വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തമിഴ് അറിയില്ല, മറ്റു ഭാഷകളറിയാം; കളിയാക്കിയ ആരാധകരന്റെ വായടപ്പിച്ച് മിതാലി രാജ്

ദില്ലി: മാതൃഭാഷ തമിഴ് ശരിയായി അറിയില്ലെന്നും എന്നാല്‍ ഇംഗ്ലീഷ്, ഹിന്ദി, തെലുഗ് ഭാഷകള്‍ നന്നായി അറിയുമെന്നും കളിയാക്കിയ ആരാധകന് മറുപടി നല്‍കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. അടുത്തിടെ സമാപിച്ച സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുശേഷം മിതാലി ട്വീറ്റ് ചെയ്തിരുന്നു. അഭിനന്ദനവുമായി എത്തിയ ഇതിഹാസ താരം സച്ചിനായിരുന്നു മിതാലി ഇംഗ്ലീഷില്‍ മറുപടി നല്‍കിയത്.

മിതാലിയുടെ മറുപടിയെ പരിഹസിച്ച് സുഗു എന്നൊരാള്‍ രംഗത്തെത്തുകയായിരുന്നു. മിതാലി മാതൃഭാഷയായ തമിഴ് സംസാരിക്കാറില്ലെന്നും ഇന്നേവരെ ഒരു അഭിമുഖം പോലും നല്‍കിയിട്ടില്ലെന്നും സുഗു ആരോപിച്ചു. മിതാലി ഇംഗ്ലീഷും തെലുഗുവും ഹിന്ദിയുമാണ് കൂടുതല്‍ സംസാരിക്കുന്നതെന്നും ആരാധകന്‍ പറഞ്ഞു. കൂടാതെ, തമിഴ് അറിയാത്ത ചില നടിമാരെ പോലെയാണ് മിതാലിയെന്നും സുഗു പരിഹസിച്ചു.

വിജയ് ഹസാരെ ട്രോഫി: സഞ്ജു പൂജ്യം, എന്നിട്ടും കേരളം വീണില്ല... വിഷ്ണു വെടിക്കെട്ടില്‍ മിന്നും ജയംവിജയ് ഹസാരെ ട്രോഫി: സഞ്ജു പൂജ്യം, എന്നിട്ടും കേരളം വീണില്ല... വിഷ്ണു വെടിക്കെട്ടില്‍ മിന്നും ജയം

mithaliraj

പരിഹാസത്തിന് തമിഴില്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് മിതാലി രംഗത്തെത്തിയത്. തമിഴ് മാതൃഭാഷയായതിലും തമിഴ് നാട്ടില്‍ ജനിച്ചതിലും അഭിമാനിക്കുന്നതായി മിതാലി പറഞ്ഞു. തമിഴ് നന്നായി സംസാരിക്കുകയും ചെയ്യും. എന്നാല്‍, ഇതിനേക്കാള്‍ ഉപരി താനൊരു ഇന്ത്യക്കാരിയാണെന്നാണ് മിതാലിയുടെ മറുപടി. ടെയ്ലര്‍ സ്വിഫ്റ്റിന്റെ 'കാം ഡൗണ്‍' എന്ന പാട്ട് സുഗുവിനായി മിതാലി ഡെഡിക്കേറ്റ് ചെയ്യുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യന്‍ വനിതാ ടീം തൂത്തുവാരിയിരുന്നു. പരമ്പരയില്‍ 44 ശരാശരിയില്‍ 88 റണ്‍സ് മിതാലി നേടുകയും ചെയ്തു.

Story first published: Wednesday, October 16, 2019, 17:08 [IST]
Other articles published on Oct 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X