For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സന്നാഹത്തില്‍ തകര്‍ത്തുകളിച്ച് പന്തും മായങ്കും; ന്യൂസിലന്‍ഡിനെതിരെ സമനില

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. മൂന്നാംദിനം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യ ഇന്നിങ്‌സിലെന്നപോലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്മാര്‍ക്കും നന്നായി ഒരുങ്ങാന്‍ കഴിഞ്ഞില്ല. മായങ്ക് അഗര്‍വാളും ഋഷഭ് പന്തും അര്‍ധശതകം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍

രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഷായും(39) മായങ്ക് അഗര്‍വാളും(81) ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍(8) ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. ഋഷഭ് പന്ത്(70), വൃദ്ധിമാന്‍ സാഹ(30), ആര്‍ അശ്വിന്‍(16) എന്നിവരാണ് ക്രീസിലിറങ്ങിയ മറ്റു കളിക്കാര്‍. സാഹയും അശ്വിനും പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ഡാരില്‍ മിച്ചല്‍ 3 വിക്കറ്റ് വീഴ്ത്തി.

ന്യൂസിലന്‍ഡ് ബാറ്റിങ്

ന്യൂസിലന്‍ഡ് ബാറ്റിങ്

നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 263 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് ഇലവന്‍ രണ്ടാം ദിനം ഒന്നാമിന്നിങ്സില്‍ 235 റണ്‍സിന് പുറത്തായിയിരുന്നു. 28 റണ്‍സിന്റെ നേരിയ ലീഡാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ ലഭിച്ചത്. ന്യൂസിലാന്‍ഡ് നിരയില്‍ ഒരാളെപ്പോലും നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 40 റണ്‍സെടുത്ത ഹാരി കൂപ്പറാണ് അവരുടെ ടോപ്സ്‌കോറര്‍. രചിന്‍ രവീന്ദ്ര (34), നായകന്‍ ഡാരില്‍ മിച്ചെല്‍ (32), ടോം ബ്രൂസ് (31), ഫിന്‍ അലെന്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ISL: ബെംഗളൂരുവിനെ തോല്‍പ്പിച്ചു, തലയുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കം

ഇന്ത്യന്‍ പേസര്‍മാര്‍ തിളങ്ങി

ഇന്ത്യന്‍ പേസര്‍മാര്‍ തിളങ്ങി

സന്നാഹമത്സരത്തില്‍ ഇന്ത്യയുടെ പേസര്‍മാര്‍ തിളങ്ങി. നാലു പേസര്‍മാരെയാണ് ഇന്ത്യ ഈ മത്സരത്തില്‍ പന്തെറിയിച്ചത്. അവര്‍ക്കെല്ലാം വിക്കറ്റ് ലഭിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ് ഇലവന്റെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് പേസര്‍മാരാണ്. ഏകദിന പരമ്പരയില്‍ തിളങ്ങിയ നവദീപ് സെയ്നിയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത്. സെയ്‌നി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യ സ്പിന്നര്‍മാരായി പരീക്ഷിച്ചത്. ഇവരില്‍ അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.

അവനെ ഇന്ത്യ കൈവിടരുത്, എല്ലാ കളിയിലും ടീമില്‍ വേണം... യുവതാരത്തെ പുകഴ്ത്തി അക്തര്‍

ഫോമിലെത്തി ബുംറ

ഫോമിലെത്തി ബുംറ

ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ബുംറ ഫോമിലെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 30 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും ബുംറയ്ക്കു വീഴ്ത്താനായിരുന്നില്ല. 11 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ വെറും 18 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ രണ്ടു പേരെ പുറത്താക്കിയത്. നേരത്തേ ഇന്ത്യയെ ആദ്യ ഇന്നിങ്സില്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത് ഹനുമാ വിഹാരിയും ചേതേശ്വര്‍ പുജാരയുമായിരുന്നു. 101 റണ്‍സെടുത്ത വിഹാരി റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോള്‍ പുജാര സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായി. 195 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത്.

Story first published: Sunday, February 16, 2020, 9:39 [IST]
Other articles published on Feb 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+