വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയ ആദ്യ കിരീടം നേടിയത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്; അതും ഇന്ത്യയില്‍വെച്ച്

ലണ്ടന്‍: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ലോകകപ്പിലെ സെമി ഫൈനലില്‍ ഏറ്റുമുട്ടാനിരിക്കെ ചരിത്രം ഓസ്‌ട്രേലിയയ്‌ക്കൊപ്പമാണ്. ക്രിക്കറ്റിന്റെ തറവാട്ടുകാരാണെങ്കിലും പലപ്പോഴും ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ വഴിമുടക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നേവരെ ഒരു ലോകകപ്പും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ലോക കിരീടം സ്വന്തമാക്കിയത്.

cricket

ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി ആതിഥേയത്വം വഹിച്ച 1987 ലോകകപ്പിലാണ് ഓസ്‌ട്രേലിയ ആദ്യമായി കിരീടം നേടിയത്. ഇന്ത്യന്‍ സബ്‌കോണ്ടിനെന്റിനെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ പ്രതിനിധിയായെത്തിയ മൈക്ക് ഗാറ്റിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം അന്ന് 7 റണ്‍സിന് ഓസ്‌ട്രേലിയോട് തോറ്റു. ഈദന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാനായില്ല.

ലോകകപ്പ്: ആ നാണക്കേട് ന്യൂസിലാന്‍ഡിന്... കാരണക്കാര്‍ ഇന്ത്യ തന്നെ, പിന്നില്‍ മൂന്നു പേര്‍ലോകകപ്പ്: ആ നാണക്കേട് ന്യൂസിലാന്‍ഡിന്... കാരണക്കാര്‍ ഇന്ത്യ തന്നെ, പിന്നില്‍ മൂന്നു പേര്‍

ഇന്ത്യയ്‌ക്കെതിരെ സെമിയില്‍ ഇത്രയും തന്നെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഫൈനലിലും വിജയം അനായാസമാകുമെന്നാണ് കരുതിയിരുന്നത്. 66 റണ്‍സെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടത്തിലായ ടീമിനെ ക്യാപ്റ്റന്‍ ഗാറ്റിങ്ങും ബില്‍ അതായിയും ചേര്‍ന്നുള്ള സഖ്യം രണ്ടിന് 135 എന്ന നിലയിലെത്തിച്ചിരുന്നു. എന്നാല്‍ ഓസീസ്‌ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡറുടെ ബൗളിങ്ങില്‍ ഗാറ്റിങ് വീണതോടെ മത്സരം ഓസ്‌ട്രേലിയയുടെ വരുതിയിലായി. 246 റണ്‍സിന് 8 എന്ന നിലയിലാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അന്ന് അവസാനിച്ചത്.

Story first published: Wednesday, July 10, 2019, 17:05 [IST]
Other articles published on Jul 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X