വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീം ഇന്ത്യക്കും മുംബൈക്കും ആശ്വാസം, ബുംറയെക്കുറിച്ച് ഭയക്കാനില്ലെന്നു ബിസിസിഐ

ഡല്‍ഹിക്കെതിരായ കളിയില്‍ താരത്തിനു പരിക്കേറ്റിരുന്നു

By Manu

ദില്ലി: ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന കളിക്കിടെ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയ്ക്കു പരിക്കേറ്റത് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ബൗള്‍ ചെയ്യവെയാണ് നിയന്ത്രണം വിട്ട് നിലത്തുവീണ അശ്വിന്റെ തോളിനു പരിക്കുപറ്റിയത്. തുടര്‍ന്ന് കളംവിട്ട താരം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയും ചെയ്തിരുന്നില്ല. ഇതോടെ മുംബൈ ടീം മാത്രമല്ല ഇന്ത്യയും ആശങ്കയിലായിരുന്നു. ലോകകപ്പിനു രണ്ടു മാസം മാത്രം ശേഷിക്കെ ടീമിന്റെ കുന്തമുനയായ ബുംറയ്ക്കു ടൂര്‍ണമെന്റ് നഷ്ടമായേക്കുമെന്നു പോലും ആരാധകര്‍ ഭയപ്പെട്ടു.

bumrah

എന്നാല്‍ ആശങ്കപ്പെടുന്നതു പോലെ ബുംറയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് സ്‌കാനിങില്‍ വ്യക്തമായിരിക്കുന്നത്. ബിസിസിഐ തന്നെയാണ് പേസറുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചിരിക്കുന്നത്. സ്‌കാനിങ് കഴിഞ്ഞപ്പോള്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. വളരെ ചെറിയ പരിക്ക് മാത്രമേയുള്ളൂവെന്ന് മുംബൈ അറിയിച്ചു.

നാണംകെട്ട വിക്കറ്റ്!! അശ്വിന്റെ പ്രതികരണം ഇങ്ങനെ... അശ്വിനെതിരേ തുറന്നടിച്ച് രാജസ്ഥാന്‍ കോച്ച് നാണംകെട്ട വിക്കറ്റ്!! അശ്വിന്റെ പ്രതികരണം ഇങ്ങനെ... അശ്വിനെതിരേ തുറന്നടിച്ച് രാജസ്ഥാന്‍ കോച്ച്

രാവിലെയാണ് ബുംറയെ ബിസിസിഐ സ്‌കാനിങിന് വിധേയനാക്കിയത്. ഭയക്കേണ്ട ഒന്നുമില്ലെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടിലുള്ളത്. നിര്‍ദേശിച്ചുള്ള മുഴുവന്‍ പരിശോധനകള്‍ക്കും ബുംറ വിധേയനായെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനതിരായ അടുത്ത മല്‍സരത്തിനായി മുംബൈ ടീം നേരത്തേ തന്നെ ബെംഗളൂരുവിലേക്കു തിരിച്ചിരിന്നു. പരിശോധനയ്ക്കു വിധേയനാവേണ്ടതിനാല്‍ ബുംറ സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. പരിശോധന കഴിഞ്ഞതിനാല്‍ താരം ഉടന്‍ ടീമിനൊപ്പം ചേരുമെന്നും മുംബൈ ടീം മാനേജ്‌മെന്റ് അറിയിച്ചു.

Story first published: Tuesday, March 26, 2019, 11:17 [IST]
Other articles published on Mar 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X