വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് വെറു പാണ്ഡ്യയല്ല, കുങ് ഫു പാണ്ഡ്യ; സെഞ്ച്വറി നേടിയ കാമുകനെക്കുറിച്ച് നടാഷ

മുംബൈ: പരിക്കുമൂലം വിശ്രമത്തിലായശേഷം ശാരീരികക്ഷമതയില്‍ വിജയിക്കാന്‍ കഴിയാത്ത ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ്. പരിക്കിനുശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കാണ് താരം മടങ്ങിയെത്തിയയത്. മുബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിവൈ പാട്ടില്‍ ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇറങ്ങിയ പാണ്ഡ്യ 37 പന്തില്‍ സെഞ്ച്വറിയടിച്ച് അമ്പരപ്പിക്കുകയും ചെയ്തു.

തകര്‍പ്പന്‍ ഫോമിലേക്ക് പാണ്ഡ്യ തിരികെയെത്തിയതോടെ പെണ്‍ സുഹൃത്തും ഭാവിവധുവുമായ നടാഷ സ്റ്റാങ്കോവിച്ച് സന്തോഷം മറച്ചുവെച്ചില്ല. പാണ്ഡ്യ മടങ്ങിയെത്തിയിരിക്കുന്നു എന്നും ഹാര്‍ദിക് കുങ് ഫു പാണ്ഡ്യ എന്ന വിശേഷണവും നടാഷ പാണ്ഡ്യയ്ക്ക് നല്‍കി. നേരത്തെ നടാഷയുമായുള്ള വിവാഹനിശ്ചയം പാണ്ഡ്യ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ഞെട്ടിച്ചായിരുന്നു പാണ്ഡ്യ കാമുകിയെ സ്വന്തമാക്കുകയാണെന്ന് അറിയിച്ചത്.

natasastankovic-hardikpandya

പ്രസാദിന്റെ പിന്‍ഗാമി... ആരാണ് സുനില്‍ ജോഷി? അമേരിക്ക, ബംഗ്ലാദേശ്, ഐപിഎല്‍, ആള് ചില്ലറക്കാരനല്ലപ്രസാദിന്റെ പിന്‍ഗാമി... ആരാണ് സുനില്‍ ജോഷി? അമേരിക്ക, ബംഗ്ലാദേശ്, ഐപിഎല്‍, ആള് ചില്ലറക്കാരനല്ല

ഡിവൈ പാട്ടില്‍ ട്വന്റി-20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ 25 പന്തില്‍ 38 റണ്‍സടിച്ച് കയ്യടി നേടിയ പാണ്ഡ്യ, ചൊവാഴ്ച്ച 37 പന്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ആരാധകരെ വീണ്ടും വിസ്മയിപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ റിലയന്‍സ് വണ്‍ ടീമിന് വേണ്ടിയാണ് ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും ടീമിലുണ്ട്. സിഎജിക്ക് എതിരെ പാണ്ഡ്യ ബാറ്റു ചെയ്യാന്‍ ഇറങ്ങുമ്പോള്‍ രണ്ടിന് 45 റണ്‍സെന്ന നിലയിലായിരുന്നു ടീം. 37 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ പാണ്ഡ്യയ്ക്ക് നൂറു കടക്കാന്‍. സെഞ്ച്വറി തികച്ചതാകട്ടെ, പടുകൂറ്റന്‍ സിക്സര്‍ പായിച്ചും. പത്തു സിക്സറുകളുടെ അകമ്പടിയോടെയാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസില്‍ നിറഞ്ഞാടിയത്.

Story first published: Thursday, March 5, 2020, 11:09 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X