വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഴ്‌സലോണയില്‍ പൊട്ടിത്തെറി; സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് മെസ്സി

ബാഴ്‌സലോണ: സ്പാനിഷ് ടീം ബാഴ്‌സലോണയില്‍ ക്ലബ്ബ് മാനേജ്‌മെന്റും കളിക്കാരും തമ്മിലുള്ള പോര് പരസ്യമായി. മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ബാഴ്‌സയിലെ മുന്‍ കളിക്കാരന്‍ കൂടിയായ അബിദാലിനെതിരെ മെസ്സി പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

ലാ ലീഗയില്‍ തലപ്പത്ത് നില്‍ക്കുമ്പോഴും വാല്‍വെര്‍ദെയെ പുറത്താക്കിയത് ചില കളിക്കരുടെ നിസ്സഹകരണം കൊണ്ടാണെന്നാണ് അബിദാലിന്റെ പരാമര്‍ശം. വാര്‍വെര്‍ദെയ്ക്ക് കീഴില്‍ ചില കളിക്കാര്‍ അധ്വാനിച്ച് കളിക്കുന്നില്ലെന്നും അബിദാല്‍ ആരോപിച്ചു. ടീം സ്ഥിരതകാട്ടാത്തതിനെ തുടര്‍ന്ന് ജനുവരിയിലാണ് വാല്‍വെര്‍ദെയോ പുറത്താക്കിയത്. ക്വിക്കെ സെറ്റിയനാണ് നിലവില്‍ ബാഴ്സയുടെ പരിശീലകന്‍.

ഹോക്കി; റാണിയുടെ ഗോളില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ഹോക്കി; റാണിയുടെ ഗോളില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍

messi

അബിദാലിന് മറുപടിയുമായാണ് ഇപ്പോള്‍ സൂപ്പര്‍താരം മെസ്സി എത്തിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടെ ഉത്തരവാദിത്വമുണ്ടെന്നും സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സ്പോര്‍ട്ടിംങ് ഡയറക്ടര്‍ തയ്യാറാകണമെന്നും മെസ്സി തുറന്നടിച്ചു. മാത്രമല്ല, മോശമായി കളിച്ച കളിക്കാരുടെ പേരെടുത്തു പറയണമെന്നും താരം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് എല്ലാ കളിക്കാരേയും ബാധിക്കുമെന്നാണ് മെസ്സിയുടെ നിലപാട്. നേരത്തെ മെസ്സിയും അബിദാലും ബാഴ്‌സയില്‍ ഒരുമിച്ച് കളിച്ചിരുന്നു. 2007 മുതല്‍ 2013 വരെ ബാഴ്സലോണയില്‍ സഹതാരങ്ങളായിരുന്നു ഇരുവരും. 2018 ജൂണ്‍ മുതലാണ് അബിദാല്‍ ബാഴ്സലോണയുടെ സ്പോര്‍ട്ടിംങ് ഡയറക്ടറാണ്. ഇത്തവണ സ്ഥിരതയില്ലാതെ കളിക്കുന്ന ബാഴ്‌സലോണയ്ക്ക് ലാ ലീഗ കിരീടം നിലനിര്‍ത്തുക ദുഷ്‌കരമാകും.

Story first published: Wednesday, February 5, 2020, 14:08 [IST]
Other articles published on Feb 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X