വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിറ്റിയെ കാത്തിരിക്കുന്നത് വമ്പന്‍ കെണി; 2014ലെ ഇപിഎല്‍ കിരീടവും നഷ്ടമായേക്കും?

ലണ്ടന്‍: സാമ്പത്തിക ക്രമക്കേട് കണ്ടത്തിയതിന്റെ പേരില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് രണ്ട് വര്‍ഷ വിലക്ക് നേരിട്ടതിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയെ കാത്തിരിക്കുന്നത് വമ്പന്‍ പണി. ചാമ്പ്യന്‍സ് ലീഗിലെക്കൂടാതെ പ്രീമിയര്‍ ലീഗിലെ ക്ലബ്ബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 2013-2014 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ കിരീടം ഉള്‍പ്പെടെ തിരിച്ചുനല്‍കേണ്ടി വന്നേക്കും. 2012-2016കാലയളവിലെ സിറ്റിയുടെ സാമ്പത്തിക ക്രമക്കേടാണ് പ്രധാനമായും ഇംഗ്ലീഷ് ഫുട്‌ബോള്‍ അന്വേഷിക്കുന്നത്. ഈ കാലയളവില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയാല്‍ 2014ലെ ട്രോഫി തിരിച്ചുനല്‍കേണ്ടി വരും. നിലവിലെ പ്രീമിയര്‍ ലീഗ് സീസണില്‍ സിറ്റിക്ക് പോയിന്റ് പിഴ നല്‍കാനുള്ള സാധ്യതയും ഏറെയാണ്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വിശദമായ അന്വേഷണത്തിന് ശേഷമാവും ഈ നടപടി.

എഫ്എഫ്പി

യൂറോപ്യന്‍ റഫുട്‌ബോള്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഫിനാഷ്യന്‍ ഫെയര്‍പ്ലേ (എഫ്എഫ്പി)യുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സിറ്റിക്ക് നടപടി നേരിടേണ്ടി വന്നത്.കള്ളക്കണക്കുണ്ടാക്കി യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനാണ് വിലക്കിനൊപ്പം 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി) പിഴയും വിധിച്ചത്.

സിറ്റിയുടെ പിഴവ് എവിടെ

സിറ്റിയുടെ പിഴവ് എവിടെ

സാമ്പത്തിക കണക്കുകളില്‍ യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനാണ് സിറ്റിക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച പണം ഇരട്ടിയായി കണക്കുകളില്‍ കാണിച്ച് സോഷ്‌സ് ഇല്ലാത്ത പണത്തിന്റെ കണക്കുകള്‍ സിറ്റി മറച്ചുവെച്ചു.ഇതുപ്രകാരം ക്ലബ്ബിന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ഇടപാട് നടത്താന്‍ ക്ലബ്ബിനായി.യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ കടക്കെണിയിലായതോടെ സാമ്പത്തിക അച്ചടക്കമുണ്ടാക്കാന്‍ 2009ലാണ് യുവേഫ എഫ്എഫ്പിയെ ക്ലബ്ബുകളെ നിയമിച്ചത്.

ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു; ബാഴ്‌സയ്ക്ക് ജയം, പിഎസ്ജിക്ക് സമനില

ഗാര്‍ഡിയോളയുടെ നിലപാട്

ഗാര്‍ഡിയോളയുടെ നിലപാട്

പരിശീലകന്‍ പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് സിറ്റിക്ക് രണ്ട വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരുന്നത്.ഈ സാഹചര്യത്തില്‍ പെപ് ഗാര്‍ഡിയോളയ ഉടന്‍ തന്നെ സിറ്റി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഉടന്‍ ക്ലബ്ബ് വിടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.ഇത്തരമൊരു സാഹചര്യത്തില്‍ ക്ലബ്ബിനൊപ്പം നില്‍ക്കുകയാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.വിലക്കിനെതിരേ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് സിറ്റി.

സന്നാഹത്തില്‍ തകര്‍ത്തുകളിച്ച് പന്തും മായങ്കും; ന്യൂസിലന്‍ഡിനെതിരെ സമനില

പ്രമുഖര്‍ ക്ലബ്ബ് വിട്ടേക്കും

പ്രമുഖര്‍ ക്ലബ്ബ് വിട്ടേക്കും

സിറ്റിക്ക് വിലക്കുവന്നതോടെ സൂപ്പര്‍ താരങ്ങളായ റഹിം സ്റ്റെര്‍ലിങ്ങും കെവിന്‍ ഡി ബ്രൂയിനും ക്ലബ്ബ് വിട്ടേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ഡെയ്‌ലിമെയ്‌ലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.സ്റ്റെര്‍ലിങ്ങിനായി റയല്‍ മാഡ്രിഡും പിഎസ്ജിയും നേരത്തെ മുതല്‍ രംഗത്തുണ്ട്.ഡി ബ്രൂയനില്‍ പിഎസ്ജിയും നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Story first published: Sunday, February 16, 2020, 11:32 [IST]
Other articles published on Feb 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X