്ങളുടെ പ്രചോദനാത്മക യാത്രകളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്യുകയും പൂര്‍ണമനസോടെ ഇവരെ പിന്തുണയ്ക്കാന്‍ രാജ്യത്തോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.

1

ഇന്നു നടന്ന തല്‍സമയ സംവാദത്തില്‍ ടോക്കിയോയില്‍ ഇന്ത്യക്കായി മല്‍സരിക്കുന്ന ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ടെന്നീസ് താരം സാനിയാ മിര്‍സ, ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, ബോക്‌സിങ് എംസി മേരികോം, അമ്പെയ്ത്ത് താരം ദീപിക കുമാരി, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, സ്പ്രിന്റര്‍ ദ്യുതിചന്ദ്, മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശടക്കം നിരവധി പേര്‍ പങ്കെടുത്തു. ഇവരെക്കൂടാതെ യുവജനകാര്യ കായികമന്ത്രി അനുരാഗ് താക്കൂര്‍, നിയമന്ത്രി കിരെണ്‍ റിജ്ജു എന്നിവരും സംബന്ധിച്ചു.

ഒളിംപിക്‌സിനായി കഠിനാധ്വാനം നടക്കി ഇന്ത്യന്‍ അത്‌ലറ്റുകളെ ഒരുക്കിയെടുത്ത കോച്ചിങ് സ്റ്റാഫ്, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ എന്നിവര്‍ക്കു അനുരാഗ് താക്കൂര്‍ നന്ദി പറഞ്ഞു. അത്‌ലറ്റുകളെ പിന്തുണയ്ക്കാനുള്ള ഒരു അവസരവും കായികമന്ത്രാലയം നഷ്ടപ്പെടുത്തിയില്ല. ഇതിനായി നിരവധി പരിപാടികള്‍ കായികമന്ത്രാലയം മുന്‍കൈയെടുത്ത് നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

22 സംസ്ഥാനങ്ങളില്‍ നിന്നായി 130 കോടിയോളം ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് 18 ഇനങ്ങളിലായി 126 അത്‌ലറ്റുകളാണ് മല്‍സരിക്കുകയെന്നു മന്ത്രി പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നമ്മുടെ കായിക താരങ്ങള്‍ക്കു ടോക്കിയോ ഒളിംപിക്‌സില്‍ ഏറ്റവും മികച്ചത് നല്‍കാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും താക്കൂര്‍ വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ (126 പേര്‍) ഇത്തവണ ടോക്കിയോയിലേക്ക് അയക്കുന്നത്. മറ്റൊരു പ്രത്യേക കൂടി ഇത്തവണത്തെ ഗെയിംസിനുണ്ട്. ഇന്ത്യ ഏറ്റവുമധികം ഇനങ്ങളില്‍ മല്‍സരിക്കുന്ന മേള കൂടിയാണ് ടോക്കിയോയിലേത് (18). ചില ഇനങ്ങളില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ചില അത്‌ലറ്റുകളെ ഇറക്കുന്നുണ്ട്. ഫെന്‍സിങില്‍ ആദ്യമായി ഇന്ത്യയില്‍ നിന്നും ഒരുതാരം ഒളിംപിക്‌സില്‍ മല്‍സരിക്കും. വനിതാ താരം ഭവാനി ദേവിക്കാണ് ഫെന്‍സിങിലേക്കു യോഗ്യത ലഭിച്ചത്. വനികളുടെ സെയ്‌ലിങില്‍ ആദ്യമായി ഇന്ത്യയില്‍ നിന്നു ഒരു താരം മല്‍സരിക്കുന്നുണ്ട്. നേത്ര കുമനനാണ് യോഗ്യത നേടിയിരിക്കുന്നത്.

Story first published: Tuesday, July 13, 2021, 19:20 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X