Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ ഇന്ത്യ കൈവിടരുത്, എല്ലാ കളിയിലും ടീമില്‍ വേണം... യുവതാരത്തെ പുകഴ്ത്തി അക്തര്‍

കറാച്ചി: ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ വാനോളം പ്രശംസിച്ചു രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസ് ബൗളറായ ഷുഐബ് അക്തര്‍. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത താരമാണ് ചഹലെന്നു അക്തര്‍ ചൂണ്ടിക്കാട്ടി.

ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യ 0-3ന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ചഹല്‍ മാത്രമാണ് ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും താരം ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ഒരിക്കലും മാറ്റിനിര്‍ത്തരുത്

രവീന്ദ്ര ജഡേജ റണ്‍സ് വിട്ടുകൊടുക്കാതെ എതിര്‍ ടീമിനെ പിടിച്ചുനിര്‍ത്തുമെങ്കിലും വിക്കറ്റുകള്‍ ഇടയ്ക്കു മാത്രമേ ലഭിക്കുകയുള്ളൂ. കുല്‍ദീപ് യാദവിന്റെ പ്രകടനം മോശമാണ്. എന്നാല്‍ ചഹല്‍ മികച്ച പ്രകടനമാണ് നടത്താറുള്ളത്. അദ്ദേഹത്തെ ഒരിക്കലും പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കരുത്. ചില ട്രിക്കുകള്‍ ചഹലിനുണ്ട്, ഇതിലൂടെ എതിര്‍ ബാറ്റ്‌സ്മാനെ അദ്ദേഹം ആശയക്കുഴപ്പത്തിലാക്കും. ഒരു കംപ്ലീറ്റ് ലെഗ് സ്പിന്നര്‍ തന്നെയാണ് ചഹല്‍. ബാറ്റ്‌സ്മാന്‍മാര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തുന്ന അദ്ദേഹം വളരെ സ്മാര്‍ട്ടുമാണെന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അഞ്ചു ടി20കളിലും കളിച്ചു

ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ എല്ലാ മല്‍സരങ്ങളിലും ചഹല്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തികച്ചും അപ്രതീക്ഷിതമായ ചഹലിനെ പുറത്തിരുത്തി ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചത്. ഈ തീരുമാനം പിഴയ്ക്കുകയും ചെയ്തു. 10 ഓവറില്‍ 84 റണ്‍സാണ് കുല്‍ദീപ് വിട്ടുകൊടുത്തത്. കളിയില്‍ 347 റണ്‍സ് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വിയിലേക്കു വീഴുകയും ചെയ്തിരുന്നു.

കുല്‍ദീപിന്റെ ഫോം

ചഹലിന്റെ സ്പിന്‍ പങ്കാളിയായ കുല്‍ദീപിന്റെ ഫോമില്‍ അക്തര്‍ ആശങ്ക പ്രകടിപ്പിച്ചു. കുല്‍ദീപിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സ്വതസിദ്ധമായി, നിയന്ത്രമില്ലാതെ അദ്ദേഹത്തിനു കളിക്കാന്‍ കഴിയുന്നില്ല. ന്യൂസിലാന്‍ഡിനെതിരേയുള്ള ആദ്യ മല്‍സരത്തില്‍ കുല്‍ദീപ് ചിത്രത്തില്‍ ഇല്ലായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് താരത്തിന്റെ ഫോം തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ചഹലിനെക്കൂടാതെ മധ്യ ഓവറുകളില്‍ മറ്റാരും വിക്കറ്റ് നേടുമെന്ന പ്രതീതിയുണ്ടാക്കിയില്ലെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

കുല്‍- ചാ സഖ്യം

ഇന്ത്യയുടെ സ്പിന്‍ ബൗളിങിന്റെ കുന്തമുനകളായിരുന്നു നേരത്തേ ആരാധകര്‍ കുല്‍-ചായെന്നു വിശേഷിപ്പിച്ച കുല്‍ദീപ്- ചഹല്‍ സഖ്യം. ഇരുവരും നേരത്തേ ടീമിന്റെ അവിഭാജ്യ ഘടകം കൂടിയായിരുന്നു. എന്നാല്‍ 2019ല്‍ നടന്ന ഏകദിന ലോകകപ്പ് മുതല്‍ ഇരുവരെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കുന്നില്ല. ഇതുവരെ 34 ഏകദിനങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള കുല്‍ദീപും ചഹലും ചേര്‍ന്ന് 22.73 ശരാശരിയില്‍ 65 വിക്കറ്റുകളെടുത്തിട്ടുണ്ട്.

ടി20യിലും മികച്ച പ്രകടനം

ഏകദിനത്തില്‍ മാത്രമല്ല ടി20യിലും മികച്ച പ്രകടനമാണ് ഈ സഖ്യം ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചിട്ടുള്ളത്. 10 മല്‍സരങ്ങളില്‍ ഒരുമിച്ച് കളിച്ച കുല്‍ദീപ്- ചഹല്‍ ജോടി 22 വിക്കറ്റുകളെടുത്തിട്ടുണ്ട്. എന്നാല്‍ 2018 ജൂലൈ മുതല്‍ ടി20യിലും ഇവര്‍ ഒരുമിച്ച് പ്ലെയിങ് ഇലവനിലുണ്ടായിട്ടില്ല.

Story first published: Saturday, February 15, 2020, 15:17 [IST]
Other articles published on Feb 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+